‘കാട്ടാള വേഷം’ ജയിലിൽ ഉപേക്ഷിച്ചു; എകെജിയെ മടക്കി അയച്ച സമരവീര്യം, പഞ്ചായത്തിൽ മത്സരിക്കാൻ‌ മമ്പറം ദിവാകരൻ

Chikheang 10 hour(s) ago views 334
  

    



കണ്ണൂർ∙ പിണറായി വിജയൻ, പി.കെ.കൃഷ്ണദാസ്, പന്ന്യൻ രവീന്ദ്രൻ തുടങ്ങി എല്ലാ പാർട്ടികളിലെയും നേതാക്കളുമായി അടുത്ത സൗഹൃദം. പിണറായി വിജയനൊപ്പം കോളജിൽ പഠനം. ആ സുഹൃത്തിനെതിരെ 2016ൽ ധർമടത്ത് സ്ഥാനാർഥി. എകെജിയെ മടക്കി അയച്ച സമരവീര്യം. കോൺഗ്രസ് നേതാവ് മമ്പറം ദിവാകരനെക്കുറിച്ച് പറയാൻ കഥകളേറെ.

  • Also Read ഒരേ വീട്, ഒരേ പാർട്ടി; രണ്ട് വാർഡ്, രണ്ട് സ്ഥാനാർഥികൾ: പാനൂരിൽ കന്നിയങ്കത്തിന് ഒരുങ്ങി സഹോദര ഭാര്യമാർ   


മമ്പറം ദിവാകരൻ ഇത്തവണ പഞ്ചായത്തിലേക്ക് ജനവിധി തേടുന്നു. വേങ്ങാട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡായ മമ്പറത്തു നിന്നാണ് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. ജില്ലയിൽ കോൺഗ്രസിനു വേണ്ടി പ്രതിരോധം തീർത്ത ദീർഘമായൊരു കാലഘട്ടം കടന്നാണ് എഴുപത്തിയഞ്ചാം വയസ്സിൽ മമ്പറം ദിവാകരന്റെ പുതിയ ദൗത്യം. പിണറായി വിജയനെതിരെ മത്സരിച്ച ദിവാകരന് ഇത്തവണ സ്വന്തം നാട്ടിലെ ജനം തന്നെക്കുറിച്ച് എന്തു കരുതുന്നുവെന്ന് അറിയാൻ ഒരാഗ്രഹം. അത് പാർട്ടി നേതൃത്വത്തെ അറിയിച്ചപ്പോൾ അനുമതി കിട്ടി. അങ്ങനെ മമ്പറത്തിന്റെ മനസ്സറിയാൻ മമ്പറം‌ ദിവാകരൻ സ്ഥാനാർഥിയായി.

  • Also Read രാഹുൽ പാലക്കാട്ടേക്ക്?; ഒളിവു ജീവിതം അവസാനിപ്പിക്കുന്നു, നാളെ വോട്ട് ചെയ്യാൻ എത്തിയേക്കും   


പിണറായി വിജയൻ, കെ. സുധാകരൻ, എ.കെ. ബാലൻ എന്നിവരെല്ലാം ദിവാകരനൊപ്പം കോളജിൽ പഠിച്ചവരാണ്. പി.കെ. കൃഷ്ണപിള്ള ഉൾപ്പെടെയുള്ള നേതാക്കൾ ഒളിവിൽ താമസിച്ചിട്ടുണ്ട് ദിവാകരന്റെ അമ്മയു‌ടെ തറവാട്ടിൽ. എകെജി ഉൾപ്പെടെയുള്ളവർ ഇടയ്ക്കിടെ വീട്ടിൽ വരുന്നതിനാൽ അവർക്കൊക്കെ അറിയാമായിരുന്ന കുട്ടിയായിരുന്നു ദിവാകരൻ. പിന്നീട് ഇതേ എകെജിയെ ദിവാകരന്റെ നേതൃത്വത്തിൽ തടഞ്ഞതും ചരിത്രം.
    

  • ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
      

         
    •   
         
    •   
        
       
  • ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ‌‌ജീവിതംകൊണ്ടു പോരാടിയ രാജാ റാം
      

         
    •   
         
    •   
        
       
  • വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായിരുന്ന മമ്പറം ദിവാകരനെ മുൻപ് കോൺഗ്രസിൽനിന്നു പുറത്താക്കിയിരുന്നു. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് നടപടിയിൽ കലാശിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍നിന്ന്, യുഡിഎഫ് സ്ഥാനാര്‍ഥിയും അന്നത്തെ കെപിസിസി പ്രസിഡന്റുമായ കെ. സുധാകരനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ നേതാക്കൾ ഇടപെട്ടതോടെ തീരുമാനം മാറ്റി. ഇതോടെയാണ് ദിവാകരനെ കോൺഗ്രസിൽ തിരിച്ചെടുത്തത്‌. പാർട്ടിയിലുണ്ടെങ്കിലും ഇല്ലെങ്കിലും താൻ കോൺഗ്രസുകാരനാണെന്നാണ് ദിവാകരൻ പറയുന്നത്. സുധാകരനെ ഡിസിസി പ്രസിഡന്റാക്കുന്നതിനും മുൻകൈ എടുത്തത് ദിവാകരനായിരുന്നു. അങ്ങനെയുള്ള ദിവാകരൻ പഞ്ചായത്തിലേക്കു മത്സരിക്കുന്നുവെന്നത് പല നേതാക്കൾക്കും അദ്ഭുതമായിരുന്നു. എന്നാൽ സ്വന്തം നാട്ടിൽ മത്സരിക്കുക എന്നത് വലിയ ആഗ്രഹമായിരുന്നുവെന്ന് ദിവാകരൻ പറയുന്നു. പാർട്ടി പ്രവർത്തനത്തെക്കുറിച്ചും തിരഞ്ഞെടുപ്പു പ്രചാരണത്തെക്കുറിച്ചും ദിവാകരൻ മനോരമ ഓൺലൈനോട് സംസാരിക്കുന്നു.     

∙ നാട്ടുകാർ എന്നെക്കുറിച്ച് എന്തു കരുതുന്നു, അറിയാനൊരു ആഗ്രഹം

സ്വന്തം പഞ്ചായത്തിൽ മത്സരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അറുപത് വർഷമായി കോൺഗ്രസ് പ്രവർത്തകനാണ്. ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ, ആശുപത്രി തുടങ്ങിയവയുടെ സ്ഥാപക ഡയറക്ടർമാരിൽ ഒരാളാണ്. രണ്ട് തവണ സ്വന്തം മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. നിരവധി കേസിൽപ്പെട്ടു. ഭീകരമർദനം നേരിട്ടു. അങ്ങനെയൊക്കെയുള്ള എന്റെ പ്രവർത്തനങ്ങൾ എന്റെ നാട്ടുകാർ എങ്ങനെ വിലയിരുത്തുന്നു എന്ന് അറിയാൻ ആഗ്രഹമുണ്ട്. 1987 കാലഘട്ടത്തിൽ കീഴത്തൂരിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചു. കമ്യൂണിസ്റ്റ് കോട്ടയിൽ 16 വോട്ടിനാണ് തോറ്റത്. 1995ൽ ഇരിക്കൂറിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് 1,400 വോട്ടിന് ജയിച്ചു. ദീർഘകാലത്തിന് ശേഷം നാട്ടിൽ ജനങ്ങളുടെ ഹിതം അറിയാൻ ഒരു പരീക്ഷണം നടത്തുകയാണ്.

∙ ‘കാട്ടാള വേഷം’ ജയിലിൽ ഉപേക്ഷിച്ചു

സിപിഎം നേതാക്കളും പ്രവർത്തകരും മമ്പറത്തുകൂടി കടന്നുപോകാൻ മടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. 1974ൽ കോൺഗ്രസ് നേതാവായിരുന്ന മമ്പറം മാധവനെ വെട്ടിയ സംഭവത്തിന്റെ തുടർച്ചയായാണ് സംഘർഷങ്ങളുണ്ടായത്. 11 കോൺഗ്രസുകാരും ഒരു സിപിഎമ്മുകാരനും മരിച്ചു. സിപിഎമ്മുകാരനായ പന്തക്കപ്പാറ രാഘവനെ ബോംബെറിഞ്ഞു കൊന്നു എന്ന കേസിൽ 1975 ജൂൺ 5ന് പ്രതിയായി. ശിക്ഷിക്കപ്പെട്ട് മൂന്നര വർഷത്തിലധികം കണ്ണൂർ സെൻട്രൽ ജയിലിൽ കിടക്കേണ്ടി വന്നു. ഞാനും ഒരു അധ്യാപകനുമാണ് ശിക്ഷിക്കപ്പെട്ടത്. ഞങ്ങൾ നിരപരാധികളായിരുന്നു. യഥാർഥ കൊലയാളി ഇതിനിടെ സിപിഎമ്മിൽ ചേർന്നു.  

കെ. സുധാകരൻ അന്ന് ജനതാദളിലായിരുന്നു. ജയിലിൽ കിടക്കുമ്പോൾ ആരും തിരിഞ്ഞുനോക്കാൻ ഇല്ലാത്ത അവസ്ഥയായിരുന്നു. ജയിൽ വാസത്തിനിടെ വാല്മീകിയെപ്പോലെ, കാട്ടാള ജീവിതം ഉപേക്ഷിച്ച് പുതിയ ജീവിതം ആരംഭിക്കാൻ പ്രതിജ്ഞയെടുക്കുകയായിരുന്നു. ഇതിനിടെ ജയിൽ ഉപദേശക സമിതിയു‌ടെ തീരുമാന പ്രകാരം ജയിൽ മോചനം ലഭിച്ചു. തുടർന്ന് ഒരു കേസിലും പെടാതെ സംശുദ്ധമായ രാഷ്ട്രീയ ജീവിതം ആരംഭിക്കാൻ തീരുമാനിച്ചു. 1986ൽ പുറത്തിറങ്ങിയ ശേഷം രാഷ്ട്രീയ സംഘർഷങ്ങളിൽ ഉൾപ്പെടാതെ ശ്രദ്ധിച്ചു. തുടർന്നാണ് ഇന്ദിരാ ഗാന്ധിയുടെ പേരിൽ വിവിധ സ്ഥാപനങ്ങൾ ആരംഭിച്ചത്.

യാതൊരു പങ്കുമില്ലാത്ത വധക്കേസിൽ 3 വർഷവും 8 മാസവും ജയിലിൽ കിടന്നു. കണ്ണൂരിലും വയനാട്ടിലും പല സബ് ജയിലുകളിൽ കഴിയേണ്ടി വന്നു. 6 തവണ പൊലീസ് മർദനമേറ്റ് ആശുപത്രിയിലായി. എന്റെ സുഹൃത്താണ് മരിച്ചത്. സിപിഎം എന്നെ കേസിൽ കുടുക്കുകയായിരുന്നു. എഴുപത്തിരണ്ടോളം കേസുകളുണ്ടായിരുന്നു. ജീവിതത്തിൽ ഒരാളെപ്പോലും കത്തിയെടുത്തു കുത്തിയിട്ടോ കൊന്നിട്ടോ ഇല്ല. നിലവിൽ കാര്യമായ കേസുകളില്ല. വഴി തടഞ്ഞ ഒന്നോ രണ്ടോ കേസുകൾ മാത്രമാണുള്ളത്. 1986ന് ശേഷം ഇന്ദിരാ ഗാന്ധി ആശുപത്രിയുടെയും മറ്റും പ്രവർത്തനവുമായി കഴിഞ്ഞു. ഇതിനിടെ പാർട്ടിയുടെ പല ചുമതലകളും വഹിച്ചു.

∙ എകെജിെയ മടക്കി അയച്ച പ്രതിരോധം

മമ്പറത്ത് സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ആയിരുന്ന കെട്ടിടം 1974 ൽ കോൺഗ്രസിന്റെ കയ്യിലെത്തി. പിന്നീടത് കണ്ണൂർ ദേശീയ ചെത്തുതൊഴിലാളി യൂണിയൻ ഓഫിസാക്കി. അതിന്റെ വാടകച്ചീട്ട് ഉൾപ്പെടെ എന്റെ പേരിലായിരുന്നു. അന്ന് ലോക്സഭാംഗമായിരുന്ന എകെജിക്ക് അത് അറിയുമായിരുന്നില്ല. ഓഫിസ് വീണ്ടും സിപിഎമ്മിന്റെ കയ്യിലായെന്ന് എകെജിയെ തെറ്റിദ്ധരിപ്പിച്ച് അദ്ദേഹത്തെ സിപിഎം ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചു. അന്ന് കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചു. ഉദ്ഘാടനം ചെയ്യാൻ ആയിരത്തോളം അനുയായികളുമായി എകെജി വന്നു. ജില്ലാ കലക്ടർ ഉൾപ്പെടെ സ്ഥലത്തെത്തിയിരുന്നു. പ്രതിഷേധം ഭയന്ന് വൻ പൊലീസ് സന്നാഹം ഒരുക്കി. പക്ഷേ പൊലീസ് എകെജിയെ പിന്തിരിപ്പിച്ചു. തുടർന്ന് കലക്ടർ എന്റെ പേരിലുള്ള വാടകച്ചീട്ട് ഉൾപ്പെടെ എകെജിയെ കാണിച്ചു. അതോടെ അദ്ദേഹം മടങ്ങിപ്പോയി. എകെജിയെ തടയേണ്ടി വന്നതിൽ ഇന്നും കുറ്റബോധമുണ്ട്. കാരണം ഞങ്ങൾക്ക് അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു.      

പിണറായി വിജയൻ, എകെജി, കെ.കെ. നാരായണൻ, പാണ്ട്യാല ഗോപാലൻ എന്നിവരുടെയെല്ലാം വീടിനടുത്തായിരുന്നു എന്റെ വീട്. സ്കൂൾ കാലം തൊട്ടേ എകെജിയെ അറിയാം. എന്റെ അമ്മയുടെ അച്ഛൻ മാണിയത്ത് ശങ്കരൻ കമ്യൂണിസ്റ്റ് അനുഭാവിയായിരുന്നു. ‘ശങ്കരന്റെ കൊച്ചുമകനല്ലേടാ നീ’ എന്നു പറഞ്ഞാണ് എകെജി  വിളിക്കാറ്’’.

∙ ‌കോൺഗ്രസ് എന്റെ ജീവവായു

1965 മുതൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിലാണ് പ്രവർത്തിക്കുന്നത്. നെഹ്റു കുടുംബവുമായി അടുത്ത ബന്ധമുണ്ട്. ഇന്ദിരാ ഗന്ധി സഹകരണ ആശുപത്രി, ഇന്ദിരാ ഗാന്ധി കോളജ്, ഇന്ദിരാ ഗാന്ധി പബ്ലിക് സ്കൂൾ, ഇന്ദിരാ ഗാന്ധി പാർക്ക്, ഇന്ദിരാ ഗാന്ധി മെഡിക്കൽ സെന്റർ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും നിരവധി സഹകരണ സംഘങ്ങളും സ്ഥാപിച്ചു. എന്നെ സംബന്ധിച്ചിടത്തോളം കോൺഗ്രസ് ജീവവായുവാണ്. എനിക്കൊപ്പം പ്രവർത്തിച്ച, പാർട്ടിക്കു വേണ്ടി മരിച്ച ഡസൻ കണക്കിന് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ ജില്ലയിലുണ്ട്. അവരുടെ ഓർമകൾക്കൊപ്പമാണ് ജീവിക്കുന്നത്. സ്വാതന്ത്ര്യസമര പാരമ്പര്യമുള്ള കോൺഗ്രസിന്റെ ശക്തികേന്ദ്രമാണ് മമ്പറം. എകെജി മുതൽ പിണറായി വിജയൻ വരെയുള്ളവരോട് ഏറ്റുമുട്ടിയ പ്രദേശം. പല പാർട്ടികളിലെയും നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. പഞ്ചായത്തിലേക്ക് മത്സരിക്കുന്നു എന്ന് പറഞ്ഞപ്പോൾ പല നേതാക്കൻമാർക്കും അദ്ഭുതമായിരുന്നു. എന്നാൽ എനിക്ക് അതിൽ അദ്ഭുതമില്ല. ഞാൻ താഴേക്കു നോക്കി നടക്കുന്ന ആളാണ്. എപ്പോഴും മുകളിലേക്ക് നോക്കി നടന്നാൽ തട്ടി താഴെ വീഴും. English Summary:
Divakaran\“s Political Journey: Mambaram Divakaran is a veteran Congress leader contesting in the upcoming panchayat elections. He aims to gauge the public\“s perception of his long-standing political career. Divakaran shares insights into his past, including his association with prominent political figures and his experiences in jail.
like (0)
ChikheangForum Veteran

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.