തിരുവനന്തപുരം/കണ്ണൂർ∙ ഇന്‍ഡിഗോ വിമാനപ്രതിസന്ധിയില്‍ വലഞ്ഞ് യാത്രക്കാര്‍. ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നുള്ള അഞ്ച് ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കിയതോടെ അയ്യപ്പഭക്തര്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാരാണ് കുടുങ്ങിയത്. ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. പല വിദേശരാജ്യങ്ങളിലേക്കുമുള്ള കണക്‌ഷന്‍ ഫ്‌ളൈറ്റുകള്‍ അവസാന നിമിഷം റദ്ദാക്കിയത് യാത്രക്കാരെ കടുത്ത പ്രസിന്ധിയിലാക്കി.
- Also Read ഇൻഡിഗോ പ്രതിസന്ധിയിൽ പെരുവഴിയിലായി യാത്രക്കാർ; കൈത്താങ്ങായി റെയിൽവേ, 30 സ്പെഷൽ ട്രെയിനുകൾ
കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങൾ ഇന്ന് റദ്ദാക്കി. പുലർച്ചെ 12.45ന് ഡൽഹിയിൽ നിന്ന് എത്തേണ്ട വിമാനവും. 7.25ന് ഫുജൈറയിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. ഇന്നലെ ഫുജൈറയിൽ നിന്ന് എത്തേണ്ട വിമാനവും അബുദാബിയിലേക്ക് പോകേണ്ട വിമാനവും റദ്ദാക്കിയിരുന്നു.
- Also Read കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’
കേരളം സന്ദര്‍ശിക്കാന്‍ സംഘമായെത്തിയ വിനോദസഞ്ചാരികള്‍ തിരിച്ചുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കിയ ശേഷം കൂടുതല്‍ തുകയ്ക്കു പുതിയ ബുക്കിങ് നടത്താനാണ് ആവശ്യപ്പെടുന്നതെന്നു യാത്രക്കാര്‍ പറഞ്ഞു. ഹോട്ടല്‍ സൗകര്യം ഒരുക്കുന്നില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.
- കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’
- വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
- എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’
MORE PREMIUM STORIES
വിമാനം റദ്ദാക്കിയ വിവരം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മാത്രമാണ് അറിഞ്ഞതെന്നും മുന്‍കൂട്ടി ഒരു തരത്തിലുള്ള അറിയിപ്പും ലഭിച്ചിട്ടില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. എപ്പോഴാണ് തുടര്‍യാത്ര ഒരുക്കുന്നതെന്നതു സംബന്ധിച്ച് വ്യക്തമായ മറുപടി വിമാനക്കമ്പനി നല്‍കുന്നില്ലെന്നും ഇവര്‍ പറയുന്നു. ഇന്‍ഡിഗോ വിമാനസര്‍വീസുകള്‍ റദ്ദാക്കിയതോടെ എയര്‍ ഇന്ത്യ ഉള്‍പ്പെടെ കൊള്ള നിരക്കാണ് ഈടാക്കുന്നത്. English Summary:
Indigo flight cancellations: Travelers are facing disruptions, expensive re-bookings, and a lack of clear communication from the airline, impacting tourism and travel plans. These cancellations have left a lot of passengers without transit options. |