കോട്ടയം∙ നഗരസഭയിലേക്ക് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന എം.ബി. സന്തോഷ് കുമാർ കപ്പടിക്കാൻ പന്തിന് പുറകെ ഓടുന്ന കളിക്കാരന്റെ അതേ വീറും വാശിയിലുമാണ്. കാരണം മറ്റൊന്നുമല്ല, ഫിഫാ ലിസ്റ്റഡ് റഫറിയും ഒട്ടേറെ ഐഎസ്എൽ, ഐ ലീഗ് മത്സരങ്ങൾ നിയന്ത്രിച്ചിട്ടുമുള്ള ആളാണ് ഈ മത്സരാർഥി. ഓട്ടോ ഡ്രൈവറായ സന്തോഷ്കുമാറിന്റെ പ്രചാരണവും വോട്ട് അഭ്യർഥനയും സവാരിക്കിടെയാണ്. ജയിച്ചാലും തോറ്റാലും സ്പോർട്സ്മാൻ സ്പിരിറ്റിൽ നേരിടുമെന്നു പറയുന്നു അദ്ദേഹം. ടി.എം. സുരേഷ് (സിപിഎം ), ടി.സി. റോയ് (കോൺഗ്രസ് ) എന്നിവരാണ് എതിർ സ്ഥാനാർഥികൾ. തിരഞ്ഞെടുപ്പ് വിശേഷങ്ങളും പ്രതീക്ഷകളും എം. ബി. സന്തോഷ് കുമാർ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.
അതെ, സ്പോർട്സ്മാൻ സ്പിരിറ്റിലാണ്
എല്ലാ മത്സരങ്ങളും സ്പോർട്സ്മാൻ സ്പിരിറ്റോടുകൂടിയാണ് നേരിടുന്നത്. 45 വയസ്സുവരെ ഫുട്ബോൾ റെഫറിങ് ചെയ്ത ആളാണ് ഞാൻ. പൊതുപ്രവർത്തനത്തിന്റെ ഭാഗമാവണം എന്ന ആഗ്രഹമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കാരണം. ഇങ്ങനെയൊരു അവസരം വന്നപ്പോൾ നിരസിക്കാൻ തോന്നിയില്ല. പിന്നെ ജയവും തോൽവിയും എന്നെ ബാധിക്കുന്നില്ല. സ്പോർട്സ്മാൻ സ്പിരിറ്റിൽ നേരിടും. എന്തുതന്നെയായാലും നാട്ടുകാർക്കൊപ്പം അവരുടെ കൂടെ എല്ലാ ആവശ്യങ്ങൾക്കും മുന്നിൽ തന്നെയുണ്ടാവും.
- Also Read ഒടുവിൽ ‘ബ്രഹ്മാസ്ത്ര പ്രയോഗം’: ‘രാഹുലിനെ പുറത്താക്കിയത് ഒറ്റക്കെട്ടായി; എഐസിസി അനുമതിയോടെ’
- ‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
- ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
- കസ്റ്റമർ കയ്യൊഴിഞ്ഞ ഫാമിലി ട്രീ ഭാഗ്യമായി; ഓർക്കുട്ടിൽ കമന്റ് ഇട്ട് കാൻവാസിങ്; പരാജയപ്പെട്ട സ്റ്റാർട്ടപ്പിന്റെ തിരിച്ചുവരവ്, ഇന്ന് 6 രാജ്യങ്ങളിൽ ഓഫിസ്!
MORE PREMIUM STORIES
ഞാൻ രാഷ്ട്രീയക്കാരനല്ല
രാഷ്ട്രീയത്തിലേക്കുള്ള വരവായി ഞാൻ ഈ തിരഞ്ഞെടുപ്പിനെ കാണുന്നില്ല. ഞാൻ ഇപ്പോഴും ജോലി ചെയ്ത് ജീവിക്കുന്ന വ്യക്തിയാണ്. അതിനു സമാന്തരമായി പൊതുപ്രവർത്തനം നടത്തുന്നു എന്ന് മാത്രം. അല്ലാതെ ഒരു പരിപൂർണ രാഷ്ട്രീയക്കാരനായി മാറാൻ എനിക്കു താല്പര്യമില്ല.
സവാരി തന്നെ പ്രചാരണം
ഓട്ടോ ഡ്രൈവർ ജോലി, മത്സരിക്കാമെന്ന തീരുമാനം എടുത്തതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഏകദേശം രണ്ട് മൂന്നു മാസം മുൻപ് തന്നെ ഇങ്ങനെയൊരു ഓഫർ വന്നിരുന്നു. ആ അവസരം സ്വീകരിച്ചതിനുശേഷം ഓട്ടോയിൽ സവാരിക്കു കയറുന്ന വാർഡിലെ ആളുകളോട് സംസാരിക്കുകയും സംവദിക്കുകയും ചെയ്യാറുണ്ടായിരുന്നു. അവരുടെ ഭാഗത്തുനിന്ന് വളരെ പോസിറ്റീവായ മറുപടി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പിൽ നിൽക്കാമെന്നു തീരുമാനിച്ചത്. നാട്ടുകാർ കൂടെയുണ്ടെന്ന വിശ്വാസമുണ്ട്. English Summary:
FIFA Referee Enters Local Politics: Kottayam Election centers around BJP candidate MB Santhosh Kumar, a FIFA-listed referee, contesting in the municipal election. He balances his campaign with his auto driver job, emphasizing a sportsman\“s spirit regardless of the election outcome. |