തിരുവനന്തപുരം ∙ ആദ്യകേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ അതിവേഗ നീക്കങ്ങളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ബെംഗളൂരുവില്‍നിന്നുള്ളള ഇരുപത്തിമൂന്നുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് രണ്ടാമതെടുത്ത ബലാത്സംഗ കേസില്‍ സെഷന്‍സ് കോടതിയിൽ രാഹുല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി ഇന്നു തന്നെ പരിഗണിക്കും.
- Also Read രാഹുലിന് ആശ്വാസം: അറസ്റ്റ് തൽക്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി; കേസ് 15ന് പരിഗണിക്കും
പരാതിക്കാരിയുടെ പേരു പോലും ഇല്ലാതെ ലഭിച്ച ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. ആദ്യകേസില്‍ അറസ്റ്റ് തടഞ്ഞതോടെ രണ്ടാമത്തെ കേസില്‍ കുടുക്കാനുള്ള നീക്കങ്ങള്‍ പൊലീസ് നടത്തുമ്പോഴാണ് രാഹുല്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. English Summary:
Rahul Mamkootathil, Kerala MLA, has filed for anticipatory bail in a second rape case after the High Court stayed his arrest in the first case: The application was filed in sessions court today based on an email received without the complainant\“s name, with concerns raised about police efforts to implicate him in the second case. |