search
 Forgot password?
 Register now
search

ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ വേണ്ട; വിലക്കേർപ്പെടുത്തി ചിലെ, നിയമം പാസ്സാക്കി

LHC0088 2025-12-4 07:21:16 views 379
  



സാന്റിയാഗോ∙ വിദ്യാർഥികൾ ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ലാറ്റിനമേരിക്കൻ രാജ്യമായ ചിലെ. എലമെന്ററി, മിഡിൽ സ്കൂൾ വിദ്യാർഥികൾക്കാണ് മൊബൈൽ ഫോണും മറ്റ് സ്മാർട്ട് ഡിവൈസുകളും ഉപയോഗിക്കുന്നതിൽ വിലക്ക്. ഇതിനായുള്ള നിയമം പാസ്സാക്കി. അടുത്ത വർഷം മുതലാണ് വിലക്ക് നടപ്പാക്കുക.  

  • Also Read ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...   


മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ കുറയ്ക്കുന്നതിനും ക്ലാസ് മുറിയിലെ ശ്രദ്ധ വർധിപ്പിക്കുന്നതിനുമായാണ് പുതിയ നിയന്ത്രണം നടപ്പാക്കുന്നത്. ഒരു സാംസ്കാരിക മാറ്റമാണ് നടപ്പാക്കാൻ പോകുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി നിക്കോൾസ് കാറ്റൽഡോ സമൂഹമാധ്യമങ്ങളിൽ എഴുതി. കുട്ടികൾ വീണ്ടും പരസ്പരം മുഖങ്ങൾ കണ്ടു തുടങ്ങും, ഇടവേളകളിൽ തമ്മിൽ ഇടപഴകും, പഠനത്തിൽ ഏകാഗ്രത കൈവരിക്കും –അദ്ദേഹം പറഞ്ഞു.  

  • Also Read ‘സഞ്ചാർ സാഥി’യിൽ കേന്ദ്രത്തിന്റെ യൂ ടേൺ; മൊബൈൽ ആപ് നിർബന്ധമാക്കാനുള്ള നീക്കം പിൻവലിച്ചു   


സ്കൂളുകളിൽ മൊബൈൽ നിരോധിക്കാനുള്ള ബിൽ ഈ വർഷമാദ്യം തന്നെ സെനറ്റ് പാസ്സാക്കിയിരുന്നു. ഇതിൽ ഏതാനും മാറ്റങ്ങളുമായാണ് ചൊവ്വാഴ്ച ചിലെ കോൺഗ്രസ് ബിൽ വോട്ടിങ്ങിലൂടെ പാസ്സാക്കിയത്. ഫ്രാൻസ്, ബ്രസീൽ, ഹംഗറി, നെതർലൻഡ്സ്, ചൈന എന്നീ രാജ്യങ്ങളിൽ നിലവിൽ ക്ലാസ് മുറികളിൽ മൊബൈൽ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.  

  • Also Read പബ്ജി കളിച്ചിരുന്ന ഭർത്താവിനോട് ജോലിക്ക് പോകാൻ പറഞ്ഞു; ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു, വിവാഹം നടന്നത് 6 മാസം മുൻപ്   

    

  • ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
      

         
    •   
         
    •   
        
       
  • അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Chile Bans Mobile Phones in Schools: Mobile phone ban in Chile schools aims to reduce distractions and improve student focus. The new law prohibits elementary and middle school students from using mobile phones and smart devices in classrooms, promoting better engagement and concentration.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
152093

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com