deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ദേവസ്വം ബോർ‌ഡ് പ്രസിഡന്റ് കെ. ജയകുമാറിനെ അയോഗ്യനാക്കണം; ഹർജിയുമായി ബി. അശോക്, ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി

cy520520 2025-12-5 16:21:12 views 91

  



തിരുവനന്തപുരം ∙ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ കോടതിയെ സമീപിച്ചത് സര്‍ക്കാരിനു തലവേദനയാകുന്നു. സ്വര്‍ണക്കവര്‍ച്ച കേസ് വിവാദം തണുപ്പിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി ഐഎംജി ഡയറക്ടര്‍ ആയ കെ.ജയകുമാറിനെ നിയമിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ജയകുമാറിനെ അയോഗ്യനാക്കണമെന്നു കാട്ടി സംസ്ഥാന കാര്‍ഷിക ഉല്‍പാദന കമ്മിഷണര്‍ ഡോ.ബി. അശോകാണ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.  

  • Also Read ഉണ്ണിക്കൃഷ്ണൻ പോറ്റിയെ നിയന്ത്രിച്ചതാര്? ശബരിമല സ്വർണക്കൊള്ളയിൽ വന്‍തോക്കുകളുടെ പങ്കും അന്വേഷിക്കണമെന്നു കോടതി   


സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമോ പ്രസിഡന്റോ ആകുന്നതിന് അയോഗ്യതയുണ്ടന്ന് ഹര്‍ജിയില്‍ പറയുന്നു. അതേസമയം, തന്നെ നിയമിച്ചത് സര്‍ക്കാരാണെന്നും സര്‍ക്കാര്‍ മറുപടി പറയുമെന്നും കെ.ജയകുമാര്‍ പറഞ്ഞു. ഐഎംജി ഡയറക്ടര്‍ പദവിയില്‍ തുടരുന്നത് പകരക്കാരന്‍ വരുന്നതു വരെ മാത്രമാണ്. രണ്ട് പ്രതിഫലം പറ്റുന്നില്ല. കോടതിയെ കാര്യങ്ങള്‍ ബോധിപ്പിക്കുമെന്നും ജയകുമാര്‍ പറഞ്ഞു.

  • Also Read ബിജെപി മന്ത്രിക്ക് രാജാ റാം ‘ബ്രിട്ടിഷ് ചാരൻ’, മോദിക്ക് പ്രചോദനം! ‘നാക്കുപിഴ’ ബംഗാളിൽ മമതയ്ക്ക് ആയുധം: എന്താണ് സംഭവിച്ചത്?   


കെ.ജയകുമാറിനും ദേവസ്വം സെക്രട്ടറിക്കും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറി, ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്മെന്റ് സെക്രട്ടറി എന്നിവര്‍ക്കും തിരുവനന്തപുരം ജില്ലാ കോടതി നോട്ടിസ് അയച്ചു.  2026 ജനുവരി 15ന് കോടതിയില്‍ ഹാജരാകാനാണ് നോട്ടിസ്. കെ. ജയകുമാര്‍ നിലവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്ന ഐഎംജിയുടെ ഡയറക്ടറാണ്. ദേവസ്വം ബോര്‍ഡ് അംഗമായും പ്രസിഡന്റായും നിയമിതനായപ്പോഴും സത്യപ്രതിജ്ഞ ചെയ്ത് ചാര്‍ജ് ഏറ്റെടുത്തപ്പോഴും തുടര്‍ന്ന് ഇപ്പോഴും കെ.ജയകുമാര്‍ സര്‍ക്കാര്‍ പദവി വഹിച്ച് ശമ്പളം പറ്റുന്ന തെളിവുകള്‍ നിരത്തിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.  
    

  • ‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
      

         
    •   
         
    •   
        
       
  • ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
      

         
    •   
         
    •   
        
       
  • കസ്റ്റമർ കയ്യൊഴിഞ്ഞ ഫാമിലി ട്രീ ഭാഗ്യമായി; ഓർക്കുട്ടിൽ കമന്റ് ഇട്ട് കാൻവാസിങ്; പരാജയപ്പെട്ട സ്റ്റാർട്ടപ്പിന്റെ തിരിച്ചുവരവ്, ഇന്ന് 6 രാജ്യങ്ങളിൽ ഓഫിസ്!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സര്‍ക്കാരിന്റെ കീഴില്‍ കേവലം അധികച്ചുമതലയായി കാണാനാവുന്ന ഒന്നല്ല ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദവിയെന്നും അശോക് വാദിക്കുന്നു. തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമത സ്ഥാപനങ്ങള്‍ നിയമ പ്രകാരം നിയമിതനായ കെ. ജയകുമാര്‍ നിയമത്തിലെ 7(iii) വകുപ്പ് പ്രകാരം അയോഗ്യനാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ദേവസ്വം ബോര്‍ഡ് സ്വയംഭരണാവകാശമുള്ള ഒരു സ്ഥാപനമായി വ്യവസ്ഥ ചെയ്ത് അത് ഉറപ്പാക്കാനുള്ള വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. നിയമത്തിലെ 7-ാം വകുപ്പില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളാകുന്നവര്‍ക്കുള്ള വിവിധ അയോഗ്യതകള്‍ വിവരിക്കുന്നത് ആ ലക്ഷ്യത്തോടെയാണ്. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ സ്വതന്ത്ര സ്വയംഭരണാവകാശം ഇല്ലാതാക്കുന്ന നിയമനമാണ് ജയകുമാറിന്റെ നിയമിച്ചതിലൂടെ സംഭവിച്ചതെന്നും അശോക് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിക്കാര്‍ക്കു വേണ്ടി അഡ്വ ബോറിസ് പോള്‍, അഡ്വ സാജന്‍ സേവ്യര്‍ എന്നിവര്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ ഹാജരായി.

ഐഎംജി ഡയറക്ടറായുള്ള ജയകുമാറിന്റെ നിയമം ഐഎഎസ് കേഡര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും നീക്കം ചെയ്യണം എന്നുമുള്ള ഐഎഎസ് അസോസിയേഷന്‍ ഹര്‍ജി കഴിഞ്ഞ ദിവസം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധി പറയാന്‍ മാറ്റിയിരുന്നു. English Summary:
B Ashok\“s Petition against K. Jayakumar: A petition filed in the Thiruvananthapuram District Court by B Ashok seeks to disqualify Travancore Devaswom Board President K. Jayakumar for holding a salaried government post as IMG Director, a potential violation of board appointment rules.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
129151