search
 Forgot password?
 Register now
search

എം.വി. ഗോവിന്ദനും ഭാര്യ ശ്യാമളയ്ക്കും വോട്ട് ചെയ്യാൻ അവസരമില്ല; ആഗ്രഹമുണ്ടായാലും വോട്ട് ചെയ്യാനാകാതെ ആന്തൂരിലെ 3593 പേർ

Chikheang 2025-12-10 17:21:09 views 580
  



കണ്ണൂർ ∙ വോട്ടുചെയ്യണമെന്ന് ആഗ്രഹമുണ്ടായാലും ആന്തൂർ നഗരസഭയിലെ 3593 പേർക്ക് വോട്ടു ചെയ്യാൻ സാധിക്കില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ളവർക്കാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരമില്ലാത്തത്. നഗരസഭയിലെ 5 വാർഡുകളിലേക്ക് എതിരില്ലാതെ സിപിഎം സ്ഥാനാർഥികൾ തിരഞ്ഞെടുക്കപ്പെട്ടതോടെ വോട്ടു ചെയ്യാനുള്ള അവസരം നഷ്ടമായി. നഗരസഭയായതിനാൽ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് വോട്ടു ചെയ്യാൻ സാധിക്കില്ല.

  • Also Read എസ്ഐടി ഉദ്യോഗസ്ഥർക്ക് അസൗകര്യം; ശബരിമല സ്വര്‍ണക്കവര്‍ച്ചയിൽ രമേശ് ചെന്നിത്തലയുടെ മൊഴി ഇന്നു രേഖപ്പെടുത്തില്ല   


രണ്ടാം വാർഡ് മൊറാഴ, പതിമൂന്നാം വാർഡ് കോടല്ലൂർ, പതിനെട്ടാം വാർഡ് തളി, പത്തൊൻപതാം വാർഡ് പൊടിക്കുണ്ട്, ഇരുപത്തിയാറാം വാർഡ് അഞ്ചാം പീടിക എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പില്ലാത്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആറ് വർഡുകളിലായി നാലായിരത്തിലധികം പേർക്ക് വോട്ടു ചെയ്യാനായില്ല. എം.വി. ഗോവിന്ദൻ, ഭാര്യയും മുൻ നഗരസഭാ ചെയർപേഴ്സനുമായ പി.കെ. ശ്യാമള എന്നിവർക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിലും വോട്ടു ചെയ്യാൻ സാധിച്ചില്ല.

  • Also Read കണ്ണൂരിൽ കോൺഗ്രസ് സ്ഥാനാർഥിക്കു നേരെ സിപിഎം ആക്രമണം; മർദ്ദനം വീടു കയറി പ്രചാരണം നടത്തുന്നതിനിടെ   


രണ്ട് വാർഡുകളിൽ സിപിഎമ്മിന് എതിർ സ്ഥാനാർഥികളുണ്ടായിരുന്നില്ല. രണ്ട് യുഡിഎഫ് സ്ഥാനാർഥികളുടെ പത്രിക തള്ളുകയും ഒരു സ്ഥാനാർഥി പിൻവാങ്ങുകയും ചെയ്തതോടെയാണ് 5 പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനിടെ 26ാം വാർഡിലെ സ്ഥാനാർഥി കെ. ലിവ്യയെ തട്ടിക്കൊണ്ടുപോയെന്നും യുഡിഎഫ് ആരോപണം ഉന്നയിച്ചിരുന്നു. പിന്നീട് ലിവ്യ നഗരസഭാ ഓഫിസിലെത്തി സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറുന്നുവെന്ന് കാണിച്ചു കത്തു നൽകി.
    

  • പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
      

         
    •   
         
    •   
        
       
  • വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക്‌ മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
      

         
    •   
         
    •   
        
       
  • ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വ്യാജ ഒപ്പിനെത്തുടർന്ന് പത്രിക തള്ളിപ്പോയ സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. കോടല്ലൂരിലെ യുഡിഎഫ് സ്ഥാനാർഥി വി.െക. ഷമീമയുടെ നാമനിർദേശ പത്രികയിൽ പിന്താങ്ങിയ ആളുടെ ഒപ്പ് വ്യാജമായി ഇട്ടെന്നായിരുന്നു പരാതി. കെ.പി. കൃഷ്ണനാണ് ഷമീമയ്ക്കെതിരെ പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.

  • Also Read വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’   


സിപിഎം കോട്ടയായ ആന്തൂരിൽ പ്രതിപക്ഷമില്ലാതെയാണ് ഭരണം. എല്ലാ തിരഞ്ഞെടുപ്പിലും നിശ്ചിത സീറ്റുകളിൽ എതിരില്ലാതെ സിപിഎം തിരഞ്ഞെടുക്കപ്പെടും. മറ്റു പാർട്ടികളെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് യുഡിഎഫും ബിജെപിയും ആരോപിക്കുന്നത്. സിപിഎം ഭീഷണി മൂലം സ്ഥാനാർഥികളാകാൻ ആരും തയാറാകില്ലെന്നും ഇവർ പറയുന്നു. തിരഞ്ഞെടുപ്പിനു മുൻപേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർഥികളുമായി സിപിഎം പ്രകടനം നടത്തിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർഥികൾ പ്രചാരണത്തിനു പകരം വീടുകൾ കയറി നന്ദിപ്രകടനം നടത്തുകയാണുണ്ടായത്. English Summary:
Voters Denied Opportunity in Anthoor Election: Anthoor Municipality election sees a significant portion of voters unable to cast their ballots. This is due to unopposed victories of CPM candidates in several wards, resulting in a lack of election activity for many residents including prominent figures like M.V. Govindan.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157273

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com