ഷില്ലോങ്∙ മരണമടഞ്ഞ ഭർത്താവിന്റെ ഭൗതികദേഹം ജന്മനാടായ കൊൽക്കത്തയിൽ എത്തിക്കാനാണ് മേഘാലയയിൽ അധ്യാപികയായ മഞ്ജരി പലിത് അസമിലെ ഗുവാഹട്ടി വിമാനത്താവളത്തിൽ എത്തിയത്. ഇൻഡിഗോ വിമാനത്തിൽ മൃതദേഹം കൊണ്ടുപോകാനായിരുന്നു ബുക്ക് ചെയ്തത്. എന്നാൽ, പൈലറ്റ് ക്ഷാമത്തെ തുടർന്ന് രാജ്യവ്യാപകമായി ഇൻഡിഗോ സർവിസുകൾ മുടങ്ങിയതോടെ ഗുവാഹട്ടിയിൽ നിന്നുള്ള യാത്രയും അനിശ്ചിതത്വത്തിലായി. ഭർത്താവിന്റെ മൃതദേഹം എങ്ങനെ നാട്ടിലെത്തിക്കുമെന്നറിയാതെ പ്രയാസപ്പെടുന്ന ഇവരുടെ ദൃശ്യങ്ങൾ യാത്രികർ അനുഭവിക്കുന്ന പ്രതിസന്ധിയുടെ നേർചിത്രമായി.
- Also Read ‘ഇൻഡിഗോ ഇനിയെങ്കിലും നിങ്ങൾ നന്നാകൂ...; ഞാൻ അവരെ പ്രാകി, ഫലിച്ചോ എന്നറിയില്ല, നേർവഴിക്കു പോകുന്ന സ്ഥാപനമല്ല’
#WATCH | Guwahati, Assam: A passenger says, “I have come all the way from Shillong in the morning. My husband passed away, and I have come here to transport the casket, all the way to Kolkata, to be buried in his hometown. We booked an IndiGo flight, and till now we have no… https://t.co/sO8YqiiiDR pic.twitter.com/Yiel1unopd— ANI (@ANI) December 5, 2025
‘‘ഷില്ലോങ്ങിൽ നിന്നാണ് ഞാൻ ഇത്രയും ദൂരം സഞ്ചരിച്ചു വന്നത്. എന്റെ ഭർത്താവ് അന്തരിച്ചു. അദ്ദേഹത്തിന്റെ ഭൗതികദേഹം ജന്മനാടായ കൊൽക്കത്തയിലെത്തിക്കണം. നാട്ടിൽ സംസ്കരിക്കണം. ഇൻഡിഗോ വിമാനമാണ് ബുക്ക് ചെയ്തത്. എന്നാൽ, വിമാനം എപ്പോൾ പുറപ്പെടുമെന്നത് സംബന്ധിച്ച് നിലവിൽ ഒരു വിവരവുമില്ല. വിമാനം പുറപ്പെടുമോ അതോ റദ്ദാക്കുമോ എന്ന ആശങ്കയിലാണ്. 48 മണിക്കൂർ മാത്രമേ ഭർത്താവിന്റെ മൃതദേഹം ഇങ്ങനെ സൂക്ഷിക്കാൻ കഴിയൂ. ആ സയമം തീർന്നാൽ പിന്നെ എന്തു ചെയ്യും? ആരാണ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക?’’ –ഷില്ലോങ്ങിൽ സീനിയർ ഇംഗ്ലീഷ് അധ്യാപികയായ മഞ്ജരി പലിത് ചോദിച്ചു.
- Also Read ഒരു മിനിറ്റുപോലും കളയാതെ പറന്നിട്ടും ഇൻഡിഗോ അടിപതറി? ഫ്ലൈറ്റ് റദ്ദാക്കലല്ല പരിഹാരം; പൈലറ്റുമാർ മാറിനിൽക്കുന്നത് യാത്രക്കാർക്കുകൂടി വേണ്ടി!
അതേസമയം, വിമാന സർവീസുകൾ സാധാരണ നിലയിലേക്കു കൊണ്ടുവരാൻ ശ്രമങ്ങൾ നടക്കുകയാണെന്ന് ഇൻഡിഗോ അറിയിച്ചു. 1500ലേറെ സർവീസുകൾ ഇന്ന് നടത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഡിസംബർ 10ഓടെ സർവീസുകൾ പൂർണമായും പുനഃസ്ഥാപിക്കാനാണ് ഇൻഡിഗോ ലക്ഷ്യമിടുന്നത്. യാത്ര മുടങ്ങുന്നവർക്ക് മുഴുവൻ റീഫണ്ടും വൈകുന്നവർക്ക് താമസ സൗകര്യവും നൽകുമെന്ന് നേരത്തെ എയർലൈൻ അറിയിച്ചിരുന്നു. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി പൈലറ്റുമാർക്ക് കൂടുതൽ വിശ്രമം അനുവദിക്കുന്ന പുതിയ ചട്ടം നിലവിൽ വന്നതോടെയാണ് ഡിസംബർ 1 മുതൽ രാജ്യവ്യാപകമായി ഇൻഡിഗോയുടെ സർവിസുകൾ താളംതെറ്റിയത്.
FAQ
ചോദ്യം: ഇൻഡിഗോയുടെ പ്രതിസന്ധിക്ക് കാരണമെന്ത്?
ഉത്തരം: ഡിജിസിഎയുടെ പുതിയ ചട്ടങ്ങൾ നടപ്പാക്കിയതിനെ തുടർന്നുണ്ടായ പൈലറ്റ് ക്ഷാമം ആണ് രാജ്യവ്യാപകമായി ഇൻഡിഗോ സർവീസുകൾ മുടങ്ങാൻ കാരണം. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ സമീപ വർഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവർത്തന തകർച്ചകളിലൊന്നാണ് നേരിടുന്നത്. രാജ്യത്തുടനീളം വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുകയും കാലതാമസം നേരിടുകയും ചെയ്യുന്നതിനെ തുടർന്നാണ് ഇത്. ഈ ചട്ടങ്ങൾ നടപ്പാക്കാൻ രണ്ടു വർഷം കേന്ദ്രം സാവകാശം കൊടുത്തിരുന്നു.
ചോദ്യം: സർക്കാർ നിലപാട്?
ഉത്തരം: പ്രതിസന്ധി കണക്കിലെടുത്ത് ഇൻഡിഗോയ്ക്ക് ഭാഗികമായ ഇളവുകൾ നൽകിയിട്ടുണ്ട്. അതേസമയം, പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട ഡിജിസിഎയുടെ ഉത്തരവു പൂർണമായും മരവിപ്പിച്ചിട്ടില്ല.
ചോദ്യം: ഇൻഡിഗോയുടെ പ്രതികരണം?
ഉത്തരം: ഡിസംബർ 5നും 15നും ഇടയിൽ റദ്ദാക്കുന്ന എല്ലാ സർവീസുകൾക്കും മുഴുവൻ റീഫണ്ട് നൽകുമെന്ന് ഇൻഡിഗോ പ്രഖ്യാപിച്ചു. ബുദ്ധിമുട്ട് നേരിടുന്ന യാത്രക്കാർക്ക് താമസസൗകര്യം ഒരുക്കും. വിമാനത്താവളങ്ങളിൽ കാത്തിരിക്കുന്നവർക്കു ഭക്ഷണം നൽകും. സാധ്യമായ സ്ഥലങ്ങളിലെല്ലാം ലോഞ്ച് ആക്സസ് നൽകുമെന്നും ഇൻഡിഗോ അറിയിച്ചു.
- ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
- വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
- അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
MORE PREMIUM STORIES
English Summary:
Stranded Teacher\“s Plea: Indigo flight cancellation causes distress for a teacher attempting to transport her deceased husband\“s body. |