ഹരിയാന ∙ ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് പതിനാറുകാരനായ ദേശീയ താരം ഹാർദ്ദിക്കിന് ദാരുണാന്ത്യം. റോത്തക്കിലെ ലഖൻ മജ്ര ഗ്രാമത്തിലെ ബാസ്കറ്റ് ബോള്‍ കോര്‍ട്ടിലാണ് അപകടം നടന്നത്. ബാസ്കറ്റ് ബോള്‍ കളിക്കാനെത്തിയ ഹാര്‍ദ്ദിക് ബോളെടുത്ത് ബാസ്കറ്റിലേക്ക് ഇട്ടശേഷം പോളില്‍ തൂങ്ങിയപ്പോഴാണ് ഇരുമ്പ് കൊണ്ടുണ്ടാക്കിയ പോള്‍ ഒടിഞ്ഞു ദേഹത്തുവീണത്.
- Also Read ‘നാർസിസ്റ്റ്, മുൻകോപിയും മദ്യപാനിയും’: ഭർത്താവിനെതിരെ പരാതി നൽകി നടി സെലീന ജയ്റ്റ്ലി, 50 കോടി ജീവനാംശവും ആവശ്യപ്പെട്ടു
It’s not death, it’s murder, negligence and apathy killed this talented young athlete from Haryana. A basketball pole took the life of Hardik Rathi, on the court itself. RIP pic.twitter.com/FFZ7pd7ApF— Sanjay Kishore (@saintkishore) November 26, 2025
നിലത്തുവീണ ഹാര്‍ദ്ദിക്കിന്‍റെ നെഞ്ചിൽ പോള്‍ ഇടിച്ചു. സുഹൃത്തുക്കൾ ഓടിയെത്തി പോള്‍ എടുത്തുമാറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹാര്‍ദ്ദിക്കിന്‍റെ മരണത്തെത്തുടര്‍ന്ന് അടുത്ത മൂന്ന് ദിവസത്തേക്ക് ഹരിയാനയിലെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ദേശീയ യൂത്ത് ചാംപ്യൻഷിപ്പുകളിൽ നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നായബ് സിങ് സെയ്നി പറഞ്ഞു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Mukundshahi73 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
- അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
- നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
MORE PREMIUM STORIES
English Summary:
Tragic Death of Basketball Player in Haryana: Haryana basketball accident leads to the tragic death of a 16-year-old national player named Hardik. The incident occurred during training when a basketball pole collapsed and fell on him, prompting an immediate government order to suspend sports activities for three days. |