പാലക്കാട് ∙ വിവാദങ്ങൾക്കിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പാലക്കാട് എത്തി. ലൈംഗികാരോപണങ്ങൾ നേരിട്ടതിനു പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയും കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്ത ശേഷം ആദ്യമായാണ് രാഹുൽ പാലക്കാട് എത്തുന്നത്. രാഹുൽ നിയമസഭാ സമ്മേളനത്തിൽ ഒരു ദിവസം എത്തിയ ശേഷം സ്വദേശമായ അടൂരിലേക്ക് മടങ്ങിയിരുന്നു.
രാഹുലിന്റെ വരവിനു മുന്നോടിയായി ഇന്ന് രാവിലെയോടെ എംഎൽഎ ഓഫിസ് തുറന്നു. കോൺഗ്രസ് പ്രവർത്തകർ ഓഫിസിനു മുന്നിൽ എത്തിയിട്ടുണ്ട്. ഓഫിസ് പരിസരത്ത് പൊലീസ് സുരക്ഷയും വർധിപ്പിച്ചു. രാഹുൽ എത്തിയതോടെ പ്രതിഷേധവുമായി സിപിഎമ്മും ബിജെപിയും രംഗത്തെത്തുമോ എന്നാണ് ആകാംക്ഷ. രാഹുലിനെ തടയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരത്തെ പറഞ്ഞിരുന്നു.H1B Visa Reform, US Immigration Policy, Weighted Selection System, High-Skilled Workers Visa, US Economy Immigration, Malayala Manorama Online News, വിസ പരിഷ്കരണം, H1B വിസ, ശമ്പള വർധന, ഇമിഗ്രേഷൻ നിയമം, US Visa Lottery System, Immigration Attorney, Global Talent Acquisition, വിദ്യാർഥി വിസ, എച്ച് 1 ബി വീസ, വീസ, യുഎസ് വീസ, ഡൊണാൾഡ് ട്രംപ്, വീസ പരിഷ്കരണം, Foreign Workers in US, Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ
പാലക്കാട്ടേക്ക് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരിച്ചു വരുമെന്ന് യുഡിഎഫ് പാലക്കാട് ജില്ലാ ചെയർമാൻ മരക്കാർ മാരായമംഗലം ഇന്നലെയാണ് പറഞ്ഞത്. പാലക്കാടിനു നാഥനില്ലാത്ത അവസ്ഥ ഉടൻ പരിഹരിക്കപ്പെടും. രാഹുൽ മാങ്കൂട്ടത്തിൽ ജില്ലയിലേക്ക് തിരിച്ചു വരും. രാഹുൽ വിഷയം വോട്ടർമാരെ ബാധിക്കില്ല. ജനങ്ങൾക്ക് ഇടയിൽ ഈ വിഷയം ചർച്ച ആയിട്ടില്ല. തിരഞ്ഞെടുപ്പിനെ രാഹുൽ വിവാദം ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഓഗസ്റ്റ് 17നാണ് രാഹുൽ അവസാനമായി പാലക്കാട്ട് എത്തിയത്. ശനിയാഴ്ച രാഹുൽ പാലക്കാട് എത്തുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും കേരളത്തിൽ ഉള്ളതിനാൽ മണ്ഡലത്തിലേക്ക് വരാൻ മടിച്ചു. കഴിഞ്ഞിദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പാലക്കാട് ഉണ്ടായിരുന്നു. ഇന്ന് രാവിലെ രമേശ് ചെന്നിത്തല നയിച്ച ലഹരി വിരുദ്ധ യാത്ര പാലക്കാട് നടന്നിരുന്നു. ഇതിനുശേഷമാണ് രാഹുൽ പാലക്കാട്ടേക്ക് എത്തിയത് എന്നതാണ് ശ്രദ്ധേയം. English Summary:
Rahul Mamkootathil Returns to Palakkad Amidst Controversy:His return follows his resignation from the Youth Congress and expulsion from the Congress Parliamentary Party due to sexual allegations. The MLA\“s office has reopened with heightened security, with the UDF anticipating no impact on voters. |