ബെംഗളൂരു ∙ ഡിസംബർ പിറന്നപ്പോൾ തന്നെ കെഎസ്ആർ ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിലെ ക്രിസ്മസ് ദിന ബുക്കിങ് പൂർത്തിയായി. ക്രിസ്മസിന് 24 ദിവസം ബാക്കിനിൽക്കെ ടിക്കറ്റ് തീർന്നതിനാൽ നിലവിലെ 8 കോച്ച് 16 ആക്കണമെന്ന ആവശ്യം ശക്തമാണ്. വെയ്റ്റ് ലിസ്റ്റ് പരിധി പിന്നിട്ടതോടെ 20, 25 ദിവസങ്ങളിൽ ടിക്കറ്റെടുക്കാനാകില്ല. 20 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ചെയർകാറിലെ വെയ്റ്റ് ലിസ്റ്റ് 100 കടന്നു.
- Also Read എറണാകുളം – ബെംഗളൂരു വന്ദേഭാരത് ടിക്കറ്റ് ക്വോട്ട പുനഃക്രമീകരിക്കും; ജനുവരി മുതൽ കൂടുതൽ ടിക്കറ്റുകൾ
എറണാകുളത്ത് നിന്നുള്ള മടക്ക സർവീസിൽ 28, ജനുവരി 4 ദിവസങ്ങളിലെ ബുക്കിങ്ങും നിർത്തി. കഴിഞ്ഞ മാസം 11ന് പതിവ് സർവീസ് ആരംഭിച്ച ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ ആദ്യ ദിനം മുതൽ ഇരുവശങ്ങളിലേക്കുമുള്ള ടിക്കറ്റുകൾ മുഴുവൻ വിറ്റു തീർന്നിരുന്നു. കെഎസ്ആർ ബെംഗളൂരു–വന്ദേഭാരത് എക്സ്പ്രസ് (26651) രാവിലെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50നു എറണാകുളം ജംക്‌ഷനിലെത്തും. എറണാകുളം –ബെംഗളൂരു വന്ദേഭാരത് (26652) 2.20നു പുറപ്പെട്ട് രാത്രി 11ന് ബെംഗളൂരുവിലെത്തും. ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്.
- Also Read റെയിൽവേ ആദ്യം പദ്ധതിയിട്ടത് ചെന്നൈ– ബെംഗളൂരു– എറണാകുളം വന്ദേഭാരത് സർവീസ്; പിന്നീട് റൂട്ട് വെട്ടി
∙ 600 പേർക്ക് മാത്രം അവസരം
ഒറ്റ റേക്ക് ഉപയോഗിച്ചാണ് സർവീസ്. 7 ചെയർകാറും ഒരു എക്സിക്യുട്ടീവ് ചെയർകാറും ഉൾപ്പെടെയുള്ള വന്ദേഭാരതിൽ 600 പേർക്കേ യാത്ര ചെയ്യാൻ അവസരമുള്ളൂ. 16 കോച്ചുകളായി കൂട്ടിയാൽ ഒരു വശത്തേക്ക് 1200 പേർക്ക് യാത്ര ചെയ്യാം. ദക്ഷിണ പശ്ചിമ റെയിൽവേയുടെ നിയന്ത്രണത്തിലുള്ള വന്ദേഭാരത് എക്സ്പ്രസുകളിൽ വരുമാനത്തിലും ഈ ട്രെയിൻ മുന്നിലാണ്.
- ‘രാഷ്ട്രീയ എതിരാളിയെ വിജയ് കൃത്യമായി ‘മാർക്ക്’ ചെയ്തിട്ടുണ്ട്, ഉപദേശിക്കാൻ ഞാനില്ല’; ഇടതാണോ കമൽ ഹാസന്റെ രാഷ്ട്രീയം?
- ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
- കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
∙ വിമാനയാത്രയ്ക്കും കൊള്ള നിരക്ക്
ക്രിസ്മസ്, പുതുവർഷ അവധി തിരക്കിനെ തുടർന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് ചാർജും കുതിച്ചുയരുന്നു. ഡിസംബർ 20 മുതൽ ജനുവരി ആദ്യവാരം വരെ ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് 15000–19000 രൂപവരെയും തിരുവനന്തപുരത്തേക്ക് 11000–18000 രൂപയും കോഴിക്കോട്ടേക്ക് 11000–16000 രൂപയും കണ്ണൂരിലേക്ക് 10000–12000 രൂപയുമാണ് നിരക്ക്. English Summary:
Vande Bharat Christmas Rush: Vande Bharat Express experiences high demand for Christmas travel between Bangalore and Ernakulam, leading to extensive waitlists. The current 8-coach configuration is insufficient, prompting calls for expansion to 16 coaches. |