ന്യൂഡൽഹി∙ യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ ഒരു വിമാനക്കമ്പനിയെയും അനുവദിക്കില്ലെന്നും സുരക്ഷയുടെ കാര്യത്തിൽ യാതൊരു ഒത്തുതീർപ്പും ഉണ്ടാകില്ലെന്നും കേന്ദ്ര വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡു പറഞ്ഞു. സർക്കാർ കൊണ്ടുവന്ന ചട്ടം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ ഇൻഡിഗോയുടെ നിലപാട് കാരണം നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നത് വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കി. ആയിരക്കണക്കിന് യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവന്ന അവസ്ഥയുമുണ്ടായി. നിലവിൽ ഇൻഡിഗോയുടെ സർവീസുകൾ സാധാരണനിലയിലേക്കു എത്തിക്കൊണ്ടിരിക്കുകയാണെന്ന് ലോക്സഭയിൽ മന്ത്രി അറിയിച്ചു.
- Also Read 827 കോടി റീഫണ്ട്; ഇൻഡിഗോയിൽ റദ്ദായത് 5 ലക്ഷത്തിലേറെ ടിക്കറ്റ്, ഇന്ന് 1802 സർവീസുകൾ
‘‘വിമാനത്താവളങ്ങളിലെ പ്രതിഷേധങ്ങൾ കുറഞ്ഞു, പ്രവർത്തനം സാധാരണനിലയിലായി. റീഫണ്ട്, ബാഗേജ് തിരിച്ചെത്തിക്കൽ, യാത്രക്കാർക്ക് നൽകുന്ന പിന്തുണ തുടങ്ങിയവ വ്യോമയാന മന്ത്രാലയം നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഉത്തരവാദിത്തം ഉറപ്പാക്കും. ഇൻഡിഗോയുടെ മുതിർന്ന ഉദ്യോഗസ്ഥർക്ക് ഡിജിസിഎ കാരണംകാണിക്കൽ നോട്ടിസ് അയച്ചിട്ടുണ്ട്. വിശദമായ അന്വേഷണവും തുടങ്ങിയിട്ടുണ്ട്. അതിനനുസരിച്ച് ശക്തമായ നടപടിയുണ്ടാകും.
- Also Read വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
ഏതു വിമാനക്കമ്പനിയാണെങ്കിലും എത്ര വലുതാണെങ്കിലും യാത്രക്കാർക്ക് ഇത്തരം ബുദ്ധിമുട്ടുകൾ വരുത്തുന്നത് അനുവദിക്കില്ല. സുരക്ഷാ മാനദണ്ഡങ്ങളിൽ യാതൊരു ഇളവുമില്ല. രാജ്യാന്തരതലത്തിലെ ഉയർന്ന സുരക്ഷാ സ്റ്റാൻഡേർഡുകൾ നടപ്പാക്കാൻ ഇന്ത്യയും ബാധ്യസ്ഥമാണ്.
- പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
- വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക് മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
- ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
MORE PREMIUM STORIES
പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നതിനു മുൻപ് എല്ലാവരുമായി ആലോചിച്ചിരുന്നു. 2025 ജൂൺ ഒന്നുമുതൽ ഒന്നാം ഘട്ടവും നവംബർ ഒന്നുമുതൽ രണ്ടാം ഘട്ടവും നടപ്പാക്കാനായിരുന്നു തീരുമാനം. ഈ ചട്ടങ്ങളെല്ലാം അനുസരിക്കുമെന്നും എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും ഇൻഡിഗോ ഉറപ്പുനൽകിയിരുന്നു. എന്നാൽ ഒന്നും ഫലവത്തായില്ല. കേന്ദ്രസർക്കാർ എടുക്കുന്ന ഏതു തീരുമാനവും യാത്രക്കാരുടെ താൽപര്യം പരിഗണിച്ചുള്ളതായിരിക്കും.’’ – അദ്ദേഹം പറഞ്ഞു.
FAQ
ചോദ്യം: ഇൻഡിഗോയുടെ പ്രതിസന്ധിക്ക് കാരണമെന്ത്?
ഉത്തരം: ഡിജിസിഎയുടെ പുതിയ ചട്ടങ്ങൾ നടപ്പാക്കിയതിനെ തുടർന്നുണ്ടായ പൈലറ്റ് ക്ഷാമം ആണ് രാജ്യവ്യാപകമായി ഇൻഡിഗോ സർവീസുകൾ മുടങ്ങാൻ കാരണം. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ സമീപ വർഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവർത്തന തകർച്ചകളിലൊന്നാണ് നേരിടുന്നത്. രാജ്യത്തുടനീളം വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുകയും കാലതാമസം നേരിടുകയും ചെയ്യുന്നതിനെ തുടർന്നാണ് ഇത്. ഈ ചട്ടങ്ങൾ നടപ്പാക്കാൻ രണ്ടു വർഷം കേന്ദ്രം സാവകാശം കൊടുത്തിരുന്നു.
ചോദ്യം: സർക്കാർ നിലപാട്?
ഉത്തരം: പ്രതിസന്ധി കണക്കിലെടുത്ത് ഇൻഡിഗോയ്ക്ക് ഭാഗികമായ ഇളവുകൾ നൽകിയിട്ടുണ്ട്. അതേസമയം, പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട ഡിജിസിഎയുടെ ഉത്തരവു പൂർണമായും മരവിപ്പിച്ചിട്ടില്ല.
ചോദ്യം: ഇൻഡിഗോയുടെ പ്രതികരണം?
ഉത്തരം: ഡിസംബർ 5നും 15നും ഇടയിൽ റദ്ദാക്കുന്ന എല്ലാ സർവീസുകൾക്കും മുഴുവൻ റീഫണ്ട് നൽകുമെന്ന് ഇൻഡിഗോ പ്രഖ്യാപിച്ചു. ബുദ്ധിമുട്ട് നേരിടുന്ന യാത്രക്കാർക്ക് താമസസൗകര്യം ഒരുക്കും. വിമാനത്താവളങ്ങളിൽ കാത്തിരിക്കുന്നവർക്കു ഭക്ഷണം നൽകും. സാധ്യമായ സ്ഥലങ്ങളിലെല്ലാം ലോഞ്ച് ആക്സസ് നൽകുമെന്നും ഇൻഡിഗോ അറിയിച്ചു.
(Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @/RamMNK ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.) English Summary:
No Compromise on Passenger Safety Says Aviation Minister: Aviation Minister Ram Mohan Naidu Kinjarapu assures no compromise on passenger safety after Indigo\“s flight cancellations. The government is committed to passenger welfare and is closely monitoring the situation, ensuring accountability and adherence to safety standards. The Ministry is taking steps to refund money, deliver baggage, and other needs. |