റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ സാമ്പത്തിക സഹകരണം ഉൾപ്പെടെ നിരവധി കരാറുകളിൽ ഇരുരാഷ്ട്രങ്ങളും ധാരണയായതും ഇൻഡിഗോയുടെ വിമാനസർവീസുകൾ ഏറെക്കുറേ പൂർണമായും താളംതെറ്റിയതോടെ പൈലറ്റുമാരുടെ ഡ്യൂട്ടിചട്ടത്തിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ ഇളവു വരുത്തിയതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസിൽ മുൻകൂർ ജാമ്യത്തിനായി രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയെ സമീപിച്ചതും രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികവൈകൃതക്കാരനാണെന്ന് മുഖ്യന്ത്രി പിണറായി വിജയൻ പറഞ്ഞതും ശ്രദ്ധിക്കപ്പെട്ടു. വഴയിലക്ക് സമീപം പുരവൂര്‍കോണത്ത് റോഡിലെ കുഴിയിലേക്കു ബൈക്ക് മറിഞ്ഞ് ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ മരിച്ചത് ദാരുണ സംഭവമായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി...
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ സാമ്പത്തിക സഹകരണം ഉൾപ്പെടെ നിരവധി കരാറുകളിൽ ഇരുരാഷ്ട്രങ്ങളും ധാരണയായി. വ്യാപാര ബന്ധം വിപുലമാക്കുന്നതും നിക്ഷേപ സാധ്യതകൾ വർധിപ്പിക്കുന്നതുമായ കരാറുകളിലാണ് ധാരണയായത്.
ഇൻഡിഗോയുടെ വിമാനസർവീസുകൾ ഏറെക്കുറേ പൂർണമായും താളംതെറ്റിയതോടെ പൈലറ്റുമാരുടെ ഡ്യൂട്ടിചട്ടത്തിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ഇളവു വരുത്തി. അതേ സമയം ഇന്‍ഡിഗോ വിമാന സർവീസുകളുടെ പ്രതിസന്ധി രൂക്ഷമായതിനു പിന്നാലെ യാത്രക്കാരെ ചൂഷണം ചെയ്ത് വിമാന കമ്പനികള്‍.
ബിജെപി മന്ത്രിക്ക് രാജാ റാം ‘ബ്രിട്ടിഷ് ചാരൻ’, മോദിക്ക് പ്രചോദനം! ‘നാക്കുപിഴ’ ബംഗാളിൽ മമതയ്ക്ക് ആയുധം: എന്താണ് സംഭവിച്ചത്?
യുക്രെയ്നിൽ വിവാദമായി സ്വർണം പൂശിയ ശുചിമുറി’; അഴിമതിക്കാരെല്ലാം അടുപ്പക്കാർ; വിശ്വാസ്യത നഷ്ടപ്പെട്ട് സെലെൻസ്കി; രഹസ്യായുധം റഷ്യയുടേതോ?
0.3 സെക്കൻഡിൽ സ്പെൻസറെ പിന്നിലാക്കി മിൽഖ; പുല്ല് കാരണം സുരേഷിന് നഷ്ടമായത് സ്വർണം! രണ്ടാം പൊന്നിന് 20 വർഷം കാത്തിരുന്ന മലയാളി!
MORE PREMIUM STORIES
യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസിൽ മുൻകൂർ ജാമ്യത്തിനായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഹൈക്കോടതിയെ സമീപിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക വൈകൃതക്കാരനാണെന്നും ഭാവിയിലെ നിക്ഷേപം എന്നു പറഞ്ഞ് സംരക്ഷിക്കുകയാണ് കോൺഗ്രസ് ഇതുവരെ ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ വിവരങ്ങളുടെ പകർപ്പ് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകി.
വഴയിലക്ക് സമീപം പുരവൂര്‍കോണത്ത് റോഡിലെ കുഴിയിലേക്കു ബൈക്ക് മറിഞ്ഞ് ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ മരിച്ചു. റോഡ് വികസനത്തിന്റെ ഭാഗമായി കുഴിച്ച കുഴിയിലേക്ക് ബൈക്ക് മറിഞ്ഞാണ് മരണം. English Summary:
TODAY\“S RECAP 5-12-2025