തിരുവനന്തപുരം ∙ ശബരിമലയിൽ നടന്നത് മറ്റൊരു രൂപത്തിലുള്ള സ്വർണക്കടത്താണെന്നും ഇത്രയും വലിയൊരു കൊള്ള നടന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. യുവതീപ്രവേശന വിഷയത്തിൽ ധൃതിപിടിച്ച് പ്രതികരിച്ച മുഖ്യമന്ത്രിയാണ് ഇപ്പോൾ നിശബ്ദനായിയിരിക്കുന്നത്. ഈ വിഷയത്തിൽ ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കാനും നിജസ്ഥിതി വ്യക്തമാക്കാനും മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. അയ്യപ്പന്റെ സ്വത്ത് കട്ടവരെ കണ്ടെത്തി പുറത്താക്കിയിട്ട് വേണം ശബരിമല വികസനം ചർച്ച ചെയ്യേണ്ടത്. മുഖ്യമന്ത്രി വായ തുറന്നേ മതിയാകുവെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.  
  
 -  Also Read  ‘39 ദിവസംകൊണ്ട് സ്വർണം അടിച്ചുമാറ്റി, ചെന്നൈയിൽ എത്തിയത് ചെമ്പുമാത്രം; അയ്യപ്പനെ പോലും സംരക്ഷിക്കേണ്ട സ്ഥിതി’   
 
    
 
2019-ൽ കൊണ്ടുപോയ സ്വർണത്തിൽ നാല് കിലോ കുറവുണ്ടായിരുന്നു. ഇത് മോഷണം തന്നെയാണ്. അന്ന് സ്വർണം കൊണ്ടുപോയ ആരോപണ വിധേയനായ വ്യക്തിക്ക് തന്നെ വീണ്ടുമത് നൽകിയ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. നിലവിലെ ദേവസ്വം വിജിലൻസ് അന്വേഷണം ഫലപ്രദമല്ല. ഹൈക്കോടതി നേരിട്ട് നിരീക്ഷിക്കുന്ന ഒരു ഏജൻസി ഈ വിഷയം അന്വേഷിക്കണം. സർക്കാരിന്റെ പൊലീസ് സംവിധാനം തന്നെ ഇത് അന്വേഷിക്കുന്നത്, കള്ളനെ മോഷണം ഏൽപ്പിക്കുന്നത് പോലെയാണെന്നും വേണുഗോപാൽ പറഞ്ഞു. English Summary:  
KC Venugopal Alleges Gold Smuggling in Sabarimala: he demands transparency and investigation into the missing gold and questions the Chief Minister\“s silence on this critical issue. |