deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘ബലാത്സംഗ കേസിലെ പ്രതിയെ ഒപ്പം നിര്‍ത്തിയാണ് വലിയ വർത്തമാനം പറയുന്നത്, എന്തൊരു നാണംകെട്ട പാര്‍ട്ടിയാണ് സിപിഎം’

Chikheang 2025-12-3 21:21:30 views 237

  



ഇടുക്കി ∙ പരാതി പോലും ഇല്ലാത്ത സമയത്താണ് രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിക്ക് ആദ്യം ലഭിച്ച പരാതിയുടെ കോപ്പി നേതൃത്വത്തിനു കിട്ടിയിരുന്നു. ഇന്നലെ കിട്ടിയ പരാതി കെപിസിസി അധ്യക്ഷന്‍ ഡിജിപിക്ക് കൈമാറി. ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും സ്വീകരിക്കാത്ത നടപടിയാണത്. മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും എം.വി.ഗോവിന്ദന്റെയും കയ്യില്‍ ഇത്തരത്തിലുള്ള എത്രയോ പരാതികളുണ്ട്. ഒരു പരാതി പോലും പൊലീസിനു കൈമാറാതെ പാര്‍ട്ടി തന്നെ കോടതിയായി തീരുമാനമെടുത്തു. ഒരു പരാതികളും നിയമത്തിനു മുന്നിലേക്ക് വിട്ടില്ല. എത്ര മാതൃകാപരമായാണ് കോണ്‍ഗ്രസ് നടപടി എടുത്തത്. ഇപ്പോള്‍ കിട്ടിയ പരാതിയെ കുറിച്ച് നേതൃത്വം കൂട്ടായി ആലോചന നടത്തി തീരുമാനം എടുക്കുമെന്നും സതീശൻ പറഞ്ഞു.  

  • Also Read ‘എംഎൽഎ സ്ഥാനം ഒഴിയണോ എന്ന് തീരുമാനിക്കേണ്ടത് രാഹുൽ; മറ്റു കാര്യങ്ങൾ ഉചിതമായ സമയത്ത് ചെയ്യും’   


‘‘പാര്‍ട്ടി പ്രതിരോധത്തിലായിട്ടില്ല. നടപടി എടുത്തില്ലായിരുന്നെങ്കില്‍ പാര്‍ട്ടി പ്രതിരോധത്തില്‍ ആയേനെ. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മേല്‍ ഒരു പോറൽ പോലും ഏല്‍പ്പിക്കാന്‍ അനുവദിക്കില്ല. പാര്‍ട്ടിയെ ഞങ്ങള്‍ സംരക്ഷിക്കും. പാര്‍ട്ടിക്ക് ഒരു ക്ഷീണവുമില്ല. പാര്‍ട്ടിയെ കുറിച്ച് അഭിമാനമാണുള്ളത്. കോണ്‍ഗ്രസ് കേരളത്തില്‍ ചെയ്തതു പോലെ രാജ്യത്ത് ഏതെങ്കിലും പാര്‍ട്ടി ചെയ്തിട്ടുണ്ടോ ? ഇന്നലെയാണ് പുതിയ പരാതി വന്നത്. ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കും. പരാതിയെ കുറിച്ച് അന്വേഷിച്ച് ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് പാര്‍ട്ടി എടുക്കും. നിലവില്‍ കേടതിയിലുള്ള കേസില്‍ ഒരു തടസവും പറഞ്ഞിട്ടില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നാണ് കെപിസിസി അധ്യക്ഷന്‍ പറഞ്ഞത്. ഞങ്ങള്‍ക്ക് കൃത്യമായ നിലപാടാണ്.  

  • Also Read ‘നടിമാരുടെ തോളില്‍ കയ്യിട്ട്, നശിപ്പിച്ച പെണ്‍കുട്ടികളെ നോക്കി വെല്ലുവിളിച്ചു, ഹൂ കെയേഴ്സ്’: അഖില്‍ മാരാര്‍   


ശബരിമലയിലെ കൊള്ള അന്തരീക്ഷത്തില്‍ നിന്നും പോകുന്നതിനു വേണ്ടിയാണ് ഈ വിഷയത്തെ കുറിച്ച് സിപിഎം പറയുന്നത്. ബലാത്സംഗ കേസിലെ പ്രതിയെ ഒപ്പം നിര്‍ത്തിക്കൊണ്ടാണ് സിപിഎം വലിയ വര്‍ത്തമാനം പറയുന്നത്. അയ്യപ്പന്റെ സ്വര്‍ണം കവര്‍ച്ച ചെയ്തതിനു രണ്ടു പേര്‍ ജയിലിലാണ്. ഒരു നടപടിയും എടുത്തിട്ടില്ല. എന്തൊരു നാണംകെട്ട പാര്‍ട്ടിയാണ് സിപിഎം. അതുപോലെയാണോ കേരളത്തിലെ കോണ്‍ഗ്രസ്.  

  • Also Read ‘തിരഞ്ഞെടുപ്പ് വരും, പിന്നാലെ ഇ.ഡിയും’: അതാണോ മസാല ബോണ്ടിൽ സംഭവിച്ചത്? കുരുക്കാകുമോ പിണറായിക്കും ഐസക്കിനും?   

    

  • ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
      

         
    •   
         
    •   
        
       
  • അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
MORE PREMIUM STORIES


നേതാക്കളെല്ലാം തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വിവിധ ജില്ലകളിലാണ്. കൂടിയാലോചിച്ച് തീരുമാനം എടുക്കും. പരാതി പോലും ഇല്ലാതെ ബോധ്യങ്ങളില്‍ നിന്നാണ് തീരുമാനം എടുത്തത്. അതിന് ഇപ്പോഴാണ് വിലയുണ്ടായത്. പാര്‍ട്ടിയെ തൊടാന്‍ അനുവദിക്കില്ല’’ – വി.ഡി. സതീശൻ പറഞ്ഞു. English Summary:
VD Satheesan about Congress Stance on Rahul Mamkootathil Suspension: VD Satheesan states the party acted swiftly on a complaint, unlike the CPM, emphasizing their commitment to integrity and transparency. The party will also discuss and take appropriate action at the right time.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
132367