രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തതും ബലാത്സംഗ കേസിനെ തുടർന്ന് ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തേടി അന്വേഷണ സംഘം പാലക്കാട്ടെ രാഹുലിന്റെ ഫ്ലാറ്റിലെത്തിയതുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. എസ്ഐആർ നടപടികളിൽ സമയപരിധി നീട്ടിയതും പ്രധാന വാർത്തയിൽ ഉൾപ്പെടുന്നു. പ്രധാന വാർത്തകൾ ചുരുക്കത്തിൽ അറിയാം:
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്. സൈബർ പൊലീസ് രാഹുലിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിക്കുകയായിരുന്നു.
Read more: https://www.manoramaonline.com/news/latest-news/2025/11/30/rahul-mamkootathil-case-cyber-attack-survivor-rahul-easwar-cyber-police.html
- കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
- ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
- കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
ബലാത്സംഗ കേസിനെ തുടർന്ന് ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തേടി അന്വേഷണ സംഘം പാലക്കാട്ടെ രാഹുലിന്റെ ഫ്ലാറ്റിൽ. തെളിവെടുപ്പിനായി എഡിജിപിയുടെ നിർദേശത്തെ തുടർന്നാണ് അന്വേഷണസംഘം പാലക്കാട്ട് എത്തിയത്.
Read more: https://www.manoramaonline.com/news/latest-news/2025/11/30/rahul-mamkootathil-case-police-search-mlas-palakkad-flat-investigation-extends-to-coimbatore.html
എസ്ഐആർ നടപടികളിൽ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. കേരളം അടക്കം 12 സംസ്ഥാനങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. പുതിയ ഉത്തരവ് പ്രകാരം ഡിസംബര്‍ 11വരെ ഫോം വിതരണം ചെയ്യാം. ഡിസംബര്‍ 16നായിരിക്കും കരട് പട്ടിക പ്രസിദ്ധീകരിക്കുക. അന്തിമ പട്ടിക ഫെബ്രുവരി 14നും പ്രസിദ്ധീകരിക്കും.
Read more: https://www.manoramaonline.com/news/latest-news/2025/11/30/sir-process-election-commission-announces-new-dates-for-voter-list-update-final-list-on-feb-14.html
വമ്പൻ വാഗ്‍ദാനങ്ങളുമായി തിരുവനന്തപുരം കോർപറേഷനിലെ പ്രകടനപത്രിക പുറത്തിറക്കി ബിജെപി. 2036ലെ ഒളിംപിക്സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം. ഒളിംപികിസിന്റെ വേദികളിലൊന്ന് തിരുവനന്തപുരമായിരിക്കുമെന്നും കേന്ദ്ര സർക്കാരിൽ ഇതിനായി സമ്മർദം ചെലുത്തുമെന്നുമാണ് പ്രകടനപത്രികയിൽ പറയുന്നത്.
Read more: https://www.manoramaonline.com/news/latest-news/2025/11/30/bjp-promises-olympics-in-thiruvananthapuram-by-2036-local-body-election.html
സമയപരിധി അവസാനിച്ചതോടെ നവീകരണ ജോലികൾ പാതി വഴിയിലാക്കി കലൂർ സ്റ്റേഡിയം ജിസിഡിഎയ്ക്ക് തിരിച്ചേൽപ്പിച്ച് സ്പോൺസർ.
Read more: https://www.manoramaonline.com/news/latest-news/2025/11/30/sponsor-fails-to-upgrade-kaloor-stadium-gcda-takes-back.html |