search
 Forgot password?
 Register now
search

ദർശനത്തിന് കിലോമീറ്റർ നീണ്ട നിര, ഇന്നലെ നട അടച്ചത് വൈകി; നെയ്യ് ശ്രീകോവിലിൽ നേരിട്ട് നൽകാനാവില്ല

Chikheang 2025-12-6 13:21:13 views 434
  

  

  



ശബരിമല∙ പതിനെട്ടാംപടി കയറാനും ദർശനത്തിനും കിലോമീറ്റർ നീണ്ട നിര. തിരക്കു കാരണം ഇന്നലെ രാത്രി 11.25 ന് ആണ് ഹരിവരാസനം ചൊല്ലി നട അടച്ചത്. ഈ സമയം വലിയ നടപ്പന്തൽ തിങ്ങി നിറഞ്ഞ് ശരംകുത്തിക്കു താഴെ വരെ പതിനെട്ടാംപടി കയറാനുള്ള നിര ഉണ്ടായിരുന്നു. നട അടച്ച ശേഷം ആരെയും പടി കയറാൻ അനുവദിച്ചില്ല. ഇന്ന് പുലർച്ചെ 3 ന് നട തുറന്ന ശേഷമാണ് ഇവരെ കടത്തിവിട്ടത്. വെറുതെ കറങ്ങി നടക്കാനും  ആരെയും അനുവദിക്കില്ല. എല്ലായിടത്തും പൊലീസ് പരിശോധന കർശനമാണ്.

  • Also Read ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവെ അപകടം: 5 തീർഥാടകർക്ക് ദാരുണാന്ത്യം; 7 പേർക്ക് പരുക്ക്   
  സൗഭാഗ്യ ദായകനായി: ശബരിമല ദർശനത്തിനായി കന്നി സ്വാമിമാർ എത്തിയതിന്റെ അടയാളമായി ശരംകുത്തിയിൽ സമർപ്പിച്ച ശരക്കോലിലെ മയിൽപ്പീലികൾ. എരുമേലിയിൽ പേട്ടതുള്ളി ശേഖരിക്കുന്ന ശരക്കോലാണ് ഇവിടെ സമർപ്പിക്കുന്നത്. ആയിരക്കണത്തിനു കന്നി സ്വാമിമാർ ദർശനത്തിന് എത്തിയതിന്റെ അടയാളമായി ശരംകുത്തിയിൽ ശരക്കോലുകൾ ഏറെയുണ്ട്. ചിത്രം: സിബു ഭുവനേന്ദ്രൻ / മനോരമ

നെയ്യഭിഷേകത്തിനും കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തീർഥാടകർക്ക് അഭിഷേകത്തിനുള്ള നെയ്യ് ശ്രീകോവിലിൽ നേരിട്ട് നൽകാൻ കഴിയില്ല. മാളികപ്പുറത്തു നിന്നുള്ള ക്യൂവിലൂടെ തിരുമുറ്റത്തെ അഷ്ടാഭിഷേക കൗണ്ടറിൽ എത്തി നെയ്യും ടിക്കറ്റും നൽകുമ്പോൾ  നേരത്തെ അഭിഷേകം ചെയ്ത് ശേഖരിച്ചിട്ടുള്ള നെയ്യിൽ കുറച്ച്  അവിടെ നിന്നു പ്രസാദമായി കൊടുക്കുകയാണ്. തങ്ങളുടെ നെയ്യ് അഭിഷേകം ചെയ്തു കാണാനുള്ള അവസരം ലഭിക്കില്ല.

  • Also Read ‘ഭൂമികുലുക്കമെന്നാണ് കരുതിയത്, രക്ഷപ്പെടാൻ പറഞ്ഞത് ഓട്ടോ ഡ്രൈവർ; കാറിൽ നിന്നിറങ്ങിയ ആ സ്ത്രീയ്ക്ക് ഓടാൻ പോലും കഴിഞ്ഞില്ല’   


സന്നിധാനവും പമ്പയും ശരണ വഴികളും കർശന സുരക്ഷയിലാണ്. മുൻ വർഷങ്ങളിൽ കാണാത്ത കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ, ദർശനത്തിനായി പതിനെട്ടാംപടിയിലൂടെ മാത്രമാണ് തീർഥാടകരെ കടത്തിവിട്ടത്. പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള ട്രാക്ടർ ഗതാഗതം തടഞ്ഞു. ദേവസ്വം മെസിലേക്കുള്ള പാൽകയറ്റിയ ട്രാക്ടർ പോലും പോകാൻ അനുവദിച്ചിട്ടില്ല.   പതിനെട്ടാംപടി കയറാൻ കാത്തുനിൽക്കുന്ന തീർഥാടകർക്ക് ദേവസ്വം ബോർഡ് ബിസ്കറ്റ് വിതരണം ചെയ്യുന്നു. ചിത്രം∙മനോരമ
    

  • കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’
      

         
    •   
         
    •   
        
       
  • വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
      

         
    •   
         
    •   
        
       
  • എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പമ്പ ഗണപതി ക്ഷേത്ര പരിസരം പൊലീസിന്റെ പൂർണ നിയന്ത്രണത്തിലാണ്. നിലയ്ക്കലിലും പൊലീസിന്റെ കർശന പരിശോധനയുണ്ട്. English Summary:
Sabarimala pilgrimage sees long queues for darshan. Restrictions are in place for Neyyabhishekam, preventing pilgrims from directly handing over ghee at the Sreekovil. Strict security measures are implemented throughout Sannidhanam and Pamba.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
154713

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com