search
 Forgot password?
 Register now
search

ഒഡീഷയിൽ എംഎൽഎമാരുടെ ശമ്പളം 3.45 ലക്ഷം, ഓരോ 5 വർഷവും വർധിക്കും; സിറ്റിങ് എംഎൽഎ മരിച്ചാൽ കുടുംബത്തിന് 25 ലക്ഷം

Chikheang 2025-12-10 11:20:58 views 1188
  



ഭുവനേശ്വർ ∙ ഒഡീഷ നിയമസഭ അംഗങ്ങളുടെ പ്രതിമാസ ശമ്പളം 1.11 ലക്ഷം രൂപയിൽ നിന്ന് 3.45 ലക്ഷം രൂപയായി വർധിപ്പിച്ചു. നിയമസഭാ സാമാജികരുടെ, രാജ്യത്തെ ഏറ്റവും ഉയർന്ന ശമ്പള നിരക്കുകളിൽ ഒന്നാണിത്. പതിനേഴാമത് നിയമസഭ രൂപീകരിച്ച 2024 ജൂൺ മുതൽ വർധിപ്പിച്ച ശമ്പളം പ്രാബല്യത്തിൽ വരും. മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരുടെ ശമ്പളം, മുൻ എംഎൽഎമാരുടെ പെൻഷൻ എന്നിവയും മൂന്നു മടങ്ങ് വർധിപ്പിച്ചു.  

  • Also Read ഇന്ത്യയിൽ ഒന്നരലക്ഷം കോടിയുടെ നിക്ഷേപത്തിനൊരുങ്ങി മൈക്രോസോഫ്റ്റ്, ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപം   


സിറ്റിങ് എംഎൽഎ മരിച്ചാൽ കുടുംബത്തിനു 25 ലക്ഷം രൂപ സഹായം നൽകും. അഞ്ച് വർഷത്തിലൊരിക്കൽ ശമ്പളം, അലവൻസുകൾ, പെൻഷൻ എന്നിവ വർധിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും പാസാക്കിയിട്ടുണ്ട്. പുതിയ ബിൽ ആവശ്യമില്ലാതെ ഓർഡിനൻസിലൂടെ വർധനവ് വരുത്താം.  

എംഎൽഎയുടെ ശമ്പളം 90,000 രൂപയായിരിക്കും. മണ്ഡല അലവൻസായി 75,000 രൂപ ലഭിക്കും. യാത്രാ അലവൻസായി 50,000 രൂപയും പുസ്തകങ്ങൾ, ആനുകാലികങ്ങൾ എന്നിവയ്ക്കായി 10,000 രൂപയും, വൈദ്യുതി അലവൻസായി 20,000 രൂപയും, സ്ഥിര യാത്രാ അലവൻസായി 50,000 രൂപയും, മെഡിക്കൽ അലവൻസായി 35,000 രൂപയും, ടെലിഫോൺ അലവൻസായി 15,000 രൂപയും ലഭിക്കും.

  • Also Read ഇന്ത്യ അരി കൊണ്ടുവന്ന് ‘തള്ളരുത്’: താരിഫ് ഭീഷണിയുമായി വീണ്ടും ട്രംപ്   

    

  • പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
      

         
    •   
         
    •   
        
       
  • വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക്‌ മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
      

         
    •   
         
    •   
        
       
  • ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മുൻ എംഎൽഎയ്ക്ക് പെൻഷനായി 1.17 ലക്ഷം രൂപ ലഭിക്കും. അതിൽ 80,000 രൂപ പെൻഷനും 25,000 രൂപ മെഡിക്കൽ അലവൻസും 12,500 രൂപ യാത്രാ അലവൻസും ആണ്. ഓരോ ടേമിനും ഒരു എംഎൽഎയ്ക്ക് 3,000 രൂപ അധികമായി ലഭിക്കും. പാസാക്കിയ ബില്ലുകൾ പ്രകാരം മുഖ്യമന്ത്രിക്ക് പ്രതിമാസം 3,74,000 രൂപയും നിയമസഭാ സ്പീക്കറിനും ഉപമുഖ്യമന്ത്രിക്കും 3,68,000 രൂപയും ഡപ്യൂട്ടി സ്പീക്കറിനും സഹമന്ത്രിക്കും 3,56,000 രൂപ വീതവും ലഭിക്കും. കാബിനറ്റ് മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനും പ്രതിമാസം 3,62,000 രൂപ വീതം ലഭിക്കും. സർക്കാർ ചീഫ് വിപ്പിനും ഡപ്യൂട്ടി ചീഫ് വിപ്പിനും യഥാക്രമം 3,62,000 രൂപയും 3,50,000 രൂപയും ലഭിക്കും.

  • Also Read ഗോവ നിശാക്ലബ് ദുരന്തം: രാജ്യം വിട്ട് ക്ലബ് ഉടമകൾ, അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തായ്‌ലൻഡിലേക്ക് കടന്നു   
English Summary:
Odisha MLAs Get Massive Salary Hike: Odisha MLA salary sees a significant hike, making it one of the highest in the country. The new salary structure impacts MLAs, ministers, and former MLAs, with increased allowances and benefits.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157162

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com