ന്യൂഡൽഹി∙ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ ടോൾ പ്ലാസകളിൽ തുക യുപിഐ വഴിയാണു നൽകുന്നതെങ്കിൽ 25 % മാത്രം അധിക തുക നൽകിയാൽ മതി. അതേസമയം, പണമായാണ് നൽകുന്നതെങ്കിൽ ഇരട്ടി ടോൾ നൽകണം. നവംബർ 15 മുതലാണ് മാറ്റം നടപ്പാക്കുക. 2008ലെ ടോൾ നിയമത്തിലാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഭേദഗതി വരുത്തിയിരിക്കുന്നത്. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയും ടോൾ പ്ലാസകളിലെ പണം ഉപയോഗം കുറയ്ക്കുകയും ലക്ഷ്യമിട്ടാണ് മാറ്റമെന്ന് മന്ത്രാലയം പറയുന്നു.   
  
 -  Also Read  അച്ഛനെ വെട്ടി മകൻ; വീടിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി, ആഭിചാരക്രിയകൾ നടന്നതായി സൂചന   
 
    
 
ടോൾ പിരിവിൽ സുതാര്യത കൊണ്ടുവരിക, പിരിവ് പ്രക്രിയ ശക്തിപ്പെടുത്തുക, ദേശീയപാത ഉപഭോക്താക്കളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളുമുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ദേശീയപാതകളിൽ 98 ശതമാനം ടോൾ പിരിവും നിലവിൽ ഫാസ്ടാഗ് വഴിയാണ്. English Summary:  
New Toll Payment Rules in India: The Ministry of Road Transport and Highways has revised toll collection rules to promote digital payments and reduce cash usage at toll plazas, with UPI payments incurring a 25% surcharge and cash payments doubling the toll amount. |