‘കേരളത്തിൽ പിടിച്ചെടുത്തത് 36 വാഹനങ്ങൾ; റജിസ്റ്റര്‍ ചെയ്തത് കൃത്രിമ രേഖകള്‍ ഉപയോഗിച്ച്, പരിവാഹന്‍ വെബ്‌സൈറ്റിലും കൃത്രിമം നടത്തി’

deltin33 2025-9-24 03:50:56 views 1284
  



കൊച്ചി ∙ ഭൂട്ടാനിൽ നിന്ന് നികുതിരഹിതമായി വാഹനങ്ങൾ കടത്തിക്കൊണ്ടു വന്ന് ഇന്ത്യയിൽ റജിസ്ട്രേഷൻ നടത്തുന്നതിൽ ഗുരുതര വെളിപ്പെടുത്തലുകളുമായി കസ്റ്റംസ്. മലയാള നടന്മാര്‍ ഉൾപ്പെടെയുള്ള വമ്പന്മാർ ഇത്തരത്തിൽ കൊണ്ടുവന്ന വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും നടന്മാരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും കസ്റ്റംസ് കമ്മിഷണർ ടി.ടിജു വ്യക്തമാക്കി. ദുൽഖർ സൽമാന്റെ ഇത്തരത്തിലുള്ള 2 വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. പൃഥ്വിരാജ് സുകുമാരന്റെ പേരിലും ഇത്തരമൊരു കാർ ഉണ്ടെന്നും എന്നാൽ അത് കണ്ടെത്തിയിട്ടില്ലെന്നും കസ്റ്റംസ് കമ്മിഷണർ വ്യക്തമാക്കി. മറ്റൊരു നടനായ അമിത് ചക്കാലയ്ക്കലിന്റെ വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തവയിൽ ഉൾപ്പെടും. അമിത്തിന്റെ പേരിലുള്ള 6 വാഹനങ്ങൾ കസ്റ്റംസ് കണ്ടെത്തിയതായാണ് വിവരം. വിവരങ്ങൾ വെളിപ്പെടുത്തുന്നതിനിടെ എത്തിയ ടെലിഫോൺ കോളിനെ തുടർന്ന് കമ്മിഷണര്‍ വാർത്താ സമ്മേളനം പാതിവഴിയിൽ അവസാനിപ്പിക്കുകയും ചെയ്തു.Taliban warning, Afghanistan crisis, Bagram Airfield, US-Taliban conflict, Pakistan Taliban relations, Malayala Manorama Online News, അഫ്ഗാനിസ്ഥാൻ താലിബാൻ, താലിബാൻ മുന്നറിയിപ്പ്, Bagram Airbase US, Donald Trump Taliban, Pakistan US relations Afghanistan, Afghanistan News, താലിബാൻ ഭീഷണി, ഹിബത്തുള്ള അഖുന്ദ്‌സാദ, Taliban Afghanistan latest news, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News


ഇന്ത്യൻ സൈന്യത്തിന്റെ പേരിലും അമേരിക്കൻ എംബസി ഉൾപ്പെടെയുള്ളവയുടെ പേരിലും വ്യാജരേഖകൾ ചമച്ചും എംപരിവഹൻ വെബ്സൈറ്റിൽ കൃത്രിമം നടത്തിയും ഇത്തരത്തില്‍ എത്തിക്കുന്ന വാഹനങ്ങളുടെ റജിസ്ട്രേഷൻ നടന്നിട്ടുണ്ടെന്നും കമ്മിഷണർ വ്യക്തമാക്കി. ഇരുന്നൂറോളം വാഹനങ്ങളാണ് ഇത്തരത്തിൽ കേരളത്തിൽ എത്തിയിരിക്കുന്നത്. ഇതിൽ 36 എണ്ണം ഇന്ന് സംസ്ഥാനമൊട്ടാകെ 30ലേറെ സ്ഥലങ്ങളിൽ നടന്ന പരിശോധനയിൽ കസ്റ്റംസ് പിടികൂടി. ശരിയായ മാർഗത്തിൽ അല്ല എത്തിച്ചിരിക്കുന്നത് എന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍ നടത്തിയതും വാഹനങ്ങൾ പിടികൂടിയത് എന്നും കമ്മിഷണർ പറഞ്ഞു. സെക്കൻഡ് ഹാന്‍ഡ് വാഹനങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ നിയമമില്ല. വിദേശത്ത് മൂന്നു വര്‍ഷമെങ്കിലും ഉപയോഗിച്ച സ്വന്തം വാഹനം മാത്രമേ നികുതി അടച്ച് കൊണ്ടുവരാൻ സാധിക്കൂ. എന്നാൽ പിടിച്ചെടുത്ത വാഹനങ്ങൾ ഭൂട്ടാനിൽ നിന്ന് സെക്കൻഡ് ഹാൻഡായി കൊണ്ടുവന്നതാണ്. അത് നിയമവിരുദ്ധമാണ്. അതുകൊണ്ടു തന്നെ പിഴയടച്ച് കേസ് അവസാനിപ്പിക്കാൻ സാധിക്കില്ല എന്നും കമ്മിഷണർ പറഞ്ഞു.


വാഹനങ്ങൾ പിടികൂടിയ നടന്മാര്‍ വാഹനങ്ങളുടെ രേഖകളുമായി നേരിട്ടു ഹാജരാകാൻ സമൻസ് നൽകും. വാഹനങ്ങൾ ഇറക്കുമതി ചെയ്തിരിക്കുന്നതിനു പിന്നിൽ ഇത്തരത്തിലുള്ള കൃത്രിമങ്ങൾ നടന്നിട്ടുള്ളത് നടന്മാരുടെ അറിവോടെയാണോ എന്നത് പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാവും മുന്നോട്ടുള്ള നിയമനടപടികൾ. വാഹനങ്ങൾ ഇത്തരത്തിൽ അതിർത്തി കടത്തിക്കൊണ്ടു വരുന്നതിൽ കള്ളപ്പണം വെളുപ്പിക്കൽ ഉള്‍പ്പെടെ ഉണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റ് അന്വേഷണ ഏജൻസികൾക്ക് കേസ് കൈമാറണമെങ്കിൽ അത് ചെയ്യും. കേരളത്തിൽ നടന്ന റെയ്ഡിൽ സംസ്ഥാനത്തെ ഭീകരവിരുദ്ധ സ്ക്വാഡും എംവിഡിയും എല്ലാ സഹായങ്ങളും നൽകിയതായും കമ്മിഷണർ പറഞ്ഞു. English Summary:
Bhutan Car Smuggling: Kerala car seizure involves the confiscation of 36 vehicles in Kerala linked to illegal smuggling from Bhutan, with forged documents used for registration. A customs investigation is underway, targeting individuals including actors Dulquer Salmaan and Prithviraj, to uncover the extent of their involvement in the illicit activities.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1210K

Threads

0

Posts

3710K

Credits

administrator

Credits
374713

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.