പമ്പ ∙ ചാലക്കയത്തിനു സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറിനു തീ പിടിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. ഹൈദരാബാദിൽ നിന്നുള്ള സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നു ടാക്സി കാറിലാണ് പമ്പയിലേക്ക് യാത്ര തിരിച്ചത്. ചാലക്കയത്തിനു സമീപത്ത് വച്ചാണ് വാഹനത്തിൽ നിന്നു പുക ഉയരുന്നത് കണ്ടത്. ഉടനെ യാത്രക്കാർ പുറത്തേക്ക് ഇറങ്ങി. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല.
- Also Read സത്രീധന പീഡനം, ലഹരി ഉപയോഗം, അവിഹിത ബന്ധം; കർണാടക ഗവർണറുടെ ചെറുമകന് എതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ
അതേസമയം, ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും ഇന്ന് കാര്യമായ തിരക്കില്ല. മണ്ഡലകാലം തുടങ്ങി 18 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ ആകെ എത്തിയ തീർഥാടകരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. ഔദ്യോഗിക കണക്കുപ്രകാരം ഇന്നലെ രാത്രി 7 വരെ 14,95,774 പേരാണ് എത്തിയത്. 7 മണിക്ക് ശേഷമുള്ള എണ്ണം കൂടി കൂട്ടിയാൽ 15 ലക്ഷം കവിയും. ഇന്നലെ പുലർച്ചെ 12 മുതൽ 7 വരെ 66,522 പേരാണ് എത്തിയത്. ഇന്നലെ ഉച്ചമുതൽ രാത്രി 9 വരെ ഭക്തജന തിരക്ക് താരതമ്യേന കുറവായിരുന്നു.
- Also Read 150 സർവീസുകൾ റദ്ദാക്കി, വൈകിയത് ആയിരത്തിലേറെ വിമാനങ്ങൾ; ഇൻഡിഗോയ്ക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ
English Summary:
Sabarimala car fire accident: Sabarimala car fire accident occurred near Pamba Chalakayam where a car carrying pilgrims caught fire. Fortunately, all passengers escaped unharmed, and the fire was extinguished by the fire rescue team. |