ബെംഗളൂരു ∙ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി നാട്ടിലേക്ക് പോകുന്ന ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളജുകൾ, വാണിജ്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, കരാറുകാർ, നിർമാണ സ്ഥാപനങ്ങൾ, ബിൽഡർമാർ, കടയുടമകൾ, മറ്റ് ബിസിനസ് ഓപ്പറേറ്റർമാർ എന്നിവർ കേരളത്തിലെ വോട്ടർമാർക്ക് കുറഞ്ഞത് മൂന്നു ദിവസത്തെ ശമ്പളത്തോടു കൂടിയ അവധി നൽകണമെന്നാണ് ശിവകുമാർ ആവശ്യപ്പെട്ടിരിക്കുന്നത്.
- Also Read സത്രീധന പീഡനം, ലഹരി ഉപയോഗം, അവിഹിത ബന്ധം; കർണാടക ഗവർണറുടെ ചെറുമകന് എതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ
തൊഴിലുടമകൾ ശമ്പളത്തോടെ അവധി അനുവദിച്ചാൽ കർണാടകയിലെ ആയിരക്കണക്കിന് കേരളീയരായ തൊഴിലാളികൾക്കും ജീവനക്കാർക്കും സാമ്പത്തിക ഭാരമോ വേതന നഷ്ടമോ ഇല്ലാതെ നാട്ടിലേക്ക് പോയി വോട്ട് രേഖപ്പെടുത്താൻ സാധിക്കുമെന്ന് ശിവകുമാർ പറഞ്ഞു. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി പങ്കാളിത്തം ഉറപ്പാക്കാനും ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുത്താനും എല്ലാ തൊഴിലുടമകളുടെയും പൂർണ സഹകരണവും അദ്ദേഹം അഭ്യർഥിച്ചു.
- Also Read ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
കേരളത്തിൽ നിന്നുള്ള നിരവധിപേരാണ് ബെംഗളൂരുവിലും മറ്റ് കർണാടക ജില്ലകളിലും താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നത്. അവരുടെ ജനാധിപത്യപരമായ അവകാശത്തെ പിന്തുണയ്‌ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നാണ് തൊഴിലുടമകളോട് ശിവകുമാർ പറഞ്ഞത്.
- ‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
- ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
- ഗരുഡ വാഹനത്തിൽ എഴുന്നള്ളും ശ്രീ പത്മനാഭ സ്വാമി: പേമാരിയും പ്രളയനാശവും ഇല്ലാതാകാൻ ജല ജപം; ഭക്‌തർക്ക് പുണ്യം ചൊരിഞ്ഞ് മുറജപം
MORE PREMIUM STORIES
English Summary:
D.K. Shivakumar Urges Paid Leave for Kerala Voters in Karnataka: Paid leave for Kerala voters working in Karnataka has been requested by Deputy CM D.K. Shivakumar to facilitate their participation in the local self-government body elections. He appealed to all employers to grant a leave with pay to support the democratic rights of their employees. |