കൊല്ലം∙ കൊട്ടിയം മൈലക്കാട് നിർമാണത്തിലുള്ള ദേശീയപാത തകർന്ന സംഭവത്തിൽ വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. 30 കുട്ടികളുമായി വരികയായിരുന്ന സ്കൂൾ ബസും കാറുകളുൾപ്പെടെ വാഹനങ്ങളും കടന്നുപോകവേ ആയിരുന്നു അപകടം. തകർന്ന പാർശ്വഭിത്തി സർവീസ് റോഡിലേക്ക് വീഴാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
- Also Read കൊല്ലം കൊട്ടിയത്ത് നിർമാണത്തിലുള്ള ദേശീയപാത തകർന്നു; സർവീസ് റോഡ് വിണ്ടുകീറി, വാഹനങ്ങൾ കുടുങ്ങി
പാർശ്വഭിത്തിയുടെ സ്ലാബുകൾ പൊട്ടിമാറുന്ന ശബ്ദം കേട്ടാണ് സ്കൂൾ ബസ് നിർത്തിയത്. നിർത്തിയതും പാർശ്വഭിത്തി റോഡിലേക്ക് ഇടിഞ്ഞു. മുന്നിൽ പോയിരുന്ന ഓട്ടോ വിള്ളലിൽ പെടാതെ തലനാരിഴക്ക് അപ്പുറമെത്തി. അപകടം നടന്നയുടൻ സ്കൂൾ ബസിൽ നിന്നു വിദ്യാർഥികളെ പുറത്തിറക്കി അടുത്തുള്ള വീട്ടിലേക്കു മാറ്റി. റോഡിലെ വിള്ളലുകളിൽ കുടുങ്ങിയ കാറുകളിലെ യാത്രക്കാരും പുറത്തുകടന്നു. എന്നാൽ, വാഹനങ്ങൾ പുറത്തേക്ക് മാറ്റാൻ കഴിയാത്ത നിലയിലായിരുന്നു. പലയിടത്തും അഞ്ചും ആറും അടി താഴ്ചയുള്ള വിള്ളലുകളാണുണ്ടായത്. അപകടത്തിനു ശേഷവും പലയിടത്തും പുതിയ വിള്ളലുകളുണ്ടായി. സർവീസ് റോഡും കഴിഞ്ഞ് പുറത്തേക്കു 30 മീറ്റർ വരെ വിള്ളലുണ്ടായി.
- Also Read കൊല്ലം കൊട്ടിയത്ത് നിർമാണത്തിലുള്ള ദേശീയപാത തകർന്നു; സർവീസ് റോഡ് വിണ്ടുകീറി, വാഹനങ്ങൾ കുടുങ്ങി
ഇവിടെയുണ്ടായിരുന്ന തോടിനു മുകളിലൂടെ കലുങ്ക് നിർമിച്ചാണ് റോഡ് നിർമാണം. റോഡ് തകർന്നതോടെ തോടും തകർന്നു. വെള്ളം എതിർവശത്തേക്ക് ഒഴുകാനും തുടങ്ങി. തോടിന്റെ സ്ലാബുകളാണോ ആദ്യം തകർന്നതെന്ന് ദൃക്സാക്ഷികൾ സംശയിക്കുന്നുണ്ട്. 75 മീറ്ററോളം നീളത്തിൽ റോഡ് തകർന്നിട്ടുണ്ട്. ആർഇ വാൾ (റിഇൻഫോഴ്സ്ഡ് എർത് വാൾ) ഉപയോഗിച്ച് മണ്ണിട്ടുയർത്തി നിർമിക്കുന്ന റോഡാണ് തകർന്നത്. ഈ ഭിത്തിയാണ് സർവീസ് റോഡിലേക്ക് ഇടിഞ്ഞു താഴ്ന്നത്.
- ബിജെപി മന്ത്രിക്ക് രാജാ റാം ‘ബ്രിട്ടിഷ് ചാരൻ’, മോദിക്ക് പ്രചോദനം! ‘നാക്കുപിഴ’ ബംഗാളിൽ മമതയ്ക്ക് ആയുധം: എന്താണ് സംഭവിച്ചത്?
- യുക്രെയ്നിൽ വിവാദമായി സ്വർണം പൂശിയ ശുചിമുറി’; അഴിമതിക്കാരെല്ലാം അടുപ്പക്കാർ; വിശ്വാസ്യത നഷ്ടപ്പെട്ട് സെലെൻസ്കി; രഹസ്യായുധം റഷ്യയുടേതോ?
- 0.3 സെക്കൻഡിൽ സ്പെൻസറെ പിന്നിലാക്കി മിൽഖ; പുല്ല് കാരണം സുരേഷിന് നഷ്ടമായത് സ്വർണം! രണ്ടാം പൊന്നിന് 20 വർഷം കാത്തിരുന്ന മലയാളി!
MORE PREMIUM STORIES
English Summary:
Near Miss on National Highway: Kollam road collapse averted a major accident involving a school bus and other vehicles. The quick thinking of the school bus driver, who stopped upon hearing the wall crack, prevented potential casualties, and students were safely evacuated, avoiding a major disaster. |