deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

എയർബസ് എ320: സോഫ്റ്റ്‍വെയർ അപ്ഡേഷൻ പൂർത്തിയായി, വിമാനങ്ങളെല്ലാം ഫിറ്റ്

Chikheang 15 hour(s) ago views 888

  



ന്യൂഡൽഹി∙ എയർബസ് എ320 ശ്രേണിയിൽപെട്ട വിമാനങ്ങളുടെ സാങ്കേതികപ്പിഴവ് പരിഹരിക്കാനുള്ള ശ്രമം രാജ്യത്ത് പൂർത്തിയായി. പ്രശ്നം ബാധിക്കപ്പെട്ട 338 വിമാനങ്ങളിൽ അറ്റകുറ്റപ്പണിക്ക് കയറ്റിയ ഏതാനും ചിലതൊഴികെ സർവീസിലുള്ള ബാക്കിയെല്ലാ വിമാനങ്ങളുടെയും സോഫ്റ്റ്‍വെയർ അപ്ഡേഷൻ പൂർത്തിയായതായി വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) അറിയിച്ചു.

  • Also Read ഡാലസ് രാജ്യാന്തര വിമാനത്താവളത്തിൽ \“ഗ്രൗണ്ട് സ്റ്റോപ്പ്\“; നൂറുകണക്കിന് വിമാനങ്ങൾ വൈകി   


കടുത്ത സൗരവികിരണം മൂലം എ320 ശ്രേണിയിൽപെട്ട വിമാനങ്ങളുടെ ഫ്ലൈറ്റ് കൺട്രോൾ ഡേറ്റയ്ക്കു തകരാർ സംഭവിക്കാമെന്ന് വിമാനനിർമാണക്കമ്പനിയായ എയർബസിന്റെ സുരക്ഷാമുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത് പരിഹരിക്കാനുള്ള സോഫ്റ്റ്‍വെയർ അപ്ഡേഷൻ. ലോകമെങ്ങും ആറായിരത്തോളം വിമാനങ്ങളിൽ സോഫ്റ്റ്‍വെയർ അപ്ഡേഷൻ നടത്തി.

  • Also Read ‘രാഷ്ട്രീയ എതിരാളിയെ വിജയ് കൃത്യമായി ‘മാർക്ക്’ ചെയ്തിട്ടുണ്ട്, ഉപദേശിക്കാൻ ഞാനില്ല’; ഇടതാണോ കമൽ ഹാസന്റെ രാഷ്ട്രീയം?   


രാജ്യത്ത് ഏറ്റവും കൂടുതൽ എ320 വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യുന്ന ഇൻഡിഗോ അവരുടെ 200 വിമാനങ്ങളുടെയും അപ്ഡേഷൻ ശനിയാഴ്ച രാത്രി 11 മണിയോടെ പൂർത്തിയാക്കി. എയർ ഇന്ത്യയുടെ 113 വിമാനങ്ങളിൽ 100 എണ്ണത്തിന്റെയും രാത്രി തന്നെ പൂർത്തിയായി. 4 വിമാനങ്ങളുടെ അറ്റകുറ്റപ്പണി നടക്കുകയാണ്. ബാക്കി 9 എണ്ണത്തിന് അപ്‍ഡേഷൻ ബാധകമല്ല. എയർ ഇന്ത്യ എക്സ്പ്രസിന്റെ 25 വിമാനങ്ങളിൽ 23 എണ്ണത്തിന്റെയും അപ്ഡേഷൻ കഴിഞ്ഞു. 2 വിമാനങ്ങൾ അറ്റകുറ്റപ്പണിയിലാണ്.  
    

  • കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ വിമാനം താഴേക്ക് കൂപ്പുകുത്തി, അപകടം തിരിച്ചറിഞ്ഞു

ഒക്ടോബർ 30ന് മെക്സിക്കോയിൽ നിന്ന് ന്യ‌ൂജേഴ്സിയിലേക്ക് പറന്ന ജെറ്റ്ബ്ലൂ വിമാനത്തിലെ തകരാറിന്റെ അടിസ്ഥാനത്തിലായിരുന്നു എയർബസിന്റെ സുരക്ഷാനിർദേശവും സോഫ്റ്റ്‍വെയർ അപ്ഡേഷനും. ജെറ്റ് ബ്ലൂ വിമാനക്കമ്പനിയുടെ എ320 വിമാനത്തിലെ ഫ്ലൈറ്റ് കൺട്രോൾ തകരാർ മൂലം വിമാനം പെട്ടെന്ന് താഴുന്ന സ്ഥിതിയുണ്ടായി. 35,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനം പൈലറ്റിന്റെ നിർദേശമില്ലാതെ പെട്ടെന്ന് 100 അടി താഴുകയായിരുന്നു. തുടർന്ന് ഫ്ലോറിഡയിൽ അടിയന്തരമായി ഇറക്കേണ്ടി വന്നു.  

15 യാത്രക്കാർക്ക് പരുക്കേറ്റ സംഭവത്തിൽ സൗരവികിരണം ഫ്ലൈറ്റ് കൺട്രോൾ ഡേറ്റയെ ബാധിച്ചതാണെന്നു കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് എയർബസ് അടിയന്തര നിർദേശം കമ്പനികൾക്ക് നൽകിയത്. ടേക്ക് ഓഫ്, ലാൻഡിങ് സമയത്ത് ഇത്തരം തകരാർ വലിയ അപകടത്തിന് കാരണമായേക്കാമെന്നു വിദഗ്‌ധർ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെന്നു മാത്രമല്ല ലോകമെങ്ങും പറക്കുന്ന ഏറ്റവും കൂടുതൽ വിമാനങ്ങൾ എയർബസ് എ320 ആണ്. ഇത്തരം 8,100 വിമാനങ്ങൾ ഇപ്പോൾ സർവീസിലുണ്ട്. ഇതിൽ ആറായിരത്തോളം വിമാനങ്ങൾക്കാണ് അപ്ഡേഷൻ നിർദേശിച്ചത്.  English Summary:
Airbus A320s in India Updated: Airbus A320 software update is now complete in India. The Directorate General of Civil Aviation (DGCA) has announced that the software update for the Airbus A320 aircraft has been completed.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
131229