search

‘തൊപ്പി’ എടുത്ത കൈകൊണ്ട് അച്ഛന് അദ്വൈതിന്റെ സല്യൂട്ട്

cy520520 1 hour(s) ago views 711
  

  



കൊച്ചി∙ പൊലീസ് അസിസ്റ്റന്റ് കമ്മിഷണറായ അച്ഛന്, സിപിഒ ആയി പാസ് ഔട്ടായ മകന്റെ ആദ്യ സല്യൂട്ട്. മകൻ കെ.എ.അദ്വൈത് തനിക്കു സല്യൂട്ട് നൽകിയപ്പോൾ കൊച്ചി സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് ഈസ്റ്റ് എസിപിയായ പാലക്കാട് എലവഞ്ചേരി കൊട്ടയംകാട് അദ്വൈതത്തിൽ  ആർ.അശോകന്റെ മനസ്സ് 22 വർഷം പിന്നിലായിരുന്നു; 2004 മേയിലെ തന്റെ പാസിങ് ഔട്ട് പരേഡ് ദിനത്തിൽ. അന്നു പാസിങ് ഔട്ട് ചടങ്ങു പൂർത്തിയാക്കി അശോകൻ എസ്ഐ ആയി ചുമതലയേൽക്കുന്നതു കാണാൻ 4 വയസ്സുകാരൻ അദ്വൈതുമുണ്ടായിരുന്നു. ചടങ്ങിനു ശേഷം അച്ഛന്റെ ഒക്കത്തു കയറിയ മകൻ പൊലീസ് തൊപ്പി ഊരിയെടുക്കാൻ ശ്രമിക്കുന്ന കൗതുക ചിത്രം അന്നു മാധ്യമങ്ങളും പ്രസിദ്ധീകരിച്ചു.    2004 മേയിലെ അശോകന്റെ പാസിങ് ഔട്ട് പരേഡ് ദിനത്തിൽ അദ്വൈത് തൊപ്പി ഊരി എടുക്കാൻ ശ്രമിക്കുന്നു.

തൃശൂർ പൊലീസ് അക്കാദമിയിലെ പാസിങ് ഔട്ട് ദിനത്തിൽ ഇന്ന് അച്ഛന്റെ സ്ഥാനത്തു മകൻ. പൊലീസ് കോൺസ്റ്റബിൾ(മെക്കാനിക്) തസ്തികയിൽ കേരള പൊലീസ് അക്കാദമിയിൽ തന്നെയാണ് അദ്വൈതിനു നിയമനം. എഴുത്തുപരീക്ഷയിൽ ഏറ്റവുമധികം മാർക്ക് നേടി ബെസ്റ്റ് ഇൻഡോർ അവാർഡോടെയാണ് അദ്വൈത് പരിശീലനം പൂർത്തിയാക്കിയത്.  

സിപിഒ നിയമനം കിട്ടിയെങ്കിലും എസ്ഐ ആവുക എന്നതാണ് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദവും ഓട്ടമൊബീൽ ഡിപ്ലോമയും ഇംഗ്ലിഷ് ലിറ്ററേച്ചർ ബിരുദവുമുള്ള അദ്വൈതിന്റെ ആത്യന്തിക ലക്ഷ്യം. മകന്റെ ആഗ്രഹത്തിന് പിന്തുണയുമായി അധ്യാപികയായ അമ്മ ഇ.കെ.ഷാജിമോളും അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ ബിഎസ്‌സി അഗ്രികൾചർ വിദ്യാർഥിയായ സഹോദരി അമൃതശ്രീയുമുണ്ട്. എസ്ഐ കുപ്പായമണിഞ്ഞ് അച്ഛനു വീണ്ടുമൊരു സല്യൂട്ട് നൽകി ചരിത്രത്തിന്റെ തനിയാവർത്തനം പൂർണമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അദ്വൈത്.
JUST IN


  • 1 MINUTE AGO   Smiley ‘തൊപ്പി’ എടുത്ത കൈകൊണ്ട് അച്ഛന് അദ്വൈതിന്റെ സല്യൂട്ട് Latest News
      

         
    •   
         
    •   
        
       

  • 43 MINUTES AGO   12കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകന് 30 വർഷം തടവ് Latest News
      

         
    •   
         
    •   
        
       

  • 57 MINUTES AGO   ‘പാർട്ടി തീരുമാനങ്ങൾ അറിയേണ്ട’; ജില്ലാ കമ്മിറ്റി വാട്സാപ് ഗ്രൂപ്പിൽ നിന്ന് പത്മകുമാറിനെ നീക്കി Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
An emotional moment in the Kerala Police force as a son, K.A. Advait, a newly passed-out Civil Police Officer, gives his first salute to his father, R. Ashokan, an Assistant Commissioner. This poignant scene mirrors a memory from 22 years ago when a young Advait witnessed his father\“s passing out parade.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164662