പാലക്കാട്∙ കോൺഗ്രസ് നേതാക്കൾ പറയുന്ന കാര്യങ്ങൾ താൻ അനുസരിക്കുന്നുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, കെ.സുധാകരൻ, കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ എന്നിവരെല്ലാം തന്റെ നേതാക്കളാണ്. അവർ പറയുന്നത് അനുസരിക്കുന്നുണ്ട്. സസ്പെൻഷനിലുള്ള ആൾ പാർട്ടി പരിപാടിയിൽ പങ്കെടുക്കരുത് എന്നാണ് നേതാക്കൾ പറഞ്ഞത്. താൻ പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നില്ല.
- Also Read എ.പത്മകുമാറിനെ വിലങ്ങ് വയ്ക്കരുത്; പൊലീസിന് നിർദേശം, നടപടി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ വിജയിപ്പിക്കാൻ കഷ്ടപ്പെട്ടവർക്കായാണ് വോട്ട് തേടി വീടു കയറുന്നത്. അവരുടെ ആവശ്യം നിറവേറ്റേണ്ട ബാധ്യത രാഷ്ട്രീയമായി ഉണ്ട്. പദവിക്കുവേണ്ടി വീടു കയറി തുടങ്ങിയ ആളല്ല. വോട്ടില്ലാത്ത കാലത്ത് പാർട്ടിയുടെ പ്രചാരണത്തിനായി വീടു കയറിയ ആളാണ്. ആ ശീലം രണ്ടു കാലും കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം തുടരും. പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും അത് തുടരും. സസ്പെൻഷൻ കാലത്ത് പാലിക്കേണ്ട അച്ചടക്കം പാലിച്ചാണ് മുന്നോട്ടു പോകുന്നതെന്നും രാഹുൽ പറഞ്ഞു.
- Also Read ശബരിമലയിൽ തിരക്ക് കൂടുന്നു; പതിനെട്ടാംപടി കയറാൻ മരക്കൂട്ടംവരെ നീണ്ട നിര, വെർച്വൽ ക്യൂ ഇല്ലെങ്കിൽ കുടുങ്ങും
ദുരനുഭവമുണ്ടായെന്ന യുവതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലും പിന്നാലെ പുറത്തുവന്ന സന്ദേശങ്ങളുടെ അടിസ്ഥാനത്തിലും യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ രാജിവച്ചിരുന്നു. എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് പാർട്ടിക്കുള്ളിൽത്തന്നെ അഭിപ്രായം ഉയർന്നെങ്കിലും തൽക്കാലം രാജിയില്ലാതെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
- അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
- നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
MORE PREMIUM STORIES
ആരോപണത്തിന്റെ അടിസ്ഥാനത്തിൽ രാഹുലിനെതിരെ കഴിഞ്ഞ ഓഗസ്റ്റിൽ ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം മുന്നോട്ടുനീങ്ങിയിട്ടില്ല. ഇരയായ യുവതി പരാതിയോ മൊഴിയോ നൽകാൻ തയാറാകാത്തതിനാലാണു കേസ് വഴിമുട്ടിയത്. യുവതിയുമായി സംസാരിച്ച ഏതാനും മാധ്യമപ്രവർത്തകരുടെയടക്കം മൊഴികൾ അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. രാഹുൽ ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നു കാട്ടി ഏതാനും പേർ പരാതി നൽകിയിരുന്നു. English Summary:
Rahul Mamkootathil: Rahul Mamkootathil continues political campaigns despite suspension. He emphasizes his commitment to those who supported him, stating he will continue as long as he can walk. He adheres to party discipline during his suspension, prioritizing supporters\“ needs. |