ചെന്നൈ∙ ശിവഗംഗ ജില്ലയിലെ കാരൈക്കുടിക്ക് സമീപം രണ്ട് തമിഴ്‌നാട് സർക്കാർ ബസുകൾ കൂട്ടിയിടിച്ച് 12 പേർ മരിച്ചു. 40 പേർക്ക് പരുക്കേറ്റു. പിള്ളയാർപ്പട്ടിയിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. ബസുകളിലൊന്ന് തിരുപ്പൂരിൽനിന്ന് കാരൈക്കുടിയിലേക്കും മറ്റൊന്ന് കാരൈക്കുടിയിൽനിന്ന് ദിണ്ടിഗലിലേക്കും പോകുകയായിരുന്നു.
- Also Read ‘മരണം തോറ്റു, പ്രണയം ജയിച്ചു’; കാമുകനെ വീട്ടുകാർ വെടിവച്ചു കൊന്നു, യുവതി മൃതദേഹത്തെ വിവാഹം കഴിച്ചു
മൃതദേഹങ്ങൾ നിലത്ത് കിടക്കുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോകളിൽ കാണാം. ബസിന്റെ തകർന്ന ഗ്ലാസിന്റെ ഭാഗത്തിലൂടെ ഒരു സ്ത്രീ പുറത്തേക്ക് ചാടുന്നതും മറ്റൊരു സ്ത്രീ രക്തം വാർന്ന് നിലത്ത് ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലെത്തിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞയാഴ്ച തെങ്കാശി ജില്ലയിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 8 പേർ മരിച്ചിരുന്നു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @aajtakabhijit/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
- കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
- ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
- കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
English Summary:
Karaikudi Bus Collision: Tamil Nadu bus accident resulted in the death of 12 people and injuries to 40 others. The collision occurred near Karaikudi in the Sivaganga district. Investigations are underway to determine the cause of the accident. |