ബെംഗളൂരു∙ കന്നഡ നടി ആഷിക രംഗനാഥിന്റെ ബന്ധു അചല ഹർഷ (22) മരിച്ച സംഭവത്തിൽ അചലയുടെ കാമുകനും അമ്മയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. ഹർഷയുടെ മരണത്തിൽ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. നവംബർ 22നാണ് പുട്ടൻഹള്ളിയിലെ ബന്ധുവിന്റെ വീട്ടിൽ ഹർഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
- Also Read വിവാഹ സദ്യയിലെ ബുഫെ കൗണ്ടറിൽ ‘ബീഫ് കറി’ എന്ന് ബോർഡ്; യുപിയിൽ സംഘർഷം
ഹർഷയുടെ കാമുകൻ മായങ്ക് ഗൗഡ മറ്റൊരു യുവതിയുമായി ബന്ധത്തിലായിരുന്നു. മായങ്കിനോട് ഇക്കാര്യം ചോദിച്ചപ്പോൾ താൻ ആ യുവതിയെ വിവാഹം കഴിക്കാൻ പോവുകയാണെന്നാണ് അയാൾ പറഞ്ഞത്. കൂടാതെ ‘‘ നീ പോയി ആത്മഹത്യ ചെയ്യ്’ എന്ന് യുവതിയോട് ഇയാൾ പറഞ്ഞതായും റിപ്പോർട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഹർഷയെ ബന്ധുവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഹർഷയുടെ കാമുകനും അമ്മയ്ക്കുമെതിരെ ആത്മഹത്യ പ്രേരണയ്ക്കാണ് ബെംഗളൂരു പൊലീസ് കേസെടുത്തത്.
അതിനിടെ, ഹർഷയും മായങ്കും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളും പുറത്തു വന്നിട്ടുണ്ട്. നീ എന്നെ ചതിച്ചെന്നും എന്നെ തകർത്തെന്നും ഈ ജന്മത്തിൽ നിന്നോട് ഞാൻ പൊറുക്കില്ലെന്നുമെല്ലാം ചാറ്റുകളിലുണ്ട്.
- ‘രാഷ്ട്രീയ എതിരാളിയെ വിജയ് കൃത്യമായി ‘മാർക്ക്’ ചെയ്തിട്ടുണ്ട്, ഉപദേശിക്കാൻ ഞാനില്ല’; ഇടതാണോ കമൽ ഹാസന്റെ രാഷ്ട്രീയം?
- ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
- കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @HateDetectors എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Ashika Ranganath\“s Relative Dies by Suicide: Boyfriend Faces Charges |