തിരുവനന്തപുരം ∙ കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) നീട്ടിവയ്ക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയും വരെ നീട്ടണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ ഖേൽക്കർ കത്തയച്ചു. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ആവശ്യം.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നീട്ടിവയ്ക്കണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങൾ തിരഞ്ഞെടുപ്പ് ഓഫിസറോട് ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ചാണ് അദ്ദേഹം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് രേഖാമൂലം ആവശ്യം അറിയിച്ചത്. English Summary:
Kerala SIR Postponement: Kerala Election Commission is requesting an extension for the intensive voter list revision (SIR) until the local body elections conclude. The Chief Electoral Officer has sent a letter to the Election Commission of India. |