ഗൊരഖ്പൂർ∙ മറ്റൊരാളെ വിവാഹം കഴിച്ചതിന് മുൻ കാമുകിയെ അരിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി യുവാവ്. ഗൊരഖ്പൂറിലെ റസൂൽപൂർ ഗ്രാമത്തിലാണ് സംഭവം. 20 വയസ്സുകാരിയായ ശിവാനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാമുകൻ വിനയ്‌യെ പൊലീസ് അറസ്റ്റ് ചെയ്തു.
Also Read വയറുവേദനയെ തുടർന്ന് ചികിത്സ തേടി പതിനാറുകാരി; ഗർഭിണിയാണെന്ന് പരിശോധനാഫലം; സീനിയർ വിദ്യാർഥിക്കെതിരെ കേസ്
ഈ വർഷം മേയിലാണ് ശിവാനി വിവാഹിതയായത്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി കഴിഞ്ഞ ദിവസം ശിവാനി അവളുടെ അമ്മയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയത്താണ് കൊലപാതകം നടന്നത്. വീട്ടിലെ ബാത്ത്റൂമിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലായിരുന്നു. അന്വേഷണത്തിനിടെ ബന്ധുവിന്റെ വിവാഹ വിഡിയോയിൽ വിനയും ശിവാനിയും ഒരുമിച്ച് നിൽക്കുന്നതും പെട്ടെന്ന് ഇവരെ കാണാതാകുന്നതും ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വിനയ്‌യെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.
Also Read സ്മൃതിയുടെ വിവാഹം മാറ്റിവച്ചതിനു പിന്നാലെ പലാശിന്റെ ‘രഹസ്യ ചാറ്റുകൾ’ പുറത്ത്, ആരാണ് മേരി ഡി കോസ്റ്റ?
ശിവാനിയുടെ വീട്ടിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയാണ് വിനയ് എന്ന ദീപക്ക് താമസിച്ചിരുന്നത്. വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് ഉപയോഗിച്ച അരിവാൾ പൊലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പുലർച്ചെ 2 മണിയോടെയാണ് ശിവാനിയെ കൊലപ്പെടുത്തിയതെന്നും കൊലപാതകത്തിന് മുൻപ് മണിക്കൂറുകളോളം അവളോട് സംസാരിച്ചിരുന്നെന്നും വിനയ് പൊലീസിന് മൊഴി നൽകി.
വിമാനത്തിന്റെ ചിറകുകളും എൻജിനും തീഗോളമായി; ശ്വാസമെടുക്കാൻ താഴ്ത്തിയപ്പോൾ, നിന്നുപോയ എൻജിൻ സ്റ്റാർട്ട് ആയി! ‘ഒന്നുംകാണാതെ’ കണ്ണടച്ച് ലാൻഡിങ്
നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
MORE PREMIUM STORIES
English Summary:
Uttar Pradesh Ex-Lover Murder: A man has been arrested for allegedly killing his ex-lover in Uttar Pradesh. The suspect reportedly slit her throat with a sickle after she married someone else.