പാചകവാതകക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഹോട്ടൽ, കേറ്ററിങ് മേഖല പ്രതിസന്ധിയിലേക്കെന്ന് ആശങ്ക. പല ജില്ലകളിലും ഹോട്ടലുകളിൽ പാചകവാതക സ്റ്റോക്ക് കുറച്ചുദിവസത്തേക്കു മാത്രമേയുള്ളൂ. കൊമേഴ്സ്യൽ സിലിണ്ടർ വിതരണത്തിനു നിയന്ത്രണം ഏർപ്പെടുത്തിയത് വെല്ലുവിളിയാകുമെന്ന് ഹോട്ടലുടമകൾ പറയുന്നു.
What you should read next
LIVE എൽപിജി ക്ഷാമം: നിയന്ത്രണം കർശനം; നിശ്ചലമാകുമോ പല മേഖലകളും? Latest News
കൊമേഴ്‌സ്യല്‍ സിലിണ്ടറുകള്‍ കിട്ടാത്ത അവസ്ഥയാണെന്നും കടുത്ത ആശങ്കയിലാണെന്നും ഫെഡറേഷന്‍ ഓഫ് കേരളാ ഹോട്ടല്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അജിത് സി. നായര്‍ പറഞ്ഞു. ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ഹോട്ടലുകള്‍ അടച്ചിടേണ്ടിവരികയോ മെനു വെട്ടിക്കുറയ്ക്കുകയോ ചെയ്യേണ്ട അവസ്ഥയാണ്. തിരുവനന്തപുരം ജില്ലയിലെ മിക്ക ഹോട്ടലുകളിലും ഒരാഴ്ചത്തേക്കുള്ള സ്‌റ്റോക്ക് മാത്രമേ ബാക്കിയുള്ളു. നോണ്‍ വെജ് ഹോട്ടലുകള്‍ ബിരിയാണി മാത്രം എന്ന തീരുമാനത്തിലേക്കാണു നീങ്ങുന്നത്. മെനു തീര്‍ത്തും വെട്ടിച്ചുരുക്കേണ്ട അവസ്ഥയാണ്. കൊമേഴ്‌സ്യല്‍ സിലിണ്ടറുകളുടെ ഫില്ലിങ് കമ്പനികള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നാണ് സ്‌റ്റോക്കിസ്റ്റുകള്‍ പറയുന്നത്. പാചകവാതകത്തിനു പകരം ബദല്‍ മാര്‍ഗങ്ങള്‍ അത്ര എളുപ്പം ഒരുക്കാന്‍ കഴിയുന്ന നിലയല്ല. ഇന്‍ഡക്‌ഷന്‍ രീതിയില്‍ വലിയ തോതില്‍ പാചകം ചെയ്യാനുള്ള സംവിധാനമുണ്ടെന്ന വാഗ്ദാനവുമായി കമ്പനികള്‍ ഹോട്ടലുടമകളെ സമീപിക്കുന്നുണ്ട്. എന്നാല്‍ അതിനു കൂടുതല്‍ മുതല്‍മുടക്ക് വേണ്ടിവരുന്നതുകൊണ്ട് പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്നും അജിത് പറഞ്ഞു.
LIVE UPDATES
SHOW MORE
ഹോട്ടൽ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് കണ്ണൂരിലെ സിറ്റാ പാനി ഹോട്ടൽ ഉടമ ഇ.എം. അബ്ദുൽ നാസർ പറഞ്ഞു. നോമ്പ് ആയതിനാൽ വൈകിട്ട് മാത്രമാണ് ഹോട്ടൽ തുറക്കുന്നത്. അതിനാൽ കഴിഞ്ഞ ആഴ്ചകളിൽ ഗ്യാസ് ഉപയോഗം കുറവായിരുന്നു. ഏതാനും ദിവസം കൂടി ഉപയോഗിക്കാനുള്ള ഗ്യാസ് സ്റ്റോക്കുണ്ട്. ഹോട്ടലുകൾക്ക് ഗ്യാസ് വിതരണം നിർത്തിയതിനാൽ ഇനി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. നിലവിലെ സ്റ്റോക്ക് തീരുന്നതോടെ ഹോട്ടൽ അടച്ചിടേണ്ടി വരുമെന്നും നാസർ പറഞ്ഞു.
കോഴിക്കോട് നഗരത്തിലെ പല ഹോട്ടലുകൾക്കും ഞായറാഴ്ചയ്ക്കു ശേഷം ആവശ്യമായത്ര പാചകവാതക സിലിണ്ടറുകൾ കിട്ടിയിട്ടില്ല. ഒരു ഹോട്ടലിൽ ശരാശരി നാലു സിലിണ്ടർ പാചകവാതകമാണ് ഒരു ദിവസം വേണ്ടത്. ലോഡ് വരുന്നില്ലെന്നും സ്റ്റോക്ക് കുറവാണെന്നുമാണ് ഡീലർമാർ പറയുന്നതെന്ന് പാളയത്ത് ഹോട്ടൽ നടത്തുന്ന അസീസ് പറഞ്ഞു. വിറകടുപ്പുകൾ ഉപയോഗിക്കുന്ന ഹോട്ടലുകൾ കോഴിക്കോട് നഗരത്തിലും മറ്റും കുറവായതിനാൽ, ഏറെ പേർ ഹോട്ടലുകളെ ആശ്രയിക്കുന്ന നഗരത്തിൽ വരുംദിനങ്ങളിൽ പാചകവാതക ക്ഷാമം ജനജീവിതത്തെയും ബാധിക്കും. ADVERTISEMENT Go AD-FREE
വിവാഹവിരുന്ന് എങ്ങനെ?
പാചകവാതക പ്രതിസന്ധി കേറ്ററിങ് മേഖലയെ പ്രതിസന്ധിയിലാക്കിയെന്ന് ഓള്‍ കേരള കേറ്ററേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പറഞ്ഞു. സ്വകാര്യ ചടങ്ങുകൾക്കും നോമ്പുതുറകൾക്കും മറ്റും കേറ്ററിങ്ങിന് അഡ്വാൻസ് വാങ്ങിയവർ പ്രതിസന്ധിയിലാണ്. മുൻകൂട്ടി നിശ്ചയിച്ച പരിപാടികളായതിനാൽ ഒഴിവാക്കാനാവില്ല. ആയിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം ഒരുക്കേണ്ട കേറ്ററിങ് സ്ഥാപനങ്ങള്‍ എൽപിജി സിലിണ്ടറുകളെയാണ് ആശ്രയിക്കുന്നത്. ഇപ്പോൾ സംസ്ഥാനത്തെ നിരവധി കേറ്ററിങ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എലിയാസ് സക്കറിയ, ജനറൽ സെക്രട്ടറി റോബിൻ കെ. പോൾ എന്നിവർ ചൂണ്ടിക്കാട്ടി. ADVERTISEMENT Go AD-FREE
JUST IN
6 MINUTES AGO പെട്രോളും കിട്ടാതാകുമോ? രാത്രിയിൽ പമ്പുകളുടെ ലൈറ്റ് ഓഫാക്കാൻ നിർദേശം നൽകി സ്വകാര്യ കമ്പനി Economy
29 MINUTES AGO ‘നോൺവെജി’ൽ ബിരിയാണി മാത്രം; വിവാഹവിരുന്നും മുടങ്ങും: ആശങ്കയോടെ ഹോട്ടലുകളും കേറ്ററിങ് മേഖലയും Latest News
52 MINUTES AGO വാണിജ്യ ഗ്യാസ് സിലണ്ടർ വിതരണം കുറഞ്ഞു, വില വർധിച്ചു: ശ്മശാനങ്ങളും പ്രതിസന്ധിയിലേക്ക് Kottayam
VIEW MORE
English Summary:
LPG Shortage: Cooking gas shortage Kerala is pushing hotels and the catering sector towards a crisis. Restaurants are being forced to severely cut their menus, with some non-veg establishments considering serving only biryani, while wedding feasts and other catered events are at risk of disruption.