കൊച്ചി∙ നടിയെ പീഡിപ്പിച്ച കേസിൽ വിചാരണക്കോടതി നാളെ വിധി പറയും. സ്ത്രീ സുരക്ഷാകാര്യങ്ങളിലെ നയരൂപീകരണത്തിനും മലയാള സിനിമ തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ സർക്കാർ ശ്രദ്ധിക്കുന്നതിനും വഴിയൊരുക്കിയ കേസിലാണു വിധി പറയുന്നത്. അന്തിമവിധി തയാറാക്കുന്നതിൽ എന്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ നേരിട്ടാൽ മാത്രമേ വിധി മറ്റൊരു ദിവസത്തേക്കു മാറ്റിവയ്ക്കൂ.
Also Read ഒരുമാസം മുൻപ് കാണാതായ 2 വയസ്സുകാരി കൊല്ലപ്പെട്ടെന്ന് പൊലീസ്; രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ
കേസിലെ എട്ടാം പ്രതി നടൻ ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞോ എന്നതാണു പ്രധാന ചോദ്യം. കുറ്റം തെളിഞ്ഞാൽ മറ്റു പ്രതികൾക്കു ലഭിക്കുന്ന അതേ ശിക്ഷതന്നെ ഗൂഢാലോചനയിൽ പങ്കെടുത്തവർക്കും ലഭിക്കും. കേസിന്റെ പല ഘട്ടങ്ങളിലായി ജാമ്യം ലഭിച്ച മുഴുവൻ പ്രതികളും ഇപ്പോൾ പുറത്താണ്. 3 വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കുന്ന മുഴുവൻ പ്രതികളെയും അപ്പോൾതന്നെ ജയിലിലേക്കു വിടും.
വിചാരണ നേരിട്ട 10 പ്രതികളിൽ ആരെല്ലാം എന്തെല്ലാം കുറ്റങ്ങളാണു ചെയ്തതെന്നു കോടതി പ്രസ്താവിച്ചതിനു ശേഷം ആ കുറ്റങ്ങൾക്കു നൽകേണ്ട ശിക്ഷയിൽ വാദം നടക്കും. ഈ വാദം രാവിലെ പൂർത്തിയാക്കിയാൽ വേണമെങ്കിൽ അന്ന് ഉച്ചയ്ക്കുശേഷം കുറ്റക്കാർക്കുള്ള ശിക്ഷ വിധിക്കാം. അല്ലെങ്കിൽ ശിക്ഷാവിധി മറ്റൊരു ദിവസത്തേക്കു മാറ്റാം.
വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
MORE PREMIUM STORIES
അന്തിമ വിധി പറയാൻ കോടതി നിശ്ചയിച്ച ദിവസം കേരളം തദ്ദേശ തിരഞ്ഞെടുപ്പിനായി പോളിങ് ബൂത്തിലേക്ക് എത്തുന്നതിന്റെ തലേന്നായതു പൊതുസമൂഹത്തിലും രാഷ്ട്രീയ രംഗത്തും ചർച്ചയായിട്ടുണ്ട്. 2017 ഫെബ്രുവരി 17നാണു കുറ്റകൃത്യം നടന്നത്. 2018 മാർച്ച് എട്ടിനാണു സാക്ഷി വിസ്താരം തുടങ്ങിയത്. English Summary:
Actress Assault Case: Final Verdict for Dileep & Others Tomorrow