LHC0088 • 2025-12-9 14:21:35 • views 139
തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിങ് ബൂത്തിൽ സ്ഥാനാർഥികളുടെ ഏജന്റുമാരായി പ്രവേശിക്കുന്നവർ അവരുടെ പഴ്സിലോ പോക്കറ്റിലോ തിരുകി വയ്ക്കാൻ മറക്കാത്ത ഒന്നുണ്ട്; കുറെ 10 രൂപ നോട്ടുകൾ. ആ നോട്ടുകൾ ഇല്ലെങ്കിൽ സ്ഥാനാർഥിക്ക് ‘വലിയ വില’ കൊടുക്കേണ്ടി വരുമെന്ന് അവർക്ക് അറിയാം. ബൂത്തിൽ പ്രവേശിക്കുന്ന ഏജന്റിന് മൊബൈൽ ഫോൺ കൊണ്ടുപോകുന്നതിന് നിരോധനമാണെങ്കിലും പണം കൊണ്ടുപോകാൻ വിലക്കില്ല.
- Also Read കോർപറേഷൻ തിരഞ്ഞെടുപ്പുകൾ മുൻപ് വ്യത്യസ്ത സമയങ്ങളിൽ; ഒരുമിച്ചായത് 1979 മുതൽ
കൊല്ലം മങ്ങാട് വോട്ടിങ് കേന്ദ്രത്തിനു മുന്നിൽനിന്ന്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ. പത്തനംതിട്ട മുണ്ടുകോട്ടക്കൽ എസ്എൻഎസ് വിഎം സ്‌കൂളിലെ പോളിങ് ബൂത്തിൽ വോട്ട് ചെയ്ത ശേഷം മടങ്ങുന്നവർ. ചിത്രം:ഹരിലാൽ/മനോരമ പത്തനംതിട്ട കടമ്മനിട്ട ഗവ.എൽപി സ്‌കൂളിലെ പോളിങ് ബൂത്തിൽ വോട്ട് ചെയ്യാൻ നിൽക്കുന്നവർ. ചിത്രം: ഹരിലാൽ/മനോരമ കുറുമ്പനാടം സെൻ്റ് പീറ്റേഴ്സ് സ് എച്ച് എസ് എസിൽ ആദ്യം വോട്ടു ചെയ്യാനെത്തിയവരുടെ നിര. (ചിത്രം: റിജോ ജോസഫ്∙ മനോരമ) മുൻ എംഎൽഎ കെ. സി. ജോസഫ് പുതുപ്പറമ്പ് ഇഎഎൽപി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയപ്പോൾ. ചിത്രം: മനോരമ പത്തനംതിട്ട മുണ്ടുകോട്ടക്കൽ എസ്എൻഎസ് വിഎം സ്‌കൂളിൽ വോട്ട് ചെയ്യാൻ നിൽക്കുന്നവർ. ചിത്രം:ഹരിലാൽ/മനോരമ കുറുമ്പനാടം ജീവോദയ സെൻ്ററിൽ ആദ്യം വോട്ടു ചെയ്യാനെത്തിയവരുടെ നിര. (ചിത്രം: റിജോ ജോസഫ് / മനോരമ) പത്തനംതിട്ട മുണ്ടുകോട്ടക്കൽ എസ്എൻഎസ് വിഎം സ്‌കൂളിൽ വോട്ട് ചെയ്യാൻ നിൽക്കുന്നവർ. ചിത്രം:ഹരിലാൽ/മനോരമ
വോട്ടു ചെയ്യാൻ വരുന്നയാൾ യഥാർഥ വോട്ടർ അല്ല എന്ന് ഏജന്റിന് ഉറപ്പുണ്ടെങ്കിൽ ചാലഞ്ച് ചെയ്യാനാണ് ഈ 10 രൂപ നോട്ടുകൾ. വോട്ടറുടെ വിരലിൽ മഷി പുരട്ടുന്നതിനു മുൻപ് 10 രൂപ കെട്ടിവച്ച് ചാലഞ്ച് ചെയ്യാം. തുടർന്ന് ഇയാൾ യഥാർഥ വോട്ടർ അല്ല എന്നു സ്ഥാപിക്കാൻ പര്യാപ്തമായ തെളിവുകൾ നൽകണം. പ്രിസൈഡിങ് ഓഫിസർ ഇതു പരിശോധിച്ച് നടപടികൾ സ്വീകരിക്കും. യഥാർഥ വോട്ടറാണെങ്കിൽ വോട്ടു ചെയ്യാൻ അനുവദിക്കും. അല്ലെങ്കിൽ ഫോം 12 പൂരിപ്പിച്ച് പൊലീസിനു ‘കള്ള വോട്ടറെ’ കൈമാറും.
- Also Read വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക് മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
10 രൂപ നോട്ടിനു പുറമേ പെൻസിൽ, പേന, കടലാസ്, ഏറ്റവും പുതിയ വോട്ടർ പട്ടിക, ഏജന്റ് പാസ്, ഏജന്റിന്റെ ഇലക്‌ഷൻ ഐഡി കാർഡ് എന്നിവയും കരുതണം. ഓരോ സ്ഥാനാർഥിക്കും 3 പോളിങ് ഏജന്റുമാരെ വരെ നിയമിക്കാം. ഇതിൽ ഒരാൾക്കു മാത്രമാണ് ഒരു സമയത്ത് ബൂത്തിൽ ഇരിക്കാൻ അനുവാദം. ബാക്കി 2 പേരും റിലീഫ് ഏജന്റുമാരാണ്. ബൂത്തിൽ ഇരിക്കുന്ന ഏജന്റിന് അത്യാവശ്യത്തിനു പുറത്തു പോകേണ്ടി വന്നാൽ റിലീഫ് ഏജന്റിന് പോളിങ് ഏജന്റ് ആകാം. എന്നാൽ, ഉച്ച തിരിഞ്ഞ് 3 മണിക്കുശേഷം പുറത്തു പോകുന്ന ഏജന്റിന് പകരം റിലീഫ് ഏജന്റിനെ അനുവദിക്കില്ല. അതിനാൽ 3 മണിക്കു ശേഷം ഇരിക്കുന്ന ഏജന്റ് വോട്ടെടുപ്പ് നടപടിക്രമം പൂർത്തിയാകും വരെ അവരെ തുടരുകയാണു ശീലം. ബാലറ്റിലെ സ്ഥാനാർഥിയുടെ ക്രമത്തിലായിരിക്കും ഏജന്റുമാരുടെ ഇരിപ്പിടം. ഗ്രാമപ്പഞ്ചായത്തുകളിലെ ബൂത്തുകളിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കു വോട്ടു ചെയ്യേണ്ടതിനാലും സ്ഥാനാർഥികളുടെ എണ്ണം കൂടുതൽ ആയതിനാലും ഏജന്റുമാരും ഏറെയുണ്ടാകും. നഗരമേഖലകളിൽ കുറവും. ഇത്തവണ സംസ്ഥാനത്താകെ 75,644 സ്ഥാനാർഥികൾ ഉള്ളതിനാൽ ഏജന്റുമാർ ഒന്നര ലക്ഷത്തോളം വരുമെന്നാണ് ഏകദേശ കണക്കുകൂട്ടൽ.
- എഫ് വൺ: ബ്രിട്ടനിലെ ആ പ്രതിഭകൾക്കൊപ്പം ഇനി നോറിസും; ബൈക്കിൽ നിന്ന് കാർട്ടിലേക്ക് തിരിച്ചുവിട്ടത് പിതാവ്; കാറിന്റെ വികസിപ്പിച്ച പിൻഭാഗം പ്ലസ് പോയിന്റ്
- ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
- കിഴവനുമുണ്ട് ബുദ്ധി– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
MORE PREMIUM STORIES
രാവിലെ എത്തണം ഏജന്റ്
പോളിങ് ബൂത്തിലേക്ക് ഏജന്റ് രാവിലെ 5.30ന് എത്തണം. പോളിങ് ഉദ്യോഗസ്ഥർക്കൊപ്പം ജോലിഭാരം ഏജന്റിനുമുണ്ട്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ മോക് പോൾ മുതൽ വൈകിട്ടു വോട്ടിങ് പൂർത്തിയാക്കി എത്ര പേർ വോട്ടു ചെയ്തുവെന്ന് എണ്ണം തിട്ടപ്പെടുത്തി യന്ത്രം മുദ്രവയ്ക്കുന്നതു വരെ സാക്ഷിയായി ഒപ്പിടുന്നതിലും പരിശോധിക്കുന്നതിലും ഏജന്റുമാരുടെ പങ്കാളിത്തമുണ്ട്. ബൂത്തിലെത്തും മുൻപേ വോട്ടർ പട്ടിക പഠിച്ചു വ്യക്തമായ ബോധ്യത്തോടെ ആളെ തിരിച്ചറിയുമെന്ന ഉത്തമവിശ്വാസത്തോടെ പാർട്ടിയോ സ്ഥാനാർഥിയോ ഏർപ്പെടുത്തുന്ന ഏജന്റിന്റെ ഉത്തരവാദിത്തവും വലുതാണ്. വോട്ടെടുപ്പ് കഴിഞ്ഞാൽ പാർട്ടിക്ക് അനുകൂലമായും പ്രതികൂലമായും എത്ര പേർ വോട്ടു ചെയ്തുവെന്ന റിപ്പോർട്ട് തയാറാക്കുന്നതിലും ഏജന്റ് നൽകുന്ന വിവരങ്ങൾ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും വിലപ്പെട്ടതാണ്. രാഷ്ട്രീയപാർട്ടികളുടെ ബൂത്തുതലത്തിലെ പരിചയസമ്പന്നരായാ പ്രവർത്തകരെയാണ് ഏജന്റുമാരായി നിയമിക്കുന്നത്. ഭാവിയിൽ പരിചയം നേടാൻ യുവനിരയെ റിലീഫ് ഏജന്റുമാരാക്കും. ബൂത്തിലിരിക്കാൻ ഏജന്റുമാർ പോലുമില്ലായിരുന്നു എന്നൊക്കെ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ചിലർ പറയുന്നത് ഇവരുടെ രാഷ്ട്രീയപ്രാധാന്യം കൂടി കണക്കിലെടുത്താണ്. |
|