search
 Forgot password?
 Register now
search

‘IndiGo അല്ല, ഇനി മുതൽ ItDidntGo’; യാത്ര മുടക്കത്തിൽ ഇൻഡിഗോയ്ക്ക് വ്യാപക ട്രോൾ

deltin33 2025-12-6 21:51:23 views 1082
  



സർവീസുകൾ മുടങ്ങി ആയിരക്കണക്കിന് യാത്രക്കാരെ പെരുവഴിയിലാക്കിയ ഇൻഡിഗോ എയർലൈൻസിന് സമൂഹമാധ്യമങ്ങളിൽ ട്രോൾ മഴയാണ്. ഇന്നലെ മാത്രം ഇൻഡിഗോയുടെ ആയിരത്തിലേറെ സർവീസുകളാണ് മുടങ്ങിയത്. പ്രശ്നത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടെങ്കിലും ഉടൻ പരിഹാരം കാണാനുള്ള സാധ്യതയല്ല നിലവിലുള്ളത്. ഡിസംബർ 15ഓടെ മാത്രമേ സർവീസുകൾ സാധാരണഗതിയിലേക്ക് എത്തിക്കാനാകൂവെന്നാണ് കമ്പനി സിഇഒ പീറ്റർ എൽബെർസ് ഇന്നലെ പറഞ്ഞത്.  

  • Also Read നോ ഗോ ഇൻഡിഗോ: അഭയാർഥി ക്യാംപ് പോലെ വിമാനത്താവളങ്ങൾ, ഇരിപ്പിടംപോലും കിട്ടാതെ വലഞ്ഞു യാത്രക്കാർ; യുഎഇ - ഇന്ത്യ റദ്ദാക്കിയ സർവീസുകൾ   


Name change announced…. pic.twitter.com/Pd3JJiE6CG— Harsh Goenka (@hvgoenka) December 5, 2025


ഇൻഡിഗോയുമായി ബന്ധപ്പെട്ട് രസകരമായ ഒരു ട്രോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് വ്യവസായി ഹർഷ് ഗോയങ്ക. ‘IndiGo’ എന്നത് ‘ItDidntGo’ (ഇത് പോകില്ല) എന്നാക്കി മാറ്റുകയാണെന്നാണ് ഹർഷ് ഗോയങ്കയുടെ പരിഹാസം. ഇൻഡിഗോ വിമാനം റദ്ദാക്കിയതിനാൽ നവ ദമ്പതികൾക്ക് സ്വന്തം വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ സാധിക്കാതെ പോയ സംഭവമുണ്ടായിരുന്നു. കർണാടകയിലെ ഹുബ്ബള്ളിയിൽ ഒരുക്കിയ സൽക്കാരത്തിൽ ഒഡിഷയിലെ ഭുവനേശ്വറിൽനിന്ന് എത്താൻ സാധിക്കാതായതോടെ ഓൺലൈനായി പങ്കെടുക്കേണ്ടി വന്നു ഇവർക്ക്. ഇതു ചൂണ്ടിക്കാട്ടിയുള്ള ട്രോളുകളുമുണ്ട്.  

  • Also Read 500 കി.മീ. വരെ 7,500 രൂപ: തോന്നുംപടി യാത്രാക്കൂലി കൂട്ടാനാവില്ല; വിമാനക്കമ്പനികൾക്ക് മൂക്കുകയറിട്ട് കേന്ദ്രം   


പൈലറ്റുമാർക്ക് കൂടുതൽ വിശ്രമം ഉറപ്പാക്കുന്ന ഡിജിസിഎ ചട്ടം നടപ്പാക്കുന്നതിൽ ഇൻഡിഗോയ്ക്ക് സംഭവിച്ച വീഴ്ചയാണ് വൻതോതിൽ സർവീസുകൾ റദ്ദാകുന്നതിലേക്കു നയിച്ചത്. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഡിജിസിഎ ചട്ടം നടപ്പാക്കിയത്. എന്നാൽ, ഇൻഡിഗോയടക്കമുള്ള കമ്പനികൾ ഇതിനെ തുടക്കം മുതലേ എതിർത്തിരുന്നു. ഡിസംബർ ഒന്നു മുതൽ ചട്ടം നടപ്പിലായതോടെ ഇൻഡിഗോയ്ക്ക് വൻ തോതിൽ പൈലറ്റ് ക്ഷാമമുണ്ടാവുകയും സർവീസുകൾ മുടങ്ങുകയുമായിരുന്നു.  
    

  • കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’
      

         
    •   
         
    •   
        
       
  • വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
      

         
    •   
         
    •   
        
       
  • എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അതേസമയം, പ്രതിസന്ധി പരിഹരിക്കാൻ പൈലറ്റുമാരുടെ രാത്രി ഡ്യൂട്ടി, രാത്രി ലാൻഡിങ് എന്നിവയിൽ ഇൻഡിഗോയ്ക്ക് മാത്രം ഫെബ്രുവരി 10 വരെ ഇളവ് നൽകിയിട്ടുണ്ട്. രാത്രി 12 മുതൽ 6 വരെയുള്ള സമയത്തെ ജോലി ‘രാത്രി ഡ്യൂട്ടി’യായി പരിഗണിക്കണമെന്ന വ്യവസ്ഥയിലാണ് ഇളവ്. ഇൻഡിഗോയ്ക്ക് മാത്രം ഇത് പുലർച്ചെ 5 എന്നാക്കി. 6 വരെയാണെങ്കിൽ കൂടുതൽ സർവീസുകൾ രാത്രി ഡ്യൂട്ടി ഗണത്തിൽപ്പെടുകയും കൂടുതൽ നിയന്ത്രണങ്ങൾ വരികയും ചെയ്യുമായിരുന്നു. പൈലറ്റിന് പ്രതിവാരം രാത്രി ലാൻഡിങ് രണ്ടായി പരിമിതിപ്പെടുത്തിയ വ്യവസ്ഥയും ഒഴിവാക്കി. പകരം 6 ലാൻഡിങ് നടത്താം. English Summary:
Social Media Mocks IndiGo\“s Flight Crisis: IndiGo flight cancellations are causing widespread travel disruptions due to pilot shortages and new DGCA regulations.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
464739

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com