deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ബാങ്ക് ഭരണം അട്ടിമറിക്കാൻ സിപിഎമ്മുമായി ചേർന്ന് ഗൂഢാലോചന; എൻ.കെ. അബ്ദുറഹ്മാനെ കോൺഗ്രസിൽ നിന്നു പുറത്താക്കി

Chikheang 2025-12-3 23:21:33 views 637

  



മുക്കം (കോഴിക്കോട്) ∙ കെപിസിസി അംഗവും കാരശ്ശേരി സർവീസ് സഹകരണ ബാങ്ക് ചെയർമാനുമായ എൻ.കെ. അബ്ദുറഹ്മാനെ കോൺഗ്രസിൽ നിന്നു പുറത്താക്കി. ഡിസിസി അധ്യക്ഷൻ കെ.പ്രവീൺ കുമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന കണ്ടെത്തലിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റേതാണ് നടപടി. ബാങ്ക് ഭരണം അട്ടിമറിക്കാൻ സിപിഎമ്മുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് ഡിസിസി റിപ്പോർട്ടിലുള്ളത്.

  • Also Read ‘ബലാത്സംഗ കേസിലെ പ്രതിയെ ഒപ്പം നിര്‍ത്തിയാണ് വലിയ വർത്തമാനം പറയുന്നത്, എന്തൊരു നാണംകെട്ട പാര്‍ട്ടിയാണ് സിപിഎം’   


∙ നടപടിക്കു പിന്നിൽ ‘ബാങ്ക് തിരിമറി’

  • Also Read ‘തിരഞ്ഞെടുപ്പ് വരും, പിന്നാലെ ഇ.ഡിയും’: അതാണോ മസാല ബോണ്ടിൽ സംഭവിച്ചത്? കുരുക്കാകുമോ പിണറായിക്കും ഐസക്കിനും?   


രണ്ടര പതിറ്റാണ്ടോളം യുഡിഎഫ് ഭരിച്ച കാരശ്ശേരി സഹകരണ ബാങ്കിനെ സെക്രട്ടറിയോ ജീവനക്കാരോ ഡയറക്ടർമാരോ അറിയാതെ എണ്ണൂറോളം എ ക്ലാസ് അംഗങ്ങളെ പുതുതായി ചേർത്ത് സിപിഎമ്മിന് വിറ്റെന്ന ഗുരുതര ആരോപണമാണ് എൻ.കെ.അബ്ദുറഹ്മാന്റെ പുറത്താക്കലിനു വഴിതെളിച്ചത്. മലബാറിലെ തന്നെ കൂടുതൽ നിക്ഷേപം ഉള്ള സഹകരണ സ്ഥാപനങ്ങളിൽ ഒന്നാണ് കാരശ്ശേരി സർവീസ് സഹകരണ ബാങ്ക്.
    

  • ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
      

         
    •   
         
    •   
        
       
  • അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ബാങ്ക് സിപിഎമ്മിന് വിറ്റെന്ന് യുഡിഎഫും ജീവനക്കാരും ആരോപണം ഉന്നയിക്കുന്നതിനിടെ തിങ്കളാഴ്ച വൈകിട്ടോടെ ബാങ്കിന്റെ ഭരണം അഡ്മിനിസ്ട്രേറ്റർ ഏറ്റെടുത്തിരുന്നു. വായ്പ വിതരണത്തിലെ ഗുരുതര വീഴ്ചകൾ ഓഡിറ്റ് റിപ്പോർട്ടിൽ തെളിഞ്ഞതായി കാട്ടിയാണ് സഹകരണ വകുപ്പിന് കീഴിലുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ബാങ്ക് ഏറ്റെടുത്തത്. 2027 വരെ കാലാവധി ഉണ്ടായിരുന്ന കോൺഗ്രസിന്റെ നിയന്ത്രണത്തിലുള്ള നിലവിലുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയും ഇതോടെ പിരിച്ചുവിട്ടു.

∙ ജീവനക്കാരുടെ ലോഗിൻ ദുരുപയോഗം ചെയ്തു ?

എൻ.കെ.അബ്ദുറഹ്മാൻ ബാങ്ക് ഭരണം സിപിഎമ്മുമായി ചേർന്ന് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി കാട്ടി അദ്ദേഹത്തിനെതിരെ അവിശ്വാസം കൊണ്ടു വരാൻ 11 യുഡിഎഫ് ഡയറക്ടർ ബോർഡ് അംഗങ്ങളിൽ ഒൻപത് പേർ തീരുമാനിച്ചിരുന്നു. ഈ അവിശ്വാസം അവതരിപ്പിക്കാൻ പോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയത്.

ബാങ്കിന്റെ നെല്ലിക്കാപറമ്പ് ശാഖയിലെ ഏഴു ജീവനക്കാരുടെ ലോഗിൻ ഐഡി ഉപയോഗിച്ച് അവധി ദിവസമായ ഞായറാഴ്ച പുലർച്ചെ 829 പുതിയ എ ക്ലാസ് അംഗങ്ങളെ ചേർത്തതെന്നാണ് പരാതി. ഭരണസമിതിയെ തിരിഞ്ഞെടുക്കാൻ 770 അംഗങ്ങളുണ്ടായിരുന്നത് ഇതോടെ 1599 ആയി മാറി. എ ക്ലാസ് അംഗമാകാൻ 2,500 രൂപയാണ് അംഗത്വഫീസ്. ഞായറാഴ്ച മാത്രം 24 ലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ ബാങ്കിന്റെ അക്കൗണ്ടിൽ എത്തിയത്. മുക്കം ആസ്ഥാനമായുള്ള ബാങ്കിന് കോഴിക്കോട് ജില്ലയിൽ അഞ്ച് ശാഖയും രണ്ട് ഉപശാഖയുമാണ് ഉള്ളത്. കെപിസിസി പ്രസിഡന്റിന്റെ മകൾ ഉൾപ്പെടെ ജോലി ചെയ്യുന്ന ബാങ്ക് ആണിത്. English Summary:
KPCC member and Karassery Service Cooperative Bank Chairman N.K. Abdurahman expelled from Congress: He is accused of colluding with the CPM to undermine the Karassery Service Cooperative Bank, leading to administrative takeover and allegations of widespread irregularities
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

No related threads available.

Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
132427
Random