മുംബൈ∙ നീറ്റ് പരീക്ഷ വിജയിച്ച് മെഡിക്കൽ കോളജിൽ പ്രവേശനം നേടാനിരിക്കെ 19കാരൻ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ചന്ദ്രാപുറിലാണു സംഭവം. അനുരാഗ് അനിൽ ബോർകർ എന്ന വിദ്യാർഥിയാണു മരിച്ചത്. എംബിബിഎസ് പഠിക്കാൻ താൽപര്യമില്ലെന്നുള്ള കുറിപ്പ് മുറിയിൽ നിന്നു ലഭിച്ചു. Latest News, Kollam News, Punalur, Suspicious death, Murder, unidentified body, chained body, Punalur, Mukkadavu, rubber plantation, body found, crime investigation, Kerala, Mukkadavu bridge, Piravanthoor, decomposition, burn injuries, DNA test, post-mortem, murder, police investigation, അജ്ഞാത മൃതദേഹം, പുനലൂർ, മുക്കടവ്, റബ്ബർ തോട്ടം, മൃതദേഹം കണ്ടെത്തി, പോലീസ് അന്വേഷണം, കേരളം, കൊലപാതകം, മൃതദേഹ പരിശോധന, ഡിഎൻഎ പരിശോധന, പിരവന്തൂർ, ചങ്ങലയിൽ ബന്ധിച്ച മൃതദേഹം, റബ്ബർ മരത്തിൽ കെട്ടിയിട്ട മൃതദേഹം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Punalur: Unidentified Body Chained to Rubber Tree Found in Punalur Plantation
നീറ്റ് പരീക്ഷയിൽ ഒബിസി വിഭാഗത്തിൽ 1475ാം റാങ്ക് അനുരാഗിനു ലഭിച്ചിരുന്നു. യുപിയിലെ ഗൊരഖ്പുർ മെഡിക്കൽ കോളജിൽ എംബിബിഎസിനു ചേരാനുള്ള തയാറെടുപ്പുകളിലായിരുന്നു. ഇന്നു രാവിലെയാണ് വീട്ടിനുള്ളിൽ ഫാനിൽ തൂങ്ങിയ നിലയിൽ അനുരാഗിനെ കണ്ടെത്തിയത്. എംബിബിഎസ് പഠിക്കാൻ താൽപര്യമില്ലെന്നും ബിസിനസ് ചെയ്യാനായിരുന്നു തനിക്ക് ആഗ്രഹമെന്നും വ്യക്തമാക്കിയുള്ള ആത്മഹത്യ കുറിപ്പാണ് വിദ്യാർഥിയുടെ മുറിയിൽ നിന്നു പൊലീസിനു ലഭിച്ചത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) English Summary:
NEET Qualified Student Commits Suicide in Maharashtra: The student, Anurag Anil Borkar, took his own life despite achieving a good rank in NEET. He expressed disinterest in pursuing MBBS and a desire to do business in a suicide note. |