deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘അഫ്സൽ ഗുരുവിന്റെ ശവകുടീരം തീർഥാടന സ്ഥലമായി’; തീഹാർ ജയിലിൽ നിന്ന് മാറ്റണമെന്ന് ആവശ്യം, ഹർജി തള്ളി കോടതി

Chikheang 2025-9-24 23:51:00 views 843

  



ന്യൂഡൽഹി∙ഭീകവാദ പ്രവർത്തനങ്ങളെ തുടർന്ന് വധശിക്ഷയ്ക്ക് വിധേയരായ അഫ്സൽ ഗുരുവിന്റെയും, മഖ്ബൂൽ ഭട്ടിന്റെയും ശവകുടീരങ്ങൾ തീഹാർ ജയിലിൽനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ഇരുവരെയും സംസ്കരിച്ചിട്ട് 12 വർഷമായെന്നും എന്തുകൊണ്ടാണ് ഇപ്പോൾ ശവകുടീരം നീക്കണമെന്ന ഹർജി സമർപ്പിച്ചതെന്നും കോടതി ഹർജിക്കാരനോട് ചോദിച്ചു. ഡൽഹി ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമാണ് ശവകുടീരങ്ങളെന്നും ഇവിടം ഒരു തീർഥാടന സ്ഥലമായി മാറിയെന്നും പൊതുതാൽപര്യ ഹർജിയിൽ പറയുന്നു. വിശ്വ വേദിക് സനാതൻ സംഘമാണ് ഹർജി സമർപ്പിച്ചത്.Amoebic Meningitis Kerala, Water Contamination Kerala, Public Health Act 2023 Kerala, Kerala Health Department Guidelines, Waterborne Diseases Kerala, Malayala Manorama Online News, Chlorination of Water Kerala, Nigleria Fowleri Kerala, Kerala Water Quality, Prevention of Water Pollution Kerala, അമീബിക് മസ്തിഷ്കജ്വരം, ജല മലിനീകരണം, പൊതുജനാരോഗ്യ നിയമം, ആരോഗ്യ വകുപ്പ്, നൈഗ്ലേരിയ ഫൗലേറി,Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ


എന്നാൽ ഹർജിയിൽ പറയുന്ന കാര്യങ്ങൾക്ക് തെളിവുകൾ ചോദിച്ച കോടതി ഇത് തള്ളുകയായിരുന്നു. അഫ്‌സൽ ഗുരുവിന്റെയും മഖ്ബൂൽ ഭട്ടിന്റെയും ശവകുടീരങ്ങൾ ‘തീർത്ഥാടന’ കേന്ദ്രങ്ങളാക്കാൻ കഴിയില്ലെന്നും കോടതി അറിയിച്ചു. തെളിവായി പത്ര റിപ്പോർട്ടുകളും സമൂഹമാധ്യമ പോസ്റ്റുകളും നൽകാതെ കൃത്യമായ വിവരങ്ങൾ വച്ച് ഹർജി വീണ്ടും ഫയൽ ചെയ്യാനും ഡൽഹി ഹൈക്കോടതി ഹർജിക്കാരന് അനുമതി നൽകിയിട്ടുണ്ട്. കേസിൽ കേന്ദ്രസർക്കാരിന്റെയും ഡൽഹി സർക്കാരിന്റെയും അഭിഭാഷകർ കോടതിയിൽ ഹാജരാകാതിരുന്നതിനെയും കോടതി വിമർശിച്ചു. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.


ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാനാണ് തീഹാർ ജയിൽ വളപ്പിൽ തന്നെ മൃതദേഹങ്ങൾ അന്ന് അടക്കാൻ സർക്കാർ തീരുമാനിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. 2001 ഡിസംബറിൽ നടന്ന പാർലമെന്റ് ആക്രമണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് 2013 ഫെബ്രുവരിയിൽ അഫ്സൽ ഗുരുവിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്. തുടർന്ന് ജയിൽ വളപ്പിൽ തന്നെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. 1984 ഫെബ്രുവരിയിൽ വധശിക്ഷയ്ക്ക് വിധേയനാക്കിയ മഖ്ബൂൽ ഭട്ടിനെയും ജയിൽ വളപ്പിൽ തന്നെയാണ് സംസ്കരിച്ചത്. English Summary:
Delhi High Court Rejects Plea to Remove Graves: Afzal Guru Tomb removal plea dismissed by Delhi High Court. The court questioned the timing and lack of evidence, emphasizing that the graves cannot be considered pilgrimage sites
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
73588