ചെന്നൈ ∙ തമിഴ്‌നാട്ടിൽ മന്ത്രിയുടെ മുന്നിൽ നൃത്തം ചെയ്യുന്ന വനിതാ നർത്തകരുടെ വൈറൽ വിഡിയോയിൽ പ്രതിരോധത്തിലായി ഡിഎംകെ. പുറത്തുവന്ന വിഡിയോയിൽ തമിഴ്‌നാട് മന്ത്രി എസ്.പെരിയകറുപ്പനാണ് യുവതികളുടെ നൃത്ത പ്രകടനത്തിൽ ആഹ്ലാദിക്കുന്നത്. ശിവഗംഗ ജില്ലയിൽ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി നടന്ന പാർട്ടിയിൽ സ്ത്രീകളുടെ നൃത്തമുണ്ടായിരുന്നു. തമിഴ് സംസ്കാരത്തിന്റെയും സ്ത്രീകളുടെ അന്തസിനെയും ഹനിക്കുന്നതാണ് സംഭവമെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി.
- Also Read റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഡിസംബർ 4ന് ഇന്ത്യയിൽ; എസ്–400 അഞ്ചെണ്ണം കൂടി വാങ്ങുന്നത് ചർച്ചയാവും
‘‘വിനോദത്തിലും ആഘോഷത്തിലും മാത്രം മുഴുകാൻ വേണ്ടി എന്തിനാണ് സർക്കാർ സ്ഥാനം ഏറ്റെടുക്കുന്നത് ? മുതിർന്ന മന്ത്രിമാർ യാതൊരു യോഗ്യതയുമില്ലാതെ പാരമ്പര്യ പിന്തുടർച്ചയുടെ അടിസ്ഥാനത്തിൽ മാത്രം ഉപമുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ഒരാളുടെ ജന്മദിനം ആഘോഷിക്കുന്നത് അടിമത്തമല്ലേ. പരിപാടിയെ ഒരു അശ്ലീല കാഴ്ചയാക്കി മാറ്റി അതിനെ പുകഴ്ത്തുന്നത് അപമാനകരമാണ്. അർധനഗ്ന വസ്ത്രം ധരിച്ച സ്ത്രീകളെ വിളിച്ചുവരുത്തി നൃത്തം ചെയ്യിക്കുകയും കയ്യടിക്കുകയും ചെയ്യുന്ന ഡിഎംകെ നേതാക്കളെ തമിഴ്നാട്ടിലെ സ്ത്രീകൾ പരാതി നൽകാൻ എങ്ങനെ ആശ്രയിക്കും. ഇത് തികച്ചും ലജ്ജാകരമല്ലേ ?’’ – ബിജെപി തമിഴ്നാട് ഘടകം എക്സിൽ കുറിച്ചു.
- Also Read ചൈനയ്ക്ക് ട്രംപാഘാതം; നെഗറ്റീവിലേക്ക് നിലംപൊത്തി വ്യവസായ മേഖല, ഇന്ത്യയ്ക്കും മോദിക്കും ‘നിർണായക’ വെള്ളി, വിപണിക്ക് ടെൻഷൻ
മന്ത്രി സ്ത്രീകളോട് നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടു എന്ന ആരോപണം ഡിഎംകെ വൃത്തങ്ങൾ നിഷേധിച്ചു. സ്ത്രീകൾ സ്വയം വേദിയിൽ നിന്ന് ഇറങ്ങി മന്ത്രിയുടെ മുന്നിൽ നൃത്തം ചെയ്യാൻ തുടങ്ങിയതാണ് എന്നാണ് ഡിഎംകെ വൃത്തങ്ങൾ പറയുന്നത്. എഐഎഡിഎംകെയും ഇത്തരം നൃത്ത പരിപാടികൾ നടത്തിയിരുന്നതായി ആരോപിച്ചു.
கேளிக்கைகளில் மட்டுமே மூழ்கி களிப்புறுவதற்கு அரசுப் பதவி எதற்கு?
எவ்வித தகுதியுமின்றி வாரிசு அடிப்படையில் மட்டுமே இன்று துணை முதல்வர் பதவியில் அமர்ந்திருக்கும் ஒருவரின் பிறந்தநாளை மூத்த அமைச்சர்கள் கொண்டாடுவது என்பதே அடிமைத்தனத்தின் உச்சம். இதில் அந்த விழாவை ஆபாச விழாவாக மாற்றி… pic.twitter.com/TaVud0aksU— BJP Tamilnadu (@BJP4TamilNadu) November 27, 2025
- ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
- രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
- ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @BJP4TamilNadu എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Controversial Dance Video Surfaces in Tamil Nadu: Tamil Nadu Minister dance video sparks controversy. The video shows a Tamil Nadu minister watching women dancing at a party, leading to criticism and accusations of disrespecting Tamil culture. The incident occurred during Udhayanidhi Stalin\“s birthday celebration, igniting a political storm. |