തിരുവനന്തപുരം ∙ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബെംഗളൂരു സ്വദേശിയായ യുവതി നൽകിയ ബലാത്സംഗ പരാതി ഇന്ന് ഉച്ചക്കഴിഞ്ഞാണ് തനിക്ക് ലഭിച്ചതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. തീയതി അടക്കമുള്ള വിശദാംശങ്ങൾ ഉണ്ടായിരുന്നില്ല. ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി ഫോർവേഡ് ചെയ്തു. പൊലീസുമായി സഹകരിച്ച് മുന്നോട്ടു പോകണമെന്ന് യുവതിക്ക് മറുപടി നൽകിയെന്നും സണ്ണി ജോസഫ് പറഞ്ഞു.
- Also Read ‘സമൂഹമാധ്യമത്തിലൂടെ പരിചയം, വിവാഹവാഗ്ദാനം നൽകി ഹോംസ്റ്റേയിൽ എത്തിച്ച് പീഡിപ്പിച്ചു’: രാഹുലിനെതിരെ വീണ്ടും പരാതി
‘‘രാഹുലിന് എതിരെ നേരത്തേ ആരും പരാതി നൽകിയിട്ടില്ല. കെപിസിസി അധ്യക്ഷനായിട്ട് ഏഴു മാസമായി. ഇതാദ്യമായാണ് എനിക്ക് പരാതി ലഭിക്കുന്നത്. പാർട്ടിയിൽ മറ്റാർക്കെങ്കിലും പരാതി ലഭിച്ചോയെന്ന് എനിക്ക് അറിയില്ല. ഈ വിഷയവും തിരഞ്ഞെടുപ്പ് വിഷയവും വേറെയാണ്. അത് ജനങ്ങൾക്ക് അറിയാം. യുഡിഎഫ് തികഞ്ഞ വിജയപ്രതീക്ഷയിലാണ്.
- Also Read കണ്ണൂരിലെ ആ സഖാവ് ‘ക്രിസ്റ്റപ്രിയൻ’; 1.10 കോടി മുടക്കി ഏതു കാർ വാങ്ങും മുഖ്യമന്ത്രി? സതീശനും വാങ്ങിക്കൊടുക്കുമോ പുതിയ വാഹനം?
രാഹുലിന് എതിരെ സ്വീകരിക്കുന്ന ഇനിയുള്ള നടപടി ഒറ്റയ്ക്ക് തീരുമാനിക്കാനാകില്ല. ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. കൃത്യമായ സമയത്ത് നടപടിയുണ്ടാകും, സമയത്ത് ചെയ്തിട്ടുമുണ്ട്’’ – സണ്ണി ജോസഫ് പറഞ്ഞു.
- അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
- വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
MORE PREMIUM STORIES
English Summary:
KPCC President Sunny Joseph confirmed he received a rape complaint against Rahul Mamkootathil: Has forwarded it to the State Police Chief. He added that the party would discuss the matter before deciding on any further action. |