search

നിയമത്തിന്റെ നൂലാമാലകളഴിഞ്ഞു; നിരാലംബരായ 3 കുട്ടികൾക്കായി വീടുയരുന്നു

Chikheang 1 hour(s) ago views 59
  



പെരുമ്പിലാവ് ∙ മാതാപിതാക്കൾ മരിച്ചതോടെ നിരാലംബരായ 3 കുട്ടികൾക്കു സർക്കാർ നൽകുന്ന വീടിന്റെ നിർമാണം തുടങ്ങി. കടവല്ലൂർ പഞ്ചായത്തിലെ കോട്ടോൽ ഉന്നതിയിലെ കരിക്കുളത്തിൽ പരേതരായ വിജയ്, ലിജിത എന്നിവരുടെ മക്കൾക്കാണു പട്ടികജാതി വികസന വകുപ്പ് അനുവദിച്ച 6 ലക്ഷം രൂപ ഉപയോഗിച്ചു വീടു നിർമിക്കുന്നത്.  

പിതാവിന്റെ മരണത്തിനു മുൻപുതന്നെ ഇവർക്കു സ്ഥലം വാങ്ങാനും വീട് പണിയാനുമുള്ള തുക അനുവദിച്ചിരുന്നു. അതിന്റെ ആദ്യഗഡു കൈമാറി വീടു പണിയുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണു കഴിഞ്ഞ വർഷം പിതാവ് മരിക്കുന്നത്. 5 വർഷം മുൻപാണ് അമ്മ മരിച്ചത്. ഇതോടെ ബാക്കിയുള്ള തുക കുട്ടികൾക്കു ലഭിക്കുന്നതിനു നിയമത്തിന്റെ നൂലാമാലകൾ തടസ്സമായി.

പഴഞ്ഞി ഗവ. ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു കുട്ടികളുടെ പഠനം. പിടിഎ മുൻ പ്രസിഡന്റ് സാബു ഐനൂർ, വാർഡ് അംഗമായിരുന്ന കെ.ടി.ഷാജൻ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ സങ്കടാവസ്ഥ \“കരുതലും കൈത്താങ്ങും\“ എന്ന താലൂക്കുതല പരാതി പരിഹാര അദാലത്തിൽ എത്തിയതോടെയാണു വീടു നിർമിക്കാനുള്ള നടപടികൾ തുടങ്ങിയത്. കുട്ടികൾക്കു പ്രായപൂർത്തിയാകാത്തതിനാൽ കടവല്ലൂർ കുടുംബശ്രീയുടെ അക്കൗണ്ടിലേക്കാണു പണം എത്തുന്നത്. നിർമാണത്തിന്റെ മേൽനോട്ടവും അവർക്കു തന്നെയാണ്.  English Summary:
The commencement of construction for a government-provided house for three orphaned children in Perumbavoor, Kerala. The initiative, supported by the SC development department, aims to provide a much-needed home for the children who lost their parents.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
169214