ഒരേ വീട്, ഒരേ പാർട്ടി; രണ്ട് വാർഡ്, രണ്ട് സ്ഥാനാർഥികൾ: പാനൂരിൽ കന്നിയങ്കത്തിന് ഒരുങ്ങി സഹോദര ഭാര്യമാർ

cy520520 2025-12-10 22:21:38 views 576
  



പാനൂർ∙ കണ്ണൂർ ജില്ലയിലെ പാനൂർ നഗ‌രസഭയിലെ രണ്ടു വാർഡുകളിൽ എൽ.ഡി.എഫ് സ്ഥാനാർഥികളായി കന്നിയങ്കം കുറിക്കാൻ ഒരേ വീട്ടിൽ നിന്നുള്ള സഹോദര ഭാര്യമാർ. കെ.കെ. അഖില, വി.പി. അക്ഷയ എന്നിവരാണ് 32ാം വാർഡിലും 31ാം വാർഡിലുമായി ഇത്തവണ മത്സരിക്കുന്നത്. സഹോദരങ്ങളായ സുബിനേഷ് അഖിലയുടെ പങ്കാളിയും കെ.കെ. ശൈലജയുടെ പേഴ്സനൽ സ്റ്റാഫ് അംഗമായ ഷിബിൻ അക്ഷയയുടെ പങ്കാളിയുമാണ്. സി.പി.എം കണ്ടോത്ത് ബ്രാഞ്ചംഗവും ഡി.വൈ.എഫ്.ഐ, മഹിള അസോസിയേഷൻ പ്രവർത്തകയുമാണ് അഖില. സി.പി.എം കണ്ടോത്ത് ബ്രാഞ്ചംഗവും ഡി.​വൈ.എഫ്.ഐ ഒലി​പ്പിൽ യൂണിറ്റ് പ്രസിഡന്റും മഹിള അസോസിയേഷൻ ഒലിപ്പിൽ യൂണിറ്റ് വൈസ് പ്രസിഡന്റുമാണ് അക്ഷയ. ആദ്യമത്സരത്തിന്റെ വിശേഷങ്ങളും പ്രതീക്ഷകളും മനോരമ ഓൺലൈനുമായി പങ്കുവക്കുകയാണ് ഇരു സ്ഥാനാർഥികൾ.

  • Also Read മുഖ്യമന്ത്രിയെ നേരിട്ട് സംവാദത്തിന് ക്ഷണിച്ച് പ്രതിപക്ഷ നേതാവ്; സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാം   


\“എന്റെ രാഷ്ട്രീയം അന്നും ഇന്നും ഇടതു പക്ഷം\“: അക്ഷയ

കഴിഞ്ഞ തിരഞ്ഞെടുപ്പിന് പ്രചാരണത്തിനും വീടുകളിൽ വോട്ടഭ്യർഥന നടത്താനുമൊക്കെയായി സജീവമായി മുന്നിൽ തന്നെയുണ്ടായിരുന്നു. ഇത്തവണ 31–ാം വാർഡിൽ മത്സരിക്കാനായി പാർട്ടി ആവശ്യപ്പെട്ടപ്പോൾ തള്ളിക്കളയാനായില്ല. പഠിക്കുന്ന കാലം മുതൽ എസ്എഫ്ഐ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അന്ന് മുതലേ എന്റെ രാഷ്ട്രീയം ഇടതുപക്ഷമാണ്. വിവാഹം ചെയ്തതും അതേ അനുഭാവമുളള ആളെ തന്നെയാണ്. എന്നെ സംബന്ധിച്ച് ഞാൻ മത്സരിക്കുന്ന വാർഡിലെ ജനങ്ങളിൽ എനിക്ക് നല്ല പ്രതീക്ഷയുണ്ട്. 31–ാം വാര്‍ഡിൽ ലീഗിന്റെ അഫ്സതാണ് എതിർ സ്ഥാനാർഥി.

  • Also Read കോടതി മുറിയിൽ ദിലീപിനെ കണ്ട് എഴുന്നേറ്റ് നിന്നു കൈകൂപ്പിയ ജഡ്‌ജി! യാഥാർഥ്യമെന്ത്?   

    

  • ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
      

         
    •   
         
    •   
        
       
  • ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ‌‌ജീവിതംകൊണ്ടു പോരാടിയ രാജാ റാം
      

         
    •   
         
    •   
        
       
  • വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


\“കന്നിയങ്കം ശുഭ പ്രതീക്ഷയോടെ\“: അഖില

\“പാർട്ടി മത്സരിക്കാൻ പറഞ്ഞു ഞാൻ തയാറായി\“ എന്റെ സ്ഥാനാർഥിത്വത്തെ ഇങ്ങനെ അടയാളപ്പെടുത്തുന്നതാവും കൂടുതൽ അനുയോജ്യം. എന്റെ പങ്കാളി വളരെ ചെറിയ പ്രായം മുതൽ പാർട്ടിയിൽ പ്രവർത്തിച്ചുവരുന്ന ആളാണ്. വിവാഹ ശേഷം ഞാനും  പാർട്ടിയിൽ സജീവമായി പ്രവർത്തിക്കാൻ തുടങ്ങി. അതുകൊണ്ട് തന്നെ ഇലക്‌ഷൻ പ്രചാരണവും വോട്ടഭ്യർഥനയും എനിക്ക് പുതുമയുള്ള കാര്യമല്ല. പക്ഷെ ഇത്തവണ ഇറങ്ങുന്നത് എനിക്ക് വേണ്ടി വോട്ട് ചോദിക്കാനാണെന്നതും ഇതെന്റെ ആദ്യ മത്സരമാണെന്നതും പ്രത്യേകതയാണ്. ജനങ്ങളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തീർച്ചയായും അവർ വിജയിപ്പിക്കുമെന്ന പ്രതീക്ഷയുണ്ട്. 32–ാം വാർഡിൽ ലീഗിന്റെ പി.പിനഫീയയാണ് എതിർ സ്ഥാനാർഥി.  English Summary:
Sisters-in-Law to Contest for LDF in Panoor: Kerala Local Body Election showcases a unique scenario in Panur where two sister-in-laws are contesting from different wards. Akhila and Akshaya, both LDF candidates, share their experiences and expectations for their first election, highlighting their long-standing involvement with the CPM and DYFI.
like (0)
cy520520Forum Veteran

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.