നെയ്യാറ്റിൻകര ∙ ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു. കാഞ്ഞിരംകുളം ഗവ. കെഎൻഎം ആർട്സ് ആൻഡ് സയൻസ് കോളജിലെ കൊമേഴ്സ് വിഭാഗം അസോ. പ്രഫ. ഊരുപൊയ്ക ഇടയ്ക്കോട് മഠത്തിൽ കണ്ണൻ വീട്ടിൽ ഡോ. പി.സുബ്രഹ്മണ്യൻ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. മൃതദേഹം നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. പാളയം നന്ദാവനം മുത്തൂറ്റ് ക്യാപിറ്റൽ ടവർ 2 ബിയിൽ ആണ് താമസം.
- Also Read മൂത്രത്തിൽ കല്ലിന് യുട്യൂബ് നോക്കി ശസ്ത്രക്രിയ; 25,000 രൂപ ചെലവ്, ഞരമ്പുകൾ മുറിച്ചുമാറ്റി, യുവതിക്ക് ദാരുണാന്ത്യം
പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ വൈകിട്ട് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കാരം. കാഞ്ഞിരംകുളം ഗവ. കെഎൻഎം ആർട്സ് ആൻഡ് സയൻസ് കോളജിൽ നാളെ ഉച്ചയ്ക്കു ശേഷം മൃതദേഹം എത്തിക്കും.ക്ലാസ് എടുക്കുന്നതിനിടെ കുട്ടികളുടെ മുന്നിലാണ് കുഴഞ്ഞു വീണത്. വിദ്യാർഥികളും സഹപ്രവർത്തകരും ചേർന്ന് ആദ്യം കോളജിനു സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചു.
- Also Read വോട്ടു ചെയ്യുന്നത് മൊബൈലിൽ ചിത്രീകരിച്ചു; ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തു, യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്
ഡോ. എൻ.കെ.രാജ സുജിതം ആണ് ഭാര്യ. വിദ്യാർഥികളായ എസ്.അക്ഷയ്, എസ്.ഏയ്ഞ്ചൽ ചക്കു എന്നിവർ മക്കളാണ്. കഴിഞ്ഞ വർഷമാണ് പി.സുബ്രഹ്മണ്യം കാഞ്ഞിരംകുളം കോളജിൽ അധ്യാപകനായി എത്തിയത്. അതിനു മുൻപ് വയനാട് കൽപറ്റ, നെടുമങ്ങാട്, ആറ്റിങ്ങൽ തുടങ്ങിയ ഇടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വരുന്ന മാർച്ചിൽ വിരമിക്കാനിരിക്കെയാണ് വിയോഗം.
- ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
- ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ജീവിതംകൊണ്ടു പോരാടിയ രാജാ റാം
- വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
MORE PREMIUM STORIES
English Summary:
Professor Collapses and Dies During Class: Dr. P. Subramanian (55), an associate professor at Kanjiramkulam Govt. KNM Arts and Science College in Neyyattinkara, tragically collapsed and died in front of his students while taking a class. |