search
 Forgot password?
 Register now
search

പി.ടി. കുഞ്ഞുമുഹമ്മദിനെ ഉടൻ ചോദ്യം ചെയ്യും; സംവിധായികയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ്

LHC0088 2025-12-10 19:21:29 views 1047
  



തിരുവനന്തപുരം ∙ ഇടതു സഹയാത്രികനും മുന്‍ എംഎല്‍എയുമായ സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയ സംവിധായികയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കന്റോണ്‍മെന്റ് പൊലീസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും. കുഞ്ഞുമുഹമ്മദിനെ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകള്‍ മൂലമാണ് നടപടിക്രമങ്ങള്‍ വൈകുന്നതെന്നാണ് പൊലീസ് പറയുന്നത്.  

  • Also Read ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം: എല്ലാ തിങ്കളാഴ്ചയും ഹാജരാകണം   


സംവിധായിക മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ കേസെടുക്കുന്നതില്‍ ഗുരുതരമായ കാലതാമസം ഉണ്ടായെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കുഞ്ഞുമുഹമ്മദില്‍നിന്നു മോശം അനുഭവം ഉണ്ടായതായി ചലച്ചിത്ര അക്കാദമിയെ അറിയിച്ച ശേഷമാണ് സംവിധായിക നവംബര്‍ 27ന് മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ വഴി ഡിസംബര്‍ 2ന് ലഭിച്ച പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത് 8നാണ്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കേസെടുത്തതെന്നാണ് പൊലീസ് ഭാഷ്യം.  

  • Also Read രാഹുൽ പാലക്കാട്ടേക്ക് ?; ഒളിവ് ജീവിതം അവസാനിപ്പിക്കുന്നു, നാളെ വോട്ട് ചെയ്യാൻ എത്തിയേക്കും   


തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്കു മലയാളം ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു പി.ടി.കുഞ്ഞുമുഹമ്മദ്. ഇതുമായി ബന്ധപ്പെട്ട യോഗത്തിനെത്തിയപ്പോള്‍ ചലച്ചിത്ര അക്കാദമിയുടെ അതിഥികളായാണു കുഞ്ഞുമുഹമ്മദും കേസിലെ പരാതിക്കാരിയും നഗരത്തിലെ ഹോട്ടലില്‍ താമസിച്ചത്. ഹോട്ടല്‍ മുറിയില്‍ വച്ചു സമ്മതമില്ലാതെ ശരീരത്തില്‍ കടന്നുപിടിച്ചെന്നും അപമാനിച്ചെന്നുമാണു പരാതി. ഹോട്ടലില്‍ നിന്നു പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യത്തില്‍, പരാതിയില്‍ ആരോപിക്കുന്ന സമയത്ത് ഇരുവരും ഹോട്ടലിലുണ്ടായിരുന്നുവെന്നു വ്യക്തമായിട്ടുണ്ട്. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി പരാതിക്കാരി പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു.  
    

  • ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
      

         
    •   
         
    •   
        
       
  • ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ‌‌ജീവിതംകൊണ്ടു പോരാടിയ രാജാ റാം
      

         
    •   
         
    •   
        
       
  • വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഭാരതീയ ന്യായ സംഹിതയിലെ 74, 75 (1) വകുപ്പുകളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്. സ്ത്രീകള്‍ക്കെതിരെയുള്ള ശാരീരികാക്രമണം, ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ശാരീരിക സമ്പര്‍ക്കം, ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തുക എന്നിവയ്‌ക്കെതിരെയുള്ള വകുപ്പുകളാണിത്. ഒരു വര്‍ഷം മുതല്‍ 5 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. English Summary:
Police to Question PT Kunju Muhammed in Harassment Case: PT Kunju Muhammed is facing a police investigation following a sexual harassment complaint filed by a female director. The police are seeking to record the director\“s confidential statement before questioning Kunju Muhammed, with the investigation focusing on alleged incidents at a hotel during the International Film Festival of Kerala (IFFK).
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
155368

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com