search
 Forgot password?
 Register now
search

മർദനത്തെത്തുടർന്ന് ‌വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; പിതാവ് കസ്റ്റഡിയിൽ

deltin33 2025-12-9 06:51:00 views 850
  



നെയ്യാറ്റിൻകര ∙ 9–ാം ക്ലാസ് വിദ്യാർഥിയായ ഏക മകൾ പിതാവിന്റെ ക്രൂരമർദനത്തെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചു. കുട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും നില ഗുരുതരമല്ലെന്നും ഡോക്ടർമാർ പറഞ്ഞു. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥിരം മദ്യപനായ പിതാവ് ഭാര്യയെയും മകളെയും ഒന്നര വർഷമായി മർദിക്കുകയും അർധരാത്രി വീട്ടിൽനിന്ന് ഇറക്കി വിടുകയും ചെയ്യുമായിരുന്നു. കഴിഞ്ഞ ദിവസവും മർദിച്ചപ്പോഴാണു മകൾ ജീവനൊടുക്കാൻ ശ്രമിച്ചത്. ഭാര്യയ്ക്കു തലയിലും കയ്യിലും മുഖത്തും പരുക്കുണ്ട്.   

  • Also Read ഗൂഢാലോചനാവാദങ്ങൾ തള്ളി: ഉത്തരം തേടുന്ന ചോദ്യം; ദീലീപിന്റേതല്ലെങ്കിൽ ആരുടെ ക്വട്ടേഷൻ?   


ചൈൽഡ് ലൈനിലും നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലും  പലവട്ടം പരാതി നൽകിയിട്ടും മുഖ്യമന്ത്രിയുടെ ഓഫിസിൽ വരെ പരാതിപ്പെട്ടിട്ടും ഫലപ്രദമായ ഇടപെടൽ ഉണ്ടായില്ലെന്നു പെൺകുട്ടി ബന്ധുവിന് അയച്ച ഫോൺ സന്ദേശത്തിൽ പറയുന്നു. പിതാവിനെ വിളിച്ചുവരുത്തി  താക്കീതു നൽകി വിടുക മാത്രമാണ് പൊലീസ് ചെയ്തത്. പിതാവ് പഠിക്കാൻ അനുവദിച്ചില്ല. സ്കൂളിൽ പോകരുതെന്ന് വിലക്കി, പുസ്തകങ്ങൾ വലിച്ചു കീറി, തുടങ്ങിയ വിവരങ്ങളും കുട്ടി ഫോൺ സന്ദേശത്തിൽ ബന്ധുവിനോട് പങ്കുവച്ചിട്ടുണ്ട്. ദേശീയപാത വീതി കൂട്ടാൻ തന്റെ സ്ഥലം ഏറ്റെടുത്ത വകയിൽ ലഭിച്ച 16.50 ലക്ഷം രൂപയും ഭർത്താവ് നശിപ്പിച്ചതായി ഭാര്യ ആരോപിച്ചു. തുടർന്ന് റോഡരികിലെ മൂന്നര സെന്റ് കൂടി വിൽക്കണമെന്ന് ആവശ്യപ്പെട്ടു. അതിനെ എതിർത്തതിന്റെ തുടർച്ചയായിരുന്നു മർദനം. English Summary:
Suicide attempt after father\“s assault: Student suicide attempt is a tragic consequence of ongoing abuse. The 9th-grade student in Neyyattinkara attempted suicide due to severe abuse by her father.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
466021

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com