പത്തനംതിട്ട ∙ 95 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പെരുനാട് പൊലീസിന്റെ പിടിയിൽ. വടശ്ശേരിക്കര സ്വദേശിയായ ജോസ് എന്നു വിളിക്കുന്ന പത്രോസ് ജോൺ (64) ആണ് അറസ്റ്റിലായത്. വീട്ടിൽ വയോധിക തനിച്ചായിരുന്ന സമയം നോക്കിയെത്തിയ പ്രതി അവരുടെ വായിൽ തുണി തിരുകിയ ശേഷം ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
- Also Read ‘സമൂഹമാധ്യമത്തിലൂടെ പരിചയം, വിവാഹവാഗ്ദാനം നൽകി ഹോംസ്റ്റേയിൽ എത്തിച്ച് പീഡിപ്പിച്ചു’: രാഹുലിനെതിരെ വീണ്ടും പരാതി
വായിൽ തിരുകിയ തുണി വലിച്ചൂരി വയോധിക നിലവിളിച്ചതോടെ അയൽവാസികൾ ഓടിയെത്തുകയും പ്രതി കടന്നുകളയുകയും ചെയ്തു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കുകയും പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. English Summary:
Pathanamthitta Crime: A 64-year-old man was arrested for allegedly attempting to assault a 95-year-old woman in Pathanamthitta. The accused attempted the crime in the victim\“s home, but neighbors intervened after hearing her cries, leading to his arrest by Perunad police. |