ന്യൂഡല്‍ഹി ∙ രാജ്യത്ത് അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളില്‍ 34 % പേര്‍ക്ക് വളര്‍ച്ച മുരടിപ്പും 15% പേർക്ക് ഭാരക്കുറവും ഉണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. വനിതാ ശിശു വികസന സഹമന്ത്രി സാവിത്രി ഠാക്കൂറാണ് കണക്കുകൾ പാർലമെന്റിൽ അവതരിപ്പിച്ചത്. രാജ്യത്തെ അങ്കണവാടികളിലെ 6.44 കോടിയിലധികം കുട്ടികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട്.
- Also Read ‘എന്നെക്കാൾ സൗന്ദര്യമുള്ള ആരും വേണ്ട’: ആറുവയസ്സുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്ന് യുവതി; മകനെ ഉൾപ്പെടെ കൊന്നത് 4 പേരെ
2021 ല്‍ 11 മുന്‍ഗണനാ സംസ്ഥാനങ്ങളില്‍ (ആന്ധ്രപ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ്) ലോകബാങ്ക് നടത്തിയ 2021 ലെ സര്‍വേയും സാവിത്രി ഠാക്കൂർ പാർലമെന്റിൽ അവതരിപ്പിച്ചു. പ്രശ്‌നപരിഹാരത്തിനായി പോഷണ്‍ അഭിയാന്‍ വഴി നിരവധി സേവനങ്ങള്‍ നല്‍കുന്നുണ്ടെന്നുംഇത് 80 ശതമാനത്തിലധികം സ്ത്രീകളിലേയ്ക്ക് എത്തിച്ചെന്നും മന്ത്രി പറഞ്ഞു.
- Also Read ‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
കുട്ടികള്‍ക്കിടയിലെ വളര്‍ച്ച മുരടിപ്പ്, ക്ഷീണം, ഭാരക്കുറവ് എന്നിവ മനസിലാക്കുന്നതിനായി 2021ല്‍ ഏര്‍പ്പെടുത്തിയ പോഷണ്‍ ട്രാക്കര്‍ എന്ന സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കൃത്യമായ ബോധവല്‍ക്കണത്തിന്റെ ബാഗമായി 81 % സ്ത്രീകളും ആറ് മാസം വരെ കുഞ്ഞുങ്ങള്‍ക്ക് കൃത്യമായി മുലയൂട്ടല്‍ നടത്തുന്ന അവസ്ഥയിലേയ്ക്ക് എത്തിച്ചേര്‍ന്നുവെന്നും മന്ത്രി പാർലമെന്റിൽ പറഞ്ഞു.
- ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
- അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
MORE PREMIUM STORIES
English Summary:
Child Stunting and Underweight Issues in India: Child Health India is facing challenges with stunting and underweight children. The government is addressing these issues through programs like Poshan Abhiyan and Poshan Tracker to improve child nutrition and health outcomes. |