ബെംഗളൂരു ∙ പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനത്തിന് ഇരയായ ദലിത് യുവാവ് ബെംഗളൂരുവിലെ സ്വകാര്യ പുനരധിവാസ കേന്ദ്രത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മദ്യത്തിന് അടിമയായ ദർശനെ നവംബർ 12 ന് വീടിനു സമീപം ഉണ്ടായ സംഘർഷത്തിന് ഒടുവിൽ വിവേക് നഗർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പൊലീസ് അദ്ദേഹത്തെ വിട്ടയക്കുകയോ കാണാൻ അനുവദിക്കുകയോ ചെയ്തില്ലെന്ന് ദർശന്റെ അമ്മ ആദിലക്ഷ്മി പറയുന്നു.
- Also Read റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഡിസംബർ 4ന് ഇന്ത്യയിൽ; എസ്–400 അഞ്ചെണ്ണം കൂടി വാങ്ങുന്നത് ചർച്ചയാവും
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പവനും മറ്റ് രണ്ട് പൊലീസുകാരും ദർശനെ സ്റ്റേഷനിനുള്ളിൽ ക്രൂരമായി ആക്രമിച്ചതായും നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായതായും ആദിലക്ഷ്മി ആരോപിക്കുന്നു. പിന്നീട് നവംബർ 15 ന്, ദർശനെ പുനരധിവാസ കേന്ദ്രത്തിൽ പൊലീസ് നിർദേശപ്രകാരം പ്രവേശിപ്പിച്ചു. ദർശൻ സുഖം പ്രാപിക്കുന്നതായാണ് എല്ലാ ദിവസവും പുനരധിവാസ കേന്ദ്രത്തിൽ നിന്ന് കുടുംബത്തെ അറിയിച്ചിരുന്നത്.
- Also Read കോലിയുടെ ‘ഡ്രൈവർ’ ആയി ധോണി; വീട്ടിലെ ഡിന്നറിനു ശേഷം ഹോട്ടലിൽ ‘ഡ്രോപ്’ ചെയ്തു: വിഡിയോ വൈറൽ
നവംബർ 26 ന്, ശ്വാസ സംബന്ധമായ അസുഖം കാരണം ദർശൻ മരിച്ചെന്നാണ് പുനരധിവാസ കേന്ദ്രത്തിൽ നിന്നും അറിയിച്ചത്. കുടുംബാംഗങ്ങൾ അവിടേക്ക് എത്തിയപ്പോൾ മൃതദേഹം പുനരധിവാസ കേന്ദ്രത്തിൽ ഉണ്ടായിരുന്നില്ല. നെലമംഗല സർക്കാർ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റുകയായിരുന്നു. മരിച്ച നിലയിലാണ് ദർശനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്ന് ആശുപത്രി അധികൃതർ പറയുന്നു. നെഞ്ചിലും കാലുകളിലും ഒന്നിലധികം മുറിവുകൾ കണ്ടെത്തിയിരുന്നു. ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിൽ ശരീരത്തിൽ നിരവധി പഴയ പരുക്കുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.
- ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
- രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
- ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
മാടനായകനഹള്ളി പൊലീസ് ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെയും പുനരധിവാസ കേന്ദ്രത്തിലെ ജീവനക്കാർക്ക് എതിരെയും കേസ് റജിസ്റ്റർ ചെയ്തു. പട്ടികജാതിക്കാരനായ തന്റെ മകൻ ഉയർന്ന ജാതിക്കാരായ പൊലീസുകാരുടെ കസ്റ്റഡി ആക്രമണവും പുനരധിവാസ കേന്ദ്രത്തിന്റെ അനാസ്ഥയും മൂലമാണ് മരിച്ചതെന്ന് മാതാവ് ആദിലക്ഷ്മി ആരോപിക്കുന്നു. English Summary:
Dalit Youth Dies in Suspicious Circumstances After Police Custody: Police brutality led to the death of a Dalit youth, Darshan, in a Karnataka rehabilitation center following alleged custodial torture. His family alleges police assault and negligence by the rehabilitation center staff, prompting a police investigation into the incident. |