കോഴിക്കോട് ∙ മസ്തിഷ്‌ക മരണത്തെ തുടർന്ന് അവയവങ്ങൾ ദാനം ചെയ്ത കോഴിക്കോട് സ്വദേശിനി കെ. അജിതയുടെ (46) ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും. കോഴിക്കോട് മെട്രോ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശിനിയായ 44 വയസുകാരിയിലാണ് അജിതയുടെ ഹൃദയം മിടിക്കുക.  
  
 -  Also Read  വാഹനക്കടത്തിൽ അമ്പരന്ന് ഭൂട്ടാൻ; കടത്തുരീതി പഠിക്കും, അന്വേഷണവുമായി സഹകരിക്കും   
 
    
 
കോഴിക്കോട്, ചാലപ്പുറം, വെള്ളിയഞ്ചേരി, പള്ളിയത്ത് വീട്ടിൽ കെ.അജിതയുടെ ഹൃദയം ഉൾപ്പെടെ ആറ് അവയവങ്ങളാണ് ദാനം ചെയ്തത്. ഹൃദയം, കരൾ, 2 വൃക്ക, 2 നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്കയും രണ്ട് നേത്രപടലവും കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിലേക്കും ഒരു വൃക്കയും കരളും കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കുമാണ് നൽകിയത്. അജിതയുടെ വേർപാടേൽപ്പിച്ച തീവ്രദുഃഖത്തിലും അവയവദാനത്തിന് സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. അജിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച മന്ത്രി, കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നതായും അറിയിച്ചു.  
  
 -  Also Read   പ്രവാസികളുടെ കയ്യിൽ അവശ്യസമയത്ത് പണമെത്തും, ടെൻഷനില്ലാതെ വിശ്രമജീവിതം; ഉറപ്പാക്കണം ഈ നിക്ഷേപങ്ങൾ, എന്തെല്ലാം ശ്രദ്ധിക്കണം?   
 
    
 
ഹൃദയസ്തംഭനത്തെ തുടർന്ന് 2025 സെപ്റ്റംബർ 28ന് അജിതയെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ഒക്ടോബർ രണ്ടിന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടർന്ന്, അജിതയുടെ ബന്ധുക്കൾ അവയവദാനത്തിന് സമ്മതം നൽകി. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂർത്തിയായത്. പി. രവീന്ദ്രനാണ് അജിതയുടെ ഭർത്താവ്. പി.സാരംഗി (TWSI കോഴിക്കോട്), പി. ശരത് എന്നിവരാണ് മക്കൾ. മരുമകൻ മിഥുൻ (ഇന്ത്യൻ ആർമി). English Summary:  
 Kozhikode Woman Gives New Life: Organ donation provides a second chance at life for those in need. The heart of Kozhikode native Ajitha, who passed away due to brain death, now beats in another person, highlighting the importance of organ donation and K-SOTO\“s role. |