കണ്ണൂർ∙ ചക്കരക്കൽ സ്വദേശിയായ വിദ്യാർഥിനി രാജസ്ഥാനിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ. കാവിന്മൂല മിടാവിലോട് പാർവതി നിവാസിൽ പൂജയെയാണ് (23) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവ. വെറ്ററിനറി കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു.
Also Read രാഹുലിന്റെ യാത്ര സിസിടിവിയുള്ള റോഡ് ഒഴിവാക്കി! പൊലീസ് നീക്കങ്ങൾ ചോരുന്നു? അറസ്റ്റിൽ സർക്കാരിന്റെ പ്ലാൻ ഇത്; പേടി അന്നത്തെ ‘അറസ്റ്റ്’
28 ന് രാത്രിയാണ് കോളജ് ഹോസ്റ്റലില്‍ വച്ച് പെൺകുട്ടി ആത്മഹത്യ ചെയ്തെന്ന വിവരം നാട്ടില്‍ ലഭിച്ചത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം തിങ്കളാഴ്ച രാവിലെ പയ്യാമ്പലത്ത് സംസ്കരിച്ചു. അമ്മ: സിന്ധു (എഇഎസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, അഞ്ചരക്കണ്ടി) അച്ഛൻ: വസന്തൻ (ഓട്ടോ ഡ്രൈവർ, കൊല്ലൻചിറ). ഇവരുടെ ഏക മകളാണ് പൂജ.
Also Read ചോരപുരണ്ട കത്തിയുമായി വീടിനു മുന്നിൽ; രക്തത്തിൽ കുളിച്ച് അച്ഛനും അമ്മയും, പ്രതിയെ കയർ കെട്ടി കീഴ്‍പ്പെടുത്തി പൊലീസ്
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
‘രാഷ്ട്രീയ എതിരാളിയെ വിജയ് കൃത്യമായി ‘മാർക്ക്’ ചെയ്തിട്ടുണ്ട്, ഉപദേശിക്കാൻ ഞാനില്ല’; ഇടതാണോ കമൽ ഹാസന്റെ രാഷ്ട്രീയം?
വീൽചെയറിലിരുന്ന് ചെയ്ത സിനിമ; റോഡ് മൂവിക്ക് പണംതേടി ഉറക്കമിളച്ച് ചിത്രംവര; ആപ്പിൾ ഗോഡൗണിൽ കശ്മീർ കുടുംബമൊരുക്കിയ ചൂടിൽ ക്ലൈമാക്സ് മാറി...
ജർമനിയിൽ വീണ്ടും വൈൽഡ് പോളിയോ; 2010നു ശേഷം യൂറോപ്പിൽ ആദ്യം; വന്നത് അഫ്ഗാനിൽ നിന്ന് എത്തിയവർ വഴിയോ? തുടച്ചുനീക്കാനാവാതെ പാക്കിസ്ഥാനും
MORE PREMIUM STORIES
English Summary:
Student Suicide: The student, Pooja, was found dead in her hostel room, prompting investigations into the cause of death.