പാലക്കാട് ∙ അതിജീവിത മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി നേരിട്ട് പരാതി നൽകിയതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുങ്ങി. സത്യം ജയിക്കും എന്ന ഫെയ്സ്ബുക്ക് പോസ്റ്റിനു പിന്നാലെ രാഹുൽ ഫോൺ സ്വിച്ച് ഓഫാക്കി. പാലക്കാട്ടെ എംഎൽഎ ഓഫിസ് പൂട്ടിയ നിലയിലാണ്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സജീവമായ ഓഫിസിൽ, ജീവനക്കാർ ഉൾപ്പെടെ ആരും ഇപ്പോഴില്ല. ഡിവൈഎഫ്ഐ എംഎൽഎ ഓഫിസിലേക്ക് മാർച്ച് നടത്തി.
- Also Read ‘തിരഞ്ഞെടുപ്പ് അടുത്തപ്പോൾ അതിജീവിതമാരോട് സ്നേഹം തോന്നിയതിൽ സന്തോഷം’; പ്രതികരിക്കാതെ സതീശൻ, ചിരിയോടെ മുഖ്യമന്ത്രി
ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കണ്ണാടി പഞ്ചായത്തിൽ ആയിരുന്നു രാഹുൽ. എന്നാൽ വൈകിട്ടോടെ പ്രചാരണത്തിൽനിന്നും പിന്മാറി. നിലവിൽ രാഹുൽ എവിടെയാണെന്ന വിവരങ്ങളൊന്നുമില്ല. കേസിൽ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതായും അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതായുമുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മും ബിജെപിയും രംഗത്തെത്തി.
അതിനിടെ, തിരുവനന്തപുരം റൂറൽ എസ്പി യുവതിയുടെ മൊഴിയെടുക്കുകയാണ്. മൊഴിയെടുത്ത് കേസെടുക്കാൻ എഡിജിപി നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി.
- ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
- അവർ മൂന്നും കഴിഞ്ഞിട്ടു മാത്രം സഞ്ജുവിനു സാധ്യത; കാത്തിരുന്നിട്ട് കാര്യമുണ്ടോ? രോഹിതും കോലിയുമല്ല കാരണം; രാഹുൽ ക്യാപ്റ്റനായതിന്റെ ഉദ്ദേശ്യം വേറെ!
- ‘പ്രായം’ കുറയും, ശരീരകാന്തിയും ലൈംഗിക ശേഷിയും കൂട്ടും; തൈലം പുരട്ടി കുളിച്ചാൽ ഗുണങ്ങളേറെ; ശാസ്ത്രീയമായ തേച്ചുകുളി എങ്ങനെ?
MORE PREMIUM STORIES
English Summary:
MLA Rahul Mamkootathil Goes Missing After Complaint: Police are likely to arrest him, and there are reports that he is seeking pre-arrest bail. CPM and BJP are demanding his resignation. |